കണ്ണൂർ : കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക് മാൻ രാജപ്പൻ പിടിയില്‍

 




കണ്ണൂർ : കാടാച്ചിറ കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയില്‍.

കടമ്ബൂർ സ്വദേശിയായ 95 കാരിയുടെ വീട്ടില്‍ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്.

നേരത്തെ രാജപ്പൻ ആണ് പ്രതി എന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടുവാനായി ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ

നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു.

തുടർന്ന് എടക്കാട് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജു എം.വി, പ്രിൻസിപ്പല്‍ എസ്.ഐ.ദിജേഷ്, സബ് ഇൻസ്‌പെക്ടർ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. നേരത്തെ 30 ല്‍ പരം കളവു കേസുകളില്‍ പ്രതിയാണ്.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം