പരിയാരം ഗവ: മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 ന് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും

  



പരിയാരം :കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച്ച 12 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.


മൂന്ന് നില ഫൗണ്ടേഷനോടു കൂടി നിലവിൽ ഒറ്റ നിലയിൽ മൂന്ന് ക്ലാസ്സ് മുറികൾ, സ്റ്റെയർ റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടെ നിർമ്മിച്ച കെട്ടിടത്തിന് 243.26 ചമീറ്റർ വിസ്തീർണ്ണമാണുള്ളത്. കൂടാതെ കെട്ടിടത്തിന് ചുറ്റുമതിൽ, പ്രൊട്ടെക്ഷൻ വാൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചു. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം