പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം... ദേശസേവ യു പി സ്കൂൾ ചാമ്പ്യന്മാരായി

 



പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ. കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിൽ 57 സ്കൂളുകളുമായി മത്സരിച്ചാണ് ദേശ സേവാ യു.പി സ്കൂൾ മിന്നും വിജയം കരസ്ഥമാക്കിയത്. യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഇഞ്ചോടിഞ്ച് മത്സരവും കാഴ്ചവച്ച ദേശസേവ യുപി സ്കൂൾ റണ്ണേഴ്സ് അപ്പ് ട്രോഫിയും ആയാണ് മടങ്ങിയത്. ഉപജില്ലയിലെ അമ്പതിലധികം വരുന്ന സ്കൂളുകളോട് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. കൂടാതെ മത്സരിച്ച എല്ലാ കലാ പ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി.

യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാ യോഗ്യതയും കരസ്ഥമാക്കി.

ഓവർ ഓൾ ട്രോഫി അദ്ധ്യാപകരായ ഹംസ കെ, മുനീസ് പി.പി, രമ്യ ബി.സി, ഫൗസിയ എം.പി, കീർത്തന നാരായണൻ മുതലായവരും കുട്ടികളും ചേർന്ന് എഇഒ ജയദേവൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം