പാപ്പിനിശ്ശേരി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ ഓവർ ഓൾ കീരിടവുമായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ

 



പാപ്പിനിശ്ശേരി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ ഓവർ ഓൾ കീരിടവുമായി കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ


 _ഉപ ജില്ലാ കലോത്സവത്തിലും മിന്നും വിജയം_ 





പാപ്പിനിശ്ശേരി ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻമാരായി കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ . കലോത്സവത്തിലെ ജനറൽ വിഭാഗം മത്സരങ്ങളിലും മിന്നും വിജയമാണ് കണ്ണാടിപ്പറമ്പ് എൽ.പി കരസ്ഥമാക്കിയത്. നാറാത്ത് പഞ്ചായത്തിലെ എൺപതിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നാണ് ഈ ഓവറോൾ ചാമ്പ്യൻഷിപ്പും മിന്നും വിജയമെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉപജില്ലയിലെ എൺപതിലധികം വരുന്ന എൽ.പി സ്കൂളുകളോട് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. കൂടാതെ മത്സരിച്ച എല്ലാം കലാ പ്രകടനങ്ങളിലും ഗ്രേഡും കരസ്ഥമാക്കി.



എൽ.പി - അറബിക്ക് കലോത്സവത്തിൽ വിഭാഗത്തിൽ - 45 പോയിന്റോടെ - ഓവർ ഓൾ ചാമ്പ്യൻമാരായി ഒന്നാംസ്ഥാനവും നേടി എൽ.പി. ജനറൽ വിഭാഗത്തിൽ 40- പോയിന്റോടെ 16 സ്ഥാനവും ഉപജില്ലയിലെ തന്നെ തിളക്കമാർന്ന വിജയം നേടിയത്. 


അറബിക്ക് വിഭാഗത്തിൽ 9 മത്സര ഇനങ്ങളിൽ 9 കുട്ടികളെ മത്സരിപ്പിച്ചും ജനറൽ വിഭാഗത്തിൽ 11 മത്സര ഇനങ്ങളിൽ 13 കുട്ടികളെ മത്സരിപ്പിച്ചാണ് സ്കൂളിന്റെ മിന്നും പ്രകടനം .

എൽ.പി ജനറൽ വിഭാഗത്തിൽ ആൻമിയ ഉണ്ണിയുടെ നാടോടി നൃത്തം 3rd എ ഗ്രേഡ് നേടിയതും ആദിദേവ് , തൃഷാൻ ഹരി എന്നിവരുടെ ചിത്ര രചനയും എ ഗ്രേഡ് നേടിയതും ശ്രദ്ധേയമായി. എൽ.പി അറബിക്ക് കലോത്സവത്തിൽ എഡ്വിൻ മാധവിൻ്റെ അറബിക്ക് പദ നിർമ്മാണവും ആയിഷ കെ.പിയുടെ ഖുറാൻ പരാണവും അറബിക്ക് കൈയ്യെഴുത്തും, റിയ മെഹക്കിൻ്റെ കഥ പറയൽ, ആക്ക്ഷൻ സോംഗ് , അറബിക്ക് പദ്യം ചൊല്ലൽ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.


ഓവർ ഓൾ ട്രോഫി പ്രധാന അധ്യാപിക പി. ശോഭ , പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്പുറം, അറബിക്ക് അധ്യാപിക നസീമ മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി


മത്സര ഇനങ്ങൾ മുഴുവൻ ഒരിക്കൽ കൂടി അവതരിപ്പിച്ച്

രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണാൻ അവസരം നൽകിയും കലോത്സവ വിജയികളെ അനുമോദിക്കാനുമുളള തയ്യാറെടുപ്പിലാണ് സ്കൂൾ പി.ടി.എ. ആന്റ് സ്റ്റാഫ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം