എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്; പത്ത് മണിയോടെ പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം

 




പത്തനംതിട്ട : കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ നടക്കും. പത്ത് മണിയോടെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രണ്ടു മണിക്കൂർ അവിടെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പി ക്കാൻ എത്തും. മന്ത്രി കെ രാജൻ. മന്ത്രി വീണ ജോർജ് എന്നിവർ അന്തിമോപചാര മർപ്പിക്കാൻ എത്തും എന്നാണ് വിവരം.


അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മരണത്തിൽ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദീപിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം നടക്കും. ദിവ്യ രാജിവെക്കേണ്ടതില്ലെ ന്നാണ് കണ്ണൂർ പാർട്ടിയുടെ നിലപാട്. ഇതിനിടെ എ ഡി എമ്മിനെതിരായ കൈക്കൂലി അവകാശവാദത്തിൽ ടി വി പ്രശാന്തനോട്‌ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. മെഡിക്കൽ കോളേജ് ജീവനക്കാരനാണ് പ്രശാന്തൻ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം