കണ്ണൂർ മൊറാഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

 



അബുദാബി മലയാളി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ മൊറാഴ സ്വദേശി രജിലാൽ(51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നേരത്തെ മസ്‌കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യുഎഇയിലെത്തിയത്.


അബുദാബിയിലെ അൽ മൻസൂരി ഇൻസ്പെക്ഷൻ സർവീസസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അബുദാബി ശക്തി തിയറ്റഴ്‌സിന്റെ സജീവ പ്രവർത്തകനായിരുന്ന രജിലാൽ കേരള സോഷ്യൽ സെൻ്റിൻ്റെ മുൻ ഓഡിറ്ററാണ്. പിതാവ്: കരുണാകരൻ. മാതാവ്: യോശദ.


ഭാര്യ: മായ. മക്കൾ: നിരഞ്ജൻ, ലാൽകിരൺ. ബനിയാസ് അബുദാബി സെൻട്രൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം