Posts

Showing posts from September, 2024

ചെമ്മരവയൽ E M S സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി (85) നിര്യാതയായി.

Image
  ചെമ്മരവയൽ E M S സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി (85) നിര്യാതയായി ഭർത്താവ് : പരേതനായ കുപ്പത്തി കുഞ്ഞബു മക്കൾ : ലക്ഷ്മ്‌മണൻ സി.കെ, ദിനേശൻ സി.കെ, ശൈലജ സി.കെ, പ്രേമജ സി.കെ, പ്രസാദ് സി.കെ മരുമക്കൾ : സത്യഭാമ സി.കെ, സുധ, ഉത്തമൻ എം, സിൽജ, പരേതനായ വേണു വി.യു സഹോദരങ്ങൾ : ശാരദ, യശോദ സി.കെ, പരേതനായ കരുണൻ ശവസംസ്കാരം നാളെ (1/10/24) രാവിലെ 9.30 മണിക്ക് കൂളിച്ചാലിൽ

വേളാപുരം : കെ സി നിവാസിലെ തമാസിക്കുന്ന ജഗതീഷ് നിര്യാതനായി.

Image
  വേളാപുരം : കെ സി നിവാസിലെ തമാസിക്കുന്ന ജഗതീഷ് നിര്യാതനായി. സംസ്കാരം കഴിഞ്ഞു.

മുയ്യം : പാർട്ടിയിൽ നിന്ന് പുറത്താക്കി

Image
  പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവർക്കെതിരെ സി പി എം നടപടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇരുവരെയും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി

ചെങ്ങളായി സ്വദേശി സൗദിയിൽ വെച്ച് നിര്യാതനായി.

Image
  ചെങ്ങളായി പെരുന്തളേരി സ്വദേശി നാസർ ദമാമിൽ വെച്ച് നിര്യാതനായി.  ഭൗതിക ശരീരം ബുധനാഴ്ച നാട്ടിൽ കൊണ്ട് വരും

കണ്ണൂർ : എക്സിബിഷൻ ഗ്രൗണ്ടിൽ മാലിന്യം തള്ളിയതിന് സംഘാടകർക്ക് പിഴ

Image
  എക്സിബിഷൻ സ്റ്റാളുകളിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ കൂട്ടിയിട്ടതിന് സ്നോ ലാൻഡ് ഓണം എക്സ്പോ പ്രദർശനം സഘടിപ്പിച്ച ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിന് പിഴ ചുമത്തി. പ്രദർശനം അവസാനിപ്പിച്ച് മൈസൂരിലേക്ക് സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. പോലീസ് ഗ്രൗണ്ടിൻ്റെ ഒരു മൂലയിൽ വലിയ അളവിൽ ഭക്ഷണ അവശിഷ്ണങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, കരിമ്പിൻചണ്ടി, ബോട്ടിലുകൾ, ഒറ്റത്തവണ ഉപയോഗ ഗ്ലാസുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ വലിയ കൂനയായി കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. തൊട്ടടുത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ഒരുക്കിയ താൽക്കാലിക സംവിധാനത്തിൽ നിന്നും മലിനജലം ഒഴുക്കിവിട്ടതായും കണ്ടെത്തി. സമീപത്തുതന്നെ വേസ്റ്റ് ബിന്നിൽ ജൈവ അജൈവമാലിന്യങ്ങൾ കൂട്ടിക്കലർത്തിയിട്ടതായും കാണപ്പെട്ടു. മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കുഴിച്ചുമൂടാനുള്ള ശ്രമത്തിലായിരുന്നു എന്ന് അന്വേഷണത്തിൽ നിന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഹരിത കർമ്മസേന അംഗങ്ങൾ കൂടി സ്ഥലത്തെത്തി കൂട്ടിയിട്ട മാലിന്യം

കോടിയേരി ചരമ ദിനം സമുചിതമായി ആചരിക്കുക.

Image
  CPIM സംസ്ഥാന സെക്രട്ടറിയായിരിക്കെ നിര്യാതനായ കമ്യൂണിസ്റ്റ് വിപ്ലവകാരി , CPIM പോളിറ്റ് ബ്യൂറോ അംഗം കോടിയേരി യുടെ രണ്ടാമത് ചരമവാർഷികം ഒക്ടോബർ 1 ന് സമുചിതമായി ആചരിക്കാൻ CPM ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായി. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും.  പാർടി ഓഫീസുകളും മറ്റു സ്ഥാപനങ്ങളും ശൂചീകരണം നടത്തും. രാവിലെ 8 മണിക്ക് പയ്യാംബലത്ത് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും കൊളച്ചേരിയിൽ നിന്നും പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള 700 ഓളം കുട്ടികൾ പങ്കെടുത്ത കണ്ണൂർ ജില്ലാതല അബാക്കസ് പരീക്ഷയിൽ സമയത്തെ ബുദ്ധിവേഗത കൊണ്ട് തോൽപിച്ചു

Image
  കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള 700 ഓളം കുട്ടികൾ പങ്കെടുത്ത കണ്ണൂർ ജില്ലാതല അബാക്കസ് പരീക്ഷയിൽ സമയത്തെ ബുദ്ധിവേഗത കൊണ്ട് തോൽപിച്ചു   1 mint 40 സെക്കന്റ്‌ കൊണ്ട് കണക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം കണ്ടെത്തി കണ്ണൂർ ജില്ലാ അബാക്കസ് ചാമ്പ്യനായി സമ്മാനമായ ലാപ്ടോപ് സ്വന്തമാക്കി Narath സ്വദേശി ആദ്യ സുജോയ്  2 mint 1 സെക്കന്റ്‌ കൊണ്ട് കണക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം എഴുതി കണ്ണൂർ ജില്ലാ അബാക്കസ് പരീക്ഷയിൽ first Runner up ചാമ്പ്യൻ ആയി സമ്മാനമായ Tab സ്വന്തമാക്കി Narath സ്വദേശി Sreemanya AM  2mint 17 സെക്കന്റ്‌ കൊണ്ട് കാണിക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം കണ്ടെത്തി സെക്കന്റ്‌ runner up ചാമ്പ്യൻ ആയി സമ്മാനമായ മൊബൈൽ ഫോൺ സ്വന്തമാക്കി narath സ്വദേശി Adidev K  അബാക്കസ് അസിസ്റ്റന്റ് ട്രൈനെർ Ruksana ടീച്ചറുടെ കീഴിൽ ആണ് മൂന്നു കുട്ടികളും പരിശീലനം നടത്തുന്നത്  പരീക്ഷ എഴുതിയ narath സ്വദേശികളായ മറ്റു 52 കുട്ടികളും മികച്ച Rank കരസ്തമാക്കി തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാനതല അബാക്കസ് പരീക്ഷ എഴുതുവാനുള്ള യോഗ്യത നേടിയവരാണ്

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Image
  കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ. ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരിസ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരു ന്നു

പാപ്പിനിശ്ശേരി മേൽപാലം: ശ്വാശത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും : എസ്ഡിപിഐ

Image
  പാപ്പിനിശ്ശേരി: വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യും ഭീ​ഷ​ണി​യു​മാ​യ പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ലത്തിന്റെ അപകടാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി റോഡ് തടയൽ അടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. പു​തി​യ പാ​ലം നി​ർ​മി​ച്ച് 2018ൽ ​തു​റ​ന്നു കൊ​ടു​ത്ത​പ്പോ​ൾ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ആ​റു​വ​ർ​ഷ​മാ​കു​മ്പോ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്. വലിയ കു​ഴി​ക​ളും വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ​ലി​യ കു​ലു​ക്ക​വും ഉള്ളത് കാരണം നിരവധി അപകടങ്ങളാണ് പാലത്തിന്റെ മുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . തെ​രു​വു​വി​ള​ക്ക് കത്താതത് കാരണം പാ​ല​ത്തി​ലെ കു​ഴി​ക​ളി​ൽ​വീ​ണ് നി​ര​വ​ധി പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ക്കേ​റ്റ​ത്. പ്രതിഷേധം ഉണ്ടാവുമ്പോൾ നടത്തുന്ന തട്ടിക്കൂട്ട് പണികൾക്ക് പകരം ശ്വാശതമായ പരിഹാരമാണ് കാണേണ്ടതെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു . പ്രസിഡന്റ് മഹ്‌റൂഫ് വികെ, സെക്രട്ടറി ഫിറോസ് , വൈസ് പ്രസിഡന്റ് ഹംസക്കുട്ടി , മുബ്സിന,ഷഫീക് , ഷാഫി, റുബീന തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .

കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ നാരായണൻ നായർ.കെ.കെ(83) അന്തരിച്ചു.

Image
  കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ നാരായണൻ നായർ.കെ.കെ(83) അന്തരിച്ചു. ഭാര്യ -ശ്യാമള പി.വി, പ്രഭാവതി(Late) മക്കൾ - ദൃശ്യ.പി.വി ക്രടമ്പേരി), വിനോദ്(Late), സ്വപ്ന, അനിത, മനോജ് (ചേലേരി) മരുമക്കൾ - ശ്രീജ, അശോകൻ, ദിവ്യ, ഉണ്ണികൃഷ്ണൻ  സഹോദരങ്ങൾ - ജാനകിLlate), രാമചന്ദ്രൻ സംസ്കാരം വൈകുന്നേരം 7 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ കടമ്പേരി തെരുവിനടുത്ത് വടക്കിൽ ലക്ഷ്മണൻ (64) അന്തരിച്ചു. ഭാര്യ നന്ദിനി. മക്കൾ ലനിഷ്, ലിജീഷ്. സഹോദരങ്ങൾ ശാന്ത . ( പാന്തോട്ടം)സുജാത ( കടമ്പേരി ). സംസ്ക്കാരം ഇന്ന് രാവിടെ 11 മണിക്ക് കടമ്പേരി പൊതു സ്മശാനത്തിൽ.

മുയ്യത്ത് പ്രകൃതിവിരുദ്ധ പീഡനം: പോക്സോ 2 പേർക്കെതിരെ പരാതി-ഒരാൾ കസ്റ്റഡിയിൽ.

Image
  പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റൊരാൾ ഒളിവിൽ. ഇന്നലെ മുയ്യത്താണ് സംഭവം നടന്നത്. കറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിവരികയായിരുന്നുവത്രേ വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ രാത്രി ഇരുവരേക്കും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു. നന്നായി കൈകാര്യം ചെയ്ത ശേഷം ഒരാളെ പോലീസിലേൽപ്പിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം. അടുത്തിടെ ഒരു പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രാദേശിക ഭാരവാഹികൾ ആയി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും

പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Image
  പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.  കുടുംബശ്രീ യോഗത്തിന് അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ശ്രാവണ്‍. അതിനിടെ പിക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു.  ശ്രാവണ്‍ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കട്ടപ്പന പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് നൽകും. സംസ്കാരം തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പിൽ നടക്കും. ശ്രാവണിന്‍റെ സഹോദരി വൈഗ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്.

Image
  കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൂച്ചാൽ സ്വദേശിയായ ഷാജഹാൻ ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിക്ക് ഷാജഹാന്‍ വാവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ഇതോടെയാണു പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.

അനഘ ഇരു വൃക്കകളും തകരാറിലായി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു

Image
 സ്നേഹംനിറഞ്ഞവരേ.... ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഐച്ചേരി വാർഡ് (വാർഡ് 12 ) കാവുമ്പായിൽ താമസിക്കുന്ന ഗോപാലൻ കവിത എന്നിവരുടെ മകൾ 23 വയസ്സുള്ള അനഘ ഇരു വൃക്കകളും തകരാറിലായി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു. നിർദ്ധരായ ഈ കുടുംബത്തിന് തണലേകാൻ നാട്ടിൽ വലിയൊരു കമ്മിറ്റി രൂപീകരിച്ച വിവരം നിങ്ങളെ അറിയിക്കുന്നു. വൃക്ക മാറ്റുന്നതിനു വേണ്ടിയും തുടർ ചികിത്സക്കും ഭീമമായ തുക ആവശ്യമാണ്. ഈ കുടുംബത്തെ  സഹായിക്കാൻ 19/09/2024 വ്യാഴാഴ്ച വൈകുന്നേരം നടന്ന കാവുമ്പായി ഗ്രാമത്തിലെ മീറ്റിംഗിൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. പി. ചന്ദ്രാംഗദൻ മാസ്റ്റർ ചെയർമാൻ ആയും. വൈസ് ചെയർമാൻ ശ്രീ. ഷിജു. കെ, 12 ആം വാർഡ് കൗൺസിലർ കെ.ഒ. പ്രദീപൻ കൺവീനർ ആയും. ജോയിന്റ് കൺവീനർ ശ്രീ. വിജിൽ സി. കെ,   രക്ഷധികാരി ആയി MLA അഡ്വ. സജീവ് ജോസഫ്, ശ്രീമതി. Dr. ഫിലോമിന ടീച്ചർ, എം സി. ഹരിദാസൻ മാസ്റ്റർ, SC പ്രൊമോട്ടർ ശ്രീമതി.പി.അനിത, ബാലചന്ദ്രൻ, കെ പി ഗംഗാധരൻ, എന്നിവരെയും ചുമതലപ്പെടുത്തി.

ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88) അന്തരിച്ചു.

Image
  ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88) അന്തരിച്ചു. പരേതൻ യം.കെ.ബാലകൃഷ്ണൻ നമ്പ്യാർ (റി ഡേ ദേഫേഭാർ കണ്ണൂർ കലക്ട്രേറ്റ് ) ഭാര്യയാണ്. .മക്കൽ പുഷ്പവല്ലി (പുൽപ്പള്ളി) സുശീല, ഹരിദാസൻ, ഡ്രൈവർ ,സത്യൻ ഡ്രൈവർ, സുജിത്ത് (കൃഷ്ണാജ്വൽസ്), ലതിക പൂമംഗലം , ബിന്ദു വേശാല എന്നിവർ മക്കളാണ്. മരുമക്കൽ മുരളി, സുരേഷ്, രമാദേവി, മിനി. പരേതനായ അപ്പു എന്നിവരാണ്.ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ.

ഇരിണാവ് മിനി സ്‌റ്റേഡിയത്തിന് സമീപം തിയറേത്ത് മാധവൻ നമ്പ്യാർ നിര്യാതനായി.

Image
  ഇരിണാവ് മിനി സ്‌റ്റേഡിയത്തിന് സമീപം തിയറേത്ത് മാധവൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ : സി.എച്ച് .ജാനകി മക്കൾ : ശ്രീജ, സൂരജ് മരുമക്കൾ : ജനാർദ്ദനൻ, സൂര്യ സംസ്ക്കാരം നാളെ രാവിലെ 9.30 ന് സമുദായ ശ്‌മശാനത്തിൽ

നാളെ (30, 9, 24 തിങ്കൾ ) CHM സ്ക്കൂളിന് അവധിയിരിക്കും.

Image
  വാരം : എളയാവൂർ സി , എച്ച്, എം ഹയർ സെക്കണ്ടറി സ്ക്കുൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് റസീൻ ടി വി .മരണപ്പെട്ടു.  നാളെ ഉച്ചക്ക് ഒരു മണിക് മുണ്ടേരി ചാപ്പ സിദ്ധീഖ് പള്ളിക്ക് സമീപത്തുള്ള വീട്ടിൽ പൊതു ദർശനം, ശേഷം ഖബറടക്കം . മുഹമ്മദ് റസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് നാളെ (30, 9, 24 തിങ്കൾ ) CHM സ്ക്കൂളിന് അവധിയിരിക്കും.

കണ്ണാടിപ്പറമ്പ് പുല്ലുപ്പി താമസിക്കുന്ന പൂക്കാവിൽ സൈനബ നിര്യാതയായി

Image
  കണ്ണാടിപ്പറമ്പ് പുല്ലുപ്പി താമസിക്കുന്ന പൂക്കാവിൽ സൈനബ നിര്യാതയായി. പഴയ കാല സജീവ കോൺഗ്രസ് പ്രവർത്തക ആയിരുന്നു.

കുഞ്ഞിപള്ളി: ദാറുൽ റുഖിയാസിൽ പി. വി.റുഖിയ (77) നിര്യാതയായി.

Image
  കക്കാട് കുഞ്ഞി പള്ളി ദാറുൽ റുഖിയാസിൽ പി. വി.റുഖിയ (77) നിര്യാതയായി. ഭർത്താവ് പരേതനായ ആലുവളപ്പിൽ മഹമൂദ്  പരേതരായ ഇബ്രാഹിം ആമിന ദമ്പതികളുടെ മകളാണ്. മക്കൾ അബ്ദുൽ റഷീദ്, റഫീഖ്  ദാവൂദ്. (ഇരുവരും കുവൈത്ത്) ഇല്യാസ്. (ഇലക്ട്രീഷ്യൻ) മുംതാസ്, സൗദ. സുരയ്യ ജാമാതാക്കൾ  ഫാറൂഖ് എം കെ ഇബ്രാഹിം പി പി (സെക്രട്ടരി, കെ എം സി സി ദുബൈ അഴീക്കോട് മണ്ഡലം കമ്മിറ്റി, വൈസ് പ്രസിഡൻറ്, യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ), യു കെ കെ ഫൗസിയ ടി പി, നസീന എം കെ,, സുമയ്യ കണ്ടേൻ, ഷംന എം കെ, പരേതനായ സലീം തോലൻറകത്ത് സഹോദരങ്ങൾ ഖദീജ, സൈബു, നസീമ, പരേതയായ സാഹിറ.

പൊയ്‌തുംകടവിൽ വാടക ക്വാർട്ടേർസിൽ തമിഴ് നാട് സ്വദേശി മരിച്ച നിലയിൽ

Image
  പൊയ്‌തുംകടവിൽ വാടക ക്വാർട്ടേർസിൽ തമിഴ് നാട് സ്വദേശി മരിച്ച നിലയിൽ  കള്ളക്കുറുശ്ശി കുറുവാഗം തിരുമല (42) യെയാണ് മരിച്ച നിലയിൽ കണ്ടത് ഞായറാഴ്‌ച രാവിലെ നൗഷാദ് ക്വാർട്ടേർസിലെ താഴെത്തെ നിലയിലാണ് മരിച്ചതായി കണ്ടത്

മയ്യിൽ : യങ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ട ഓട്ടവും ബോധവൽക്കരണ ക്ലാസും നടത്തി

Image
  യങ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ട ഓട്ടവും ബോധവൽക്കരണ ക്ലാസും നടത്തി.മയ്യിൽ I M N S G H S സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 ന് ഡോ. ജുനൈദ് എസ് . പി ഹൃദയ സരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. തുടർന്ന് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ജനകീയ വായനശാല സെക്രട്ടറി സി. കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു.ഒ. എം. അജിത് മാസ്റ്റർ, ഷിബു മാസ്റ്റർ , രാജീവൻ കെ. പി,   ടി. പി ഷൈജു പ്രമോദ്.സി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൂട്ട ഓട്ടം മയ്യിൽ ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് മയ്യിൽ നഗരം ചുറ്റി കവിളിയോട്ട് യങ്സ്റ്റാർ സ്പോർട്സ് ക്ലബിന് സമീപം സമാപിച്ചു. കുട്ടികൾ ഉൾപ്പെടെ വ്യത്യസ്ത പ്രായത്തിലുള്ള 60 പേർ പങ്കെടുത്തു.ചടങ്ങിന് യങ്സ്റ്റാർ സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും ട്രഷറർ സി. കെ. ജിതേഷ് ന ന്ദിയും പറഞ്ഞു.

കണ്ണാടിപ്പറമ്പ് :എബിൻ ആൽഫിൻ ചികിത്സാ സഹായ കമ്മറ്റിക്ക് സാമ്പത്തിക സഹായം കൈമാറി

Image
  എബിൻ ആൽഫിൻ ചികിത്സാ സഹായ കമ്മറ്റിക്ക് സാമ്പത്തിക സഹായം കൈമാറി ഫ്രണ്ട്സ് ചാരിറ്റി കൂട്ടായ്മ പുല്ലുപ്പി കൺവീനർ ബീജുജോൺ ചെയർമാൻ നൗഫൽ കെ.പി എന്നിവർ തുക ഏറ്റുവാങ്ങി

കല്ല്യാശ്ശേരി :കോലത്തു വയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ (81) നിര്യാതനായി.

Image
  കല്ല്യാശ്ശേരി :കോലത്തു വയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ (81) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (30/09/2024) രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ . ഭാര്യ കോട്ടോളത്ത് ലീല. മക്കൾ: ഷഗീല,ഷബീല, ബിദുല, ബിനേഷ്. മരുമക്കൾ: രാമചന്ദ്രൻ, അനൂപ്, പ്രമോദ്, സ്നിജ. സഹോദരങ്ങൾ: രാഘവൻ , രാമകൃഷ്ണൻ ,ശാരദ, ശ്യാമള, പരേതനായ ബാലൻ

പാറക്കൽ പ്രീമിയർ ലീഗ് സീസൺ 2 OAKLAND FC വീണ്ടും ചാമ്പ്യൻമാരായി

Image
  മാങ്കടവ് അറേബ്യൻ ടർഫിൽ വെച്ച് നടന്ന പാറക്കൽ പ്രീമിയർ ലീഗിൽ ഫൈനലിൽ MOHAMMADANS FC PARAKKAL നെ പരാജയപെടുത്തി OAKLAND FC വീണ്ടും ചാമ്പ്യൻമാരായി

വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Image
  കോട്ടയ്ക്കല്‍ : പടപ്പറമ്പിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാർക്കും പരിക്കില്ല. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും.

പാപ്പിനിശ്ശേരി പാലത്തിന് മുകളിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Image
പാപ്പിനിശ്ശേരി റെയിൽവേ ഓവർ ബ്രിഡ്ജ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു  ടാങ്കർ ലോറി ഡ്രൈവർക്ക് പരിക്ക് 

കൊളച്ചേരി : കായിച്ചിറയിൽ താമസിക്കുന്ന നിഹാൽ(24)നിര്യാതനായി.

Image
  കായച്ചിറ:- കായിച്ചിറയിൽ താമസിക്കുന്ന നിഹാൽ(24)നിര്യാതനായി. പിതാവ് ഷെമീം,  മാതാവ് ഖദീജ സഹോദങ്ങൾ:- നജ, ഫാത്തി ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

മയ്യിൽ : റബീഹ് കോൺഫ്രൻസ് ഞായറാഴ്ച, കടൂരിൽ

Image
  റബീഹ് കോൺഫ്രൻസ് ഞായറാഴ്ച, കടൂരിൽ  SYS SKSSF കടൂർ ശാഖ സംഘടിപ്പിക്കുന്ന   റബീഹ് കോൺഫ്രൻസും  മൗലിദ് സദസ്സും  ദഫ് പ്രദർശനവും  ഖുബ്ബതുൽ ഖള്റാ ബുർദ സംഘം അവതരിപ്പിക്കുന്ന ഖവാലിയും ഉർദു നഹ്ത്തും  സെപ്റ്റംബർ 29 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണിയത്ത് ഉസ്താദ് നഗറിൽ വെച്ച് നടക്കും  ഖിറാഅത് :ഹാഫിള് സ്വാലിഹ് പികെ  സ്വാഗതം :യഹ്‌യ എ പി  അദ്യക്ഷൻ : റാഷിദ്‌ സിപി  ഉത്ഘാടനം : ബുസ്താനി ഖാസിം ഹുദവി മാണിയൂർ  റബീഅ പ്രഭാഷണം : ഹസ്നവി റഫീഖ് ഹുദവി കുറ്റിയാട്ടൂർ  ആശംസ:- മജീദ് പാവന്നൂർ  ഷംസീർ സിപി  റിയാസ് പാമ്പുരുത്തി  ജുനൈദ് അസ് അദി  നന്ദി : ജലാൽ പികെ വിവിധ പ്രദേശങ്ങളിളെ മദ്രസയിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മനോഹരമായ ദഫ് പ്രദർശനവും ഉണ്ടായിരിക്കും. എല്ലാവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു

പുതിയതെരു : വ്യാപാരി വ്യവസായി സമിതി ചർച്ച നടത്തി

Image
  പുതിയതെരു മാർക്കറ്റിലുള്ള പഞ്ചായത്ത്‌ കോംപ്ലക്സ് പൊളിച്ചു മാറ്റി പുതിയ കോംപ്ലക്സ് നിർമ്മിക്കുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ കാര്യം ഇന്ന് രാവിലെ ബഹുമാനപ്പെട്ട MLA കെ. വി. സുമേഷുമായി വ്യാപാരി വ്യവസായി സമിതി ഏരിയ സിക്രട്ടറി സി. മനോഹരന്റെ നേതൃത്വത്തിൽmla നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിൽ ചിറക്കൽ പഞ്ചായത്ത്‌ ഓഫീസിൽ MLA യുടെ നേതൃത്വത്തിൽ അടിയന്തിരമായി യോഗം വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു. ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ആശങ്കകൾ പരിഹരിച്ചു കൊണ്ടു മാത്രമേ തുടർനടപടികൾ ഉണ്ടാവൂ എന്ന് MLA സമിതി നേതാക്കൾക്ക് ഉറപ്പ് നൽകി. ജില്ലാ കമ്മിറ്റി അംഗം, P. സിറാജ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ മുനീർ, പി. സുനിൽ, കെ. ബാബു, അബ്ദുൽ നാസർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മാലോട്ട് : തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുക. എസ് ഡി പി ഐ

Image
  മൂന്ന് വർഷമായി തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാകണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . കനാൽ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തത് ജനങ്ങൾക്ക് വലിയ പ്രായസം സൃഷ്ടിക്കുന്നുണ്ട് ഓട്ടോ യാത്രയും അപകടകരമാണ്. ജനങ്ങളുടെ സൗകര്യങ്ങൾക്ക്ക് പ്രഥമ പരിഗണന നൽകേണ്ട പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പരും ഇത്രയും കാലം പ്രശ്നം പരിഹരിക്കാത്തത് ബോധപൂർവമുള്ള അനാസ്ഥ വ്യക്തമാക്കുന്നതാണ് . റോഡിന്റെ ദയനീയാവസ്ഥക്ക് അടിയന്തരമായ പരിഹാരം ആവശ്യമാണ്.. വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ച്, റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു   യോഗത്തിൽ മാലോട്ട് ബ്രാഞ്ച്. പ്രസിഡന്റ്‌ അനസ് കാറാട്ട് അധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ വിടവാങ്ങി

Image
   കോഴിക്കോട് : കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ (54) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗസ്‌ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1994 നവംബർ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേൽക്കുന്നത്. ഇതോടെ ശരീരം തളർന്ന് പുഷ്പൻ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കെ കെ രാജീവൻ, കെ വി റോഷൻ, വി മധു, സി ബാബു, ഷിബുലാൽ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വെടിവെയ്പ‌ിൽ കൊല്ലപ്പെട്ടിരുന്നു. കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).

ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ച നിലയിൽ; പാ​ച​ക​ഗ്യാ​സി​നു തീ ​കൊ​ളു​ത്തി​യ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; മ​ക്ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; സം​ഭ​വം അ​ങ്ക​മാ​ലി പു​ളി​യ​ന​ത്ത്

Image
അ​ങ്ക​മാ​ലി: ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു കി​ട​ക്കു​ന്ന​തു ക​ണ്ട് പാ​ച​ക​ഗ്യാ​സി​നു തീ ​കൊ​ളു​ത്തി​യ യുവതി മ​രി​ച്ചു. മ​ക്ക​ൾ പൊ​ള്ള​ലേ​റ്റ് ഗു​രു​ത​ര നി​ല​യി​ൽ. പു​ളി​യ​നം മി​ല്ലും​പ​ടി വെ​ളി​യ​ത്ത് വീ​ട്ടി​ൽ ശ​ശി​യു​ടെ മ​ക​ൻ സ​ന​ൽ (40), ഭാ​ര്യ സു​മി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ അ​ശ്വ​ന്ത് (12), ആ​സ്തി​ക് (6) എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി​യ​വ​ർ കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സു​മി​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ലും സ​ന​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. തു​റ​വു​ർ സ്വ​ദേ​ശി​യാ​യ സ​ന​ൽ തു​റ​വൂ​ർ ച​രി​ത്ര ലൈ​ബ്ര​റി​ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സേ​വാ കേ​ന്ദ്രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് സേ​വാ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ണ​യ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് വീ​ട

വീടിന് തീവെച്ചു, ഭാര്യ മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ചു. രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്

Image
  കൊച്ചി: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച്. ശശിയാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

കണ്ണൂർ സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു

Image
  കുഞ്ഞിമംഗലം ആണ്ടാം കൊവ്വൽ താമസിക്കുന്ന ഹംസ- ജമീല എന്നിവരുടെ മകൻ അംജദ് ( 42 ) എന്നവർ ഖത്തറിൽ വെച്ച് മരണപ്പെട്ടു ഭാര്യ നസീഹത്ത്. മക്കൾ: ഫാത്തിമ, ഷമമാസ്, ഹൈസം.

കണ്ണീരോടെ... അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്; വിലാപയാത്ര കോഴിക്കോട് ജില്ലയിൽ

Image
  കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മുൻ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ എത്തും. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് വിലാപയാത്ര കണ്ണാടിക്കലില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ നിന്ന് നാട്ടുകാര്‍ കാല്‍നടയായി ആംബുലൻസിനെ അനുഗമിക്കും. ഈ സ്ഥലത്ത് നിന്ന് 4-5 കിലോമീറ്ററാണ് അര്‍ജുന്‍റെ വീട്ടിലേക്ക് ദൂരമുള്ളത്. ആളുകള്‍ വീടുവരെ നടന്ന് വരും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം

പന്നിയൂർ ചെറുകരയിലെ എ.കെ.ഗോവിന്ദൻ (63) നിര്യാതനായി

Image
  പന്നിയൂർ ചെറുകരയിലെ എ.കെ.ഗോവിന്ദൻ (63) നിര്യാതനായി ഭാര്യ: ടി.കെ. ഇനി ര, മക്കൾ: സ്നേഹ, സന്ദീപ്, ശ്രുതി. മരുമക്കൾ: രാഘവൻ( ചുഴലി), അമൃത (ചെറുകര), സുജിത്(കാരാക്കൊടി) (ചുഴലി, അമൃത ചെറുകര), സുജി സഹോദരങ്ങൾ: ജാനകി, കാർത്യായനി, സരോജിനി, ചേയ്ക്കുട്ടി, പരേതയായ യശോദ. സംസ്കാരം നാളെ(ശനി) രാവിലെ 10 മണിക്ക് ചെറുകര ശ്‌മശാനത്തിൽ...

ഇനി ഒരു ബന്ധവുമില്ല, അന്‍വറിനെ 'പുറത്താക്കി' സിപിഎം; വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് എം വി ഗോവിന്ദന്‍

Image
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ രീതികളെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. പാര്‍ട്ടിയുടെ അണികളുടെ പേരില്‍ ആളാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ഇത്ര കാലമായിട്ടും പാര്‍ട്ടിയുടെ അംഗമാകാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്ന് വന്ന അന്‍വറിന് വര്‍ഗ, ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമില്ലെന്നും എം വി ഗോവിന്ദ

ബാവുപറമ്പ പൊതുജന വായനശാലയിൽ വെച്ച് നടത്തിയ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.പാച്ചേനി രാജീവന്റെ അധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി. എം സീന ഉദ്ഘാടനം ചെയ്തു

Image
  സംസ്ഥാന ഹോമിയോപതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌, ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ബാവുപറമ്പ പൊതുജന വായനശാലയിൽ വെച്ച് നടത്തിയ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.പാച്ചേനി രാജീവന്റെ അധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി. എം സീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. രമ്യ സ്വാഗതം പറഞ്ഞു.ഹോമിയോ മെഡിക്കൽ ഓഫീസർ dr. ടിൻടിൽ തോമസ് ക്യാമ്പ് വിശദീകരണം നടത്തി. വായനശാല പ്രസിഡന്റ്‌ കെ.വി.പ്രസാദ്, കെ. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Cds മെമ്പർ വത്സല നന്ദി പറഞ്ഞു.

പാപ്പിനിശ്ശേരി: ഐൻട്രി റോഡിൽ താമസിക്കുന്ന. പി.പി.മൊയ്തീൻ [ കണ്ടേൻ] മരണപ്പെട്ടു

Image
  പാപ്പിനിശ്ശേരി: ഐൻട്രി റോഡിൽ താമസിക്കുന്ന. പി.പി.മൊയ്തീൻ  [ കണ്ടേൻ] മരണപ്പെട്ടു. കബറടക്കം ഇശാ ഹിന് ശേഷം കാട്ടിലെ പള്ളി കബർസ്ഥാൻ

തൃശൂരിലെ എടിഎം കവർച്ച; പ്രതികൾ പിടിയിൽ, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

Image
  തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. മോഷണത്തിന് ശേഷം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടുന്നത്. ഹരിയാനക്കാരായ സംഘം തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഏറ്റുമുട്ടലിനിടെ പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു പ്രതികൾ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലുണ്ടായിയെന്നും പൊലീസ് അറിയിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

നാറാത്ത് : കോട്ടാഞ്ചേരി ആമിന നിര്യാതയായി.

Image
  കോട്ടാഞ്ചേരി ആമിന(86) നിര്യാതയായി  പരേതനായ തറയിൽ പീടികയിൽ മഹമൂദ് എന്നവരുടെ ഭാര്യ മക്കൾ ഇബ്രാഹിം, ശറഫുദ്ദീൻ,അബ്ദുൽ നാസർ (കോട്ടാഞ്ചേരി എൻ്റർപ്രൈസ് ഉടമ), നിയാസ്, നൗഷാദ്(അഭിഭാഷകൻ) ആയിഷ. മരുമക്കൾ. സൈനബ,മയമൂനത്ത്,സുമയ്യ(ജില്ല ബേങ്ക് അസിസ്റ്റൻ്റ് മാനേജർ), ഫരീദ(മയ്യിൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപിക) അനസ്( വ്യാപാരി കോഴിക്കോട്) കബറടക്കം :മയ്യിത്ത് നിസ്കാരം 3:30 ന് നാറാത്ത് ടൗൺ മസ്ജിദിൽ ശേഷം  നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

കയ്യങ്കോട് : നൂറേ റബീഹ് 2024 ന് നാളെ സമാപനം

Image
   കയ്യങ്കോട്: തിരുനബി(സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ നൂറുൽ ഉലമാ സുന്നീ മദ് റസ സംഘടിപ്പിക്കുന്ന നൂറേ റബീഹ് 24 നാളെ (ശനി )നടക്കും. വൈകുന്നേരം 4 മണിക്ക് നബിസ്നേഹ റാലിയും 7 മണിക്ക് മീലാദ് സമ്മേളനവും നടക്കും. ഇബ് റാഹീം സഅദിയുടെ അധ്യക്ഷതയിൽ ശാഹുൽ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്യും. നസീർ സഅദി കയ്യങ്കോട് നബിസ്നേഹ പ്രഭാഷണം നടത്തും. തുടർന്ന് മദ് റസ വിദ്യാർത്ഥികളുടെ കലാപരിപാടികളും ബുർദ മജ്ലിസും സൂഫി ഗീതവും നടക്കും.സാഹിത്യോത്സവ് പ്രതിഭകളായ മുഹമ്മദ് സ്വാലിഹ്, സൈനുൽ ആബിദ്, ഹാഫിള് യാസർ, അഫ്സൽ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും.നിസാർ സഖാഫി സർട്ടിഫിക്കറ്റ് വിതരണവും അബ്ദുൽ ജബ്ബാർ ഹാജി, അഹ്മദ് ഹാജി, ഫൈസൽ കെ വി, അബ്ദുൽ ജബ്ബാർ വി കെ സമ്മാനദാനവും, സമീർ കെ മൊമെന്റോ വിതരണവും ചെയ്യും. 10 : 30 ന് അന്നദാനവും നടക്കും.മുനീർ ഇർശാദി കടൂർ, ബദ് റുൽ മുനീർ ജൗഹരി, ഹാഫി ള് സാബിത്ത് ജൗഹരി, ഷബീർ സഖാഫി, അബ്ദുൽ മജീദ് വി വി തുടങ്ങിയവർ സംബന്ധിക്കും. അബ്ദുൽ മജീദ് പി പി സ്വാഗതവും ഹാഫിള് സി വി നന്ദിയും പറയും

തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു; പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച

Image
  തൃശൂർ : തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം

കീച്ചേരി : ചിറക്കുറ്റി റോഡിലെ നിധിൻ സ്റ്റോർ ഉടമ കെസി നാരായണൻ അന്തരിച്ചു.

Image
  കീച്ചേരി : ചിറക്കുറ്റിയിൽ താമസിക്കുന്ന കെസി നാരായണൻ (73) അന്തരിച്ചു.  ഭാര്യ :സവിത (റിട്ടയേർഡ് കെൽട്രോൺ ജീവനക്കാരി )  മക്കൾ : വിപിൻ (ദുബായ് എയർപോർട്ട്),നിതിൻ (ദുബായ് എയർപോർട്ട് ) മരുമകൾ :സജന( കുഞ്ഞിമംഗലം )  സഹോദരങ്ങൾ : പരേതനായ കോരൻ, സുരേശൻ, ജാനകി, ലത. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കീച്ചേരി സമുദായ ശ്മശാനം.

പാമ്പുരുത്തി : കൊവ്വപ്പുറത്ത് മുസ്തഫ ( 56 ) നിര്യാതനായി

Image
  പാമ്പുരുത്തി :ബദർ മസ്ജിദ് സമീപം   കൊവ്വപ്പുറത്ത് മുസ്തഫ ( 56 ) നിര്യാതനായി   സൗദി ജിസാനിൽ നിന്നും 2 ദിവസം മുന്നേയാണ് നാട്ടിലെത്തിയത്. ഡിസംബറിൽ മകളുടെ കല്യാണം ആവിശ്യത്തിന് നാട്ടിൽ എത്തിയത് ആണ്  ഭാര്യ: വി.കെ സുബൈദ മക്കൾ: ഫാത്തിമത്തു സഫ , മഷ്ഹൂദ് , ബാസിത്ത് സഹോദരങ്ങൾ : കെ.പി യൂസുഫ് , ലത്തീഫ് മൗലവി , പരേതരായ മുഹമ്മദ് , ഇബ്രാഹിം , ആദം തേർലായി , റസാഖ് , നഫീസ  കബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച ) രാവിലെ 11 മണിക്ക് പാമ്പുരുത്തിയിൽ*

തളിയിൽ എ കെ ജി വായനശാലക്കു സമീപം താമസിക്കുന്ന കമല പി അന്തരിച്ചു

Image
  തളിയിൽ എ കെ ജി വായനശാലക്കു സമീപം താമസിക്കുന്ന കമല പി (75) അന്തരിച്ചു ഭർത്താവ് : കെ വാസു മക്കൾ : സീജ കെ, ജീജ കെ മരുമക്കൾ : ഡോ.കൃഷ്ണൻ സി, ഹരീശൻ മൊട്ടമ്മൽ സഹോദരങ്ങൾ : പി.നാരായണൻ, പി കരുണാകരൻ, പരേതരായ അനന്തൻ, കണ്ണൻ, യശോദ, മുകുന്ദൻ പൊതുദർശനം നാളെ (27.09.2024) രണ്ടു മണി മുതൽ സ്വവസതിയിൽ സംസ്കാരം നാളെ (27.09.2024) വൈകീട്ട് 4 മണിക്ക് ആന്തൂർ ശാന്തിതീരം ശ്‌മശാനത്തിൽ