കണ്ണൂർ : ഫ്ലാറ്റിന് പിറകിൽ മാലിന്യ നിക്ഷേപം; എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി

 





കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തൊട്ടുത്ത പ്ലോട്ടിൽ നിക്ഷേപിച്ചതിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. കണ്ണൂർ ആയിക്കര അഞ്ചുകണ്ടിയിലുള്ള വെസ്റ്റ് ബേ അപ്പാർട്മെൻ്റിൽ ആണ് മാലിന്യ സംസ്കരണത്തിലുള്ള നിയമലംഘനം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങൾ തൊട്ടടുത്ത പ്ലോട്ടിലും കെട്ടിടത്തിനകത്തും വലിച്ചറിഞ്ഞ നിലയിലായിരുന്നു. കൂടാതെ ഫ്ലാറ്റിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പുറത്തേക്ക് ഒഴുകുന്നതും തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തി. ഫ്ലാറ്റിന് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് കോർപറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി. ഫ്ലാറ്റിലെ മലിനജല സംസ്കരണം പ്ളാൻ്റ് കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഖരമാലിന്യങ്ങൾ താമസക്കാർ വലിച്ചെറിയാതെ പൂർണ്ണമായും അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പെട്ടവർക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. 

    പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ നഗരസഭ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ കെ ഷീന എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം