Posts

Showing posts from May, 2024

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു ക്യാബിന്‍ ക്രൂ കൂടി അറസ്റ്റില്‍.

Image
 മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു ക്യാബിന്‍ ക്രൂ കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് സുഹൈല്‍. എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണ്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തിന് പിടിയിലായിരുന്നു. സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്ന് ഡിആര്‍ഐ പറഞ്ഞു.

കാട്ടാമ്പള്ളി : നാടിന് അഭിമാനം റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലത്തിന്റെ സ്നേഹാദരവ് നൽകി.

Image
  നാടിന്  അഭിമാനം റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലത്തിന്റെ സ്നേഹാദരവ് നൽകി. ദോഹ : ഖത്തർ ഫൗണ്ടേഷന് കീഴിൽ ദോഹയിൽ വെച്ച് നടന്ന ഇന്റർനാഷണൽ അറബിക് ഡിബേറ്റ് ചാബ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാംതവണയും ഇന്ത്യായെ പ്രതിനികരിച്ചു പങ്കെടുത്ത  റഈസ് കാട്ടാമ്പള്ളിക്ക് കെഎംസിസി ഖത്തർ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേത്ര്ത്ഥത്തിൽ തുമാമ കെഎംസിസി ഓഫീസിൽ വെച്ച് കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് സ്നേഹോപഹാരം നൽക്കി  മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവ്‌ അധ്യക്ഷതയിൽ .സംസ്ഥാന ജനറൽ സെക്ട്ടറി സലിം നാലകത്ത് ,സംസ്ഥാന സെക്ട്ടറി ശംസുദ്ധീൻ വാണിമേൽ , റയീസ് പെരുമ്പ , ജില്ലാ ഭാരവാഹികളായ ഹനീഫ ഏഴാംമൈയിൽ , സൈഫുദ്ധീൻ ഇരിക്കൂർ, ഹാഷിം നിർവേലി , നൗഷാദ് മാങ്കടവ്, അബ്‌ദുറഹ്മാൻ തലശേരി ,ബഷീർ കാട്ടൂർ , അസീസ് കക്കട്ട്,അയ്യൂബ് കെ പി , തുടങ്ങിയവർ സംബന്ധിച്ചു .മുഹ്‌സിൻ കെ വി സ്വഗതവും ആസിഫ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു .

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Image
  ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.   ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് (19) ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.  ആലുവ അമ്പാട്ടുകാവിലെ - യു വളവിലായിരുന്നു അപകടം.കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായരുന്നു കെ.എൽ ബിയു 8754 നമ്പർ ഓട്ടോറിക്ഷ. യു വളവിൽ എത്തിയപ്പോൾ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി. കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനപൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ അടക്

കടമ്പേരി - മുതിരക്കാലിൽ താമസിക്കുന്ന എം. പാർവ്വതി (74) അന്തരിച്ചു.

Image
  ബക്കളം : കടമ്പേരി - മുതിരക്കാലിൽ താമസിക്കുന്ന എം. പാർവ്വതി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. ബാലകൃഷ്ണൻ (കെ.എസ്. ആർ.ടി.സി ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ), മക്കൾ: പി.വി. ഷെറിൽ ബാബു ( ഡെപ്യൂട്ടി തഹസിൽദാർ, തളിപ്പറമ്പ താലൂക്ക് ഓഫീസ് ) , രഘൂത്തമൻ , ബിന്ദു മരുമക്കൾ: സീമ (എളളരഞ്ഞി), പ്രീത ( അറത്തിൽ), പവിത്രൻ ( പറപ്പൂൽ) സഹോദരങ്ങൾ: പരേതനായ എം. ഗോപാലൻ നമ്പ്യാർ ( കടമ്പേരി ) , ചന്ദ്രമതി ( കുറ്റിക്കോൽ ). ശനിയാഴ്ച രാവിലെ 8 മുതൽ 10 മണി വരെ കടമ്പേരി റെഡ്സ്റ്റാർ ക്ലബ്ബിന് സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

പറശ്ശിനിക്കടവ് : ലോക പുകയില രഹിത ദിനാചരണം.

Image
  ലോക പുകയില രഹിത ദിനാചരണം.        ലോക പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് കൂടുoബാ രോഗ്യ കേന്ദ്രം പറശ്ശിനിക്കടവിൽ വച്ച് മെഡി: ഓഫീസർ ഡോ: ജാസിം അബ്ദുള്ളയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അനില .എസ് . പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർമാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ, എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Image
  കമ്പില്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റിന്റെ ജനറല്‍ ബോഡിയും 2024-2026 വര്‍ഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും മുല്ലക്കൊടി കൊഓപറേറ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പി പി മുഹമ്മദ് അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ പി ബാലകഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി യോഗം ഉള്‍ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്, ജില്ല വൈസ് പ്രസിഡണ്ട് രാജന്‍ തിയറത്ത്, മേഖല പ്രസിഡണ്ട് ടിപി ഗോപിനാഥ്, മേഖല ജോയിന്റ് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലപ്രസിഡണ്ടിന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യൂണിറ്റ് പ്രസിഡണ്ടായി അബ്ദുള്ള നാറാത്ത്, ജനറല്‍ സെക്രട്ടറിയായി ഇ പി ബാലകൃഷ്ണന്‍ എരിഞ്ഞിക്കില്‍, ട്രഷററായി വി പി മുഹമ്മദ് കുട്ടി തങ്ങളേയും തിരഞഞ്ഞെടുത്തു. കൂടാതെ 25 അംഗ എക്‌സിക്യൂട്ടീവ് പാനലിനും അംഗീകാരം നല്‍കി.

മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

Image
  മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനായ കെ. സുജിത്താണ് അറസ്റ്റിലായത്. യുവതിക്കൊപ്പം സുജിത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് പോയിരുന്നു. ആസ്പത്രി മുറിയില്‍ വെച്ച് യുവതിയെ സുജിത്ത് പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ സുജിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സുജിത്തിനെ കോടതി

പാപ്പിനിശ്ശേരി :കെ.വി.നാരായണൻ നിര്യാതനായി.

Image
  പാപ്പിനിശ്ശേരി: പുതിയകാവിന് സമീപം കെ.വി.നാരായണൻ (73) നിര്യാതനായി. ഭാര്യ: വത്സല മക്കൾ: കെ.വി.സനീഷ്, കെ.വി.ഷാനി മരുമക്കൾ: ലൈസ, കിരൺ സംസ്ക്കാരം വൈകുന്നേരം 6 മണിക്ക് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ.

റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ.

Image
  കോഴിക്കോട്: വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

തലശ്ശേരിയിൽ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Image
കണ്ണൂര്‍: തലശ്ശേരിയിൽ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാപ്രവർത്തനം നടന്നത്. മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും കാറ്റ് വെല്ലുവിളിയായിരുന്നു. നേരത്തെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാൽ സാധിച്ചിരുന്നില്ല.റെസ്ക്യൂ ബോട്ടുകൾക്കും ഇവരുടെ സമീപം എത്താനായില്ല. തുടര്‍ന്നാണ് മത്സ്യബന്ധൻ ബോട്ട് ഉപയോഗിച്ച് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം

ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

Image
  ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ അറുന്നൂറിലേറെ കെട്ടിടങ്ങളും വസ്തുക്കളുമാണ് വില്‍ക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ 537ഉം എംഎടിഎന്‍എല്ലിന്റെ 119 ആസ്തികളുമാണ് വില്‍ക്കുന്നത്. കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 27ഓളം ആസ്തികള്‍ വില്‍ക്കും. ജീവനക്കാരുടെ ക്വാട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയാണ് വിൽക്കുന്നത്.

മയ്യിൽ : പഞ്ചഗുസ്‌തിയിലും പവർ ലിഫ്റ്റിങ്ങിലും നേട്ടം കൊയ്‌ത്‌ അച്ഛനും മകളും.

Image
  കയരളം മേച്ചേരിയിലെ എ കെ രജീഷും മകൾ ജാനശ്രീയും സംസ്ഥാന, ജില്ലാ തലത്തിൽ നേട്ടം കരസ്ഥമാക്കി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല പവർ ലിഫ്റ്റിങ്ങിൽ 66 കിലോ വിഭാഗത്തിൽ 316 കിലോഗ്രാം ഉയർത്തി രജീഷ് സ്വർണ മെഡൽ നേടി. 45 കിലോ വിഭാഗത്തിൽ 150 കിലോ ഉയർത്തി ജാനശ്രീ വെള്ളി മെഡലും നേടി. സംസ്ഥാന തലത്തിൽ നടന്ന പഞ്ചഗുസ്‌തി മത്സരത്തിൽ ജാനശ്രീ സ്വർണവും രജീഷ് വെങ്കലവും നേടിയിരുന്നു. ജൂൺ ആറിന് നാഗ്‌പുരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്‌തി മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്‌ത്‌ ഇരുവരും പങ്കെടുക്കും

തലശ്ശേരിയിൽ ബോട്ട് കടലിൽ കുടുങ്ങി

Image
  കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബോട്ടാണ് കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ കടലിൽ കുടുങ്ങിയത്. കോസ്റ്റൽ പൊലീസിൻ്റെയും നാവിക സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

Image
  കണ്ണൂർ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രവീന്ദ്രകുമാര്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. എ വി അബ്ദുള്‍ ലത്തീഫ്, രവീന്ദ്രകുമാര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഡോ. ശിവദാസന്‍ എം പി സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്‍മാരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് മെമ്ബർ തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്ത അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാന്‍േജര്‍ എ എസ് ഷിറാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, സീനിയര്‍ സൂപ്രണ്ടുമാരായ വി പി സന്തോഷ്‌കുമാര്‍,

മോറാഴയിലെ കവർച്ച എട്ട് പവൻ മോഷ്ടാക്കളിൽ നിന്ന് കണ്ടെത്തി

Image
  തളിപ്പറമ്പ്: വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 15,000 രൂപയും കവർന്ന കേസിൽ കണ്ണൂരിൽ പിടിയിലായ പ്രതികളിൽ നിന്നും എട്ട് പവൻ്റെ ആഭരണങ്ങൾ പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 25 ന് പുലർച്ചെടൗൺ പോലീസിൻ്റെ പിടിയിലായ കക്കാട് കുഞ്ഞിപളളി സ്വദേശിയും ചാല സ്വദേശിയും ലോഡ്ജിൽ മുറിയിയെടുത്ത് കഴിയുന്നതിനിടെയാണ് മോഷണം നടത്തിയ സ്വർണ്ണവും പണവും മാരകായുധമായ പിക്കാസുമായി മറ്റൊരു മോഷണ കേസിൽ പിടിയിലായത്. മോഷണമുതലുകൾ പിടികൂടിയതിന് ടൗൺ പോലീസ് പ്രതികൾക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്. മൊറാഴഅഞ്ചാംപീടികയിലെ കുന്നിൽ ഹൗസിൽ ശശിധരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇക്കഴിഞ്ഞ 23ന് വ്യാഴാഴ്ച വീട്ടുകാർ കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. 26 ന് രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. മുകളിലേത്തെ നിലയിലെ വാതിൽപിക്കാസുകൊണ്ട് കുത്തിതുറന്ന് അകത്തേക്ക് കയറിയ മോഷ്ടാക്കൾ താഴെത്തെ നിലയിലെ കിടപ്പുമുറികൾ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്

കണ്ണപുരം : സുരേന്ദ്രൻ വി വി 72 വയസ്സ് നിര്യാതനായി.

Image
  സുരേന്ദ്രൻ വി വി 72 വയസ് എക്സ് സർവീസ് മെൻ കണ്ണപുരം ചുണ്ട നിര്യാതനായി, ഭാര്യ വി കെ രമണി പൊയ്യൂർ,  മക്കൾ: രേഷ്മ, സുമേഷ് മരുമകൻ പ്രദീപ്‌ കുറ്റ്യാട്ടൂർ. പേരമകൾ :നിഹാര. സഹോദരങ്ങൾ: പ്രേമജ കണ്ണപുരം. സാവിത്രി താഴെചൊവ്വ. മുരളീധരൻ ബോംബെ, ശ്യാമള കണ്ണുകര, ശശിധരൻ കണ്ണപുരം.  സംസ്കാരം 31-05-24 ഉച്ചക്ക് 12 മണിക്ക് കണ്ടകൈ ശാന്തിവനം. പൊതുദർശനം രാവിലെ 9മണിക്ക് കണ്ണപുരത്തെ വീട്ടിൽ 11മണിക്ക് മയ്യിൽ പൊയ്യൂരിലെ വീട്ടിൽ.

പൊയ്ത്തും കടവ്: സുലൈമാൻ നിര്യാതനായി.

Image
  പൊയ്ത്തും കടവ് മത്സ്യ കച്ചവടം നടത്തുന്ന  സുലൈമാൻ മരണപെട്ടു കബറടക്കം വെള്ളിയാഴ്ച  രാവിലെ വളപട്ടണം  മന്ന കബർ സ്ഥാനിൽ 

കണ്ണൂർ : സ്വർണം കടത്തിയ ക്യാബിൻ ക്രൂ പിടിയിൽ.

Image
  കണ്ണൂർ മസ്‌കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാമോളം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടിയ യുവതിയെ റിമാൻഡ് ചെയ്‌തു. നാല് ക്യാപ്സളുകളാണ് ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഒളിപ്പിച്ചതെന്ന് ഡിആർഐ അറിയിച്ചു.

കരിങ്കൽക്കുഴി- അരിമ്പ്ര റോഡിൽ: തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  മയ്യിൽ: കരിങ്കൽക്കുഴി- അരിമ്പ്ര റോഡിൽ നണിയൂർ നമ്പ്രം ഒഴിഞ്ഞ സ്ഥലത്ത് കഴിഞ്ഞ രണ്ടു മാസത്തിലധികമായി തള്ളിയ മാലിന്യം ചാലോടിലെ മുരുകേശ ട്രേഡേഴ്സ് എന്ന ആക്രി കച്ചവടം നടത്തുന്ന സ്ഥാപനത്തെ കൊണ്ട് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് തിരിച്ചെടുപ്പിച്ചു. പ്രസ്തുത സ്ഥാപനത്തിലെ റിജക്റ്റഡ് കാറ്റഗറി യിൽ വരുന്ന മാലിന്യമാണ് ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് സ്ഥിരമായി തള്ളിയിരുന്നത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി സ്ക്വാഡ് മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യച്ചാക്കുകളിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പട്ടാന്നൂർ, ചാലോട് ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലെയും വ്യക്തികളുടെയുമാണ് മാലിന്യം എന്ന് സ്‌ക്വാഡ് കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രസ്തുത മാലിന്യങ്ങൾ വ്യക്തികളും കടകളും ചാലോടിലെ മുരുകേശ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് കൈമാറിയിട്ടുള്ളതാണെന്നും കണ്ടെത്തി. പിഴ ഈടാക്കി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി .        പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി

മയ്യിൽ : വിവാഹ വാഗ്ദ‌ാനം നൽകി പീഡനം;യുവാവിനെതിരെ കേസ്.

Image
  കണ്ണൂർ: വിവാഹ വാഗ്‌ദാനം നൽകി ഭർത്യമതിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു ഇരിക്കൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് മയ്യിൽ സ്വദേശിയായ 30കാരനെതിരെ ടൗൺ പോലീസ് കേസെടുത്തത്. കഴിഞ്ഞവർഷം മെയ് മാസം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ യുവതിയെ കാറിൽ വെച്ചും കണ്ണൂർ ടൗണിലെ വിവിധ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയും ഒന്നേമുക്കാൽ പവൻ്റെ ബ്രേസ് ലെറ്റും,55,000 രൂപയും കൈക്കലാക്കി പീഡന ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി ദൃശ്യം പുറത്തുവിടുമെന്ന്നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

സിപിഐ (എം ) വളപട്ടണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

Image
  വളപട്ടണം ഗ്രാമ പഞ്ചായത്തിൽ 2023ൽ നടന്ന കുടിവെള്ള വിതരണത്തിലെ അഴിമതിയെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഭരണസമിതി അംഗങ്ങളുടെ പങ്ക് കൂടി പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ (എം ) വളപട്ടണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സിപിഐ (എം ) കണ്ണൂർ ഏരിയാ സെക്രട്ടറി സഖാവ് കെ. പി. സുധാകരൻ ഉത്ഘാടനം ചെയ്തു. കെ. വി. ഷക്കീൽ അധ്യക്ഷത വഹിച്ചു. എൽ. വി. മുഹമ്മദ്‌, എ. എൻ സലീം എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ പാലക്കൽ സ്വാഗതം പറഞ്ഞു  മാർച്ചിന് മുമ്പ് വളപട്ടണം ടൗണിൽ നടന്ന പ്രകടനത്തിന് കെ.വി.ഷക്കീൽ , എ.എൻ. സലീം , എൽ. വി. മുഹമ്മദ്‌, തുടങ്ങിയവർ നേതൃത്വം നൽകി. കുടിവെള്ള വിതരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച് നേരത്തെ ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ റെയ്ഡ് നടത്തി ഫയലുകൾ പിടിച്ചെടുക്കുകയും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വളപട്ടണം : ഈ വെള്ളക്കെട്ടിന് പരിഹാരമില്ലേ....

Image
  വളപട്ടണം റെയിൽവേ മേൽപാലത്തിനു താഴെ വെള്ളം കെട്ടിക്കിടന്ന് ചെറു വാഹനങ്ങൾക്ക് അതുവഴി പോകാൻ പ്രയാസം നേരിടുന്നതായി പരാതി. മണ്ണ് കെട്ടിക്കിടന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് മണ്ണ് മറ്റിയില്ലെങ്കിൽ മഴ കൂടിയാൽ മുട്ടിന്‌ മീതെ വരെ വെള്ളം കയറിവാഹനങ്ങൾക്കും നടന്നു പോകാനും സാധിക്കാതെബുദ്ധിമുട്ട് നേരിടേണ്ട അവസ്ഥയാണ്ഉണ്ടാവുക

പാട്ടയം : ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തി മുസ്‌ലിം ലീഗ് സയ്യിദ് ആറ്റക്കോയ തങ്ങൾ

Image
  പാട്ടയം: കേരത്തിലെ മുസ്‌ലിംങ്ങളുടെ സാമൂഹ്യ- വിദ്യാഭ്യാസ പുരോഗതിക്ക് ചാലക ശക്തിയായത് മുസ്‌ലിം ലീഗിന്റെ സാന്നിധ്യമാണെന്ന് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു . കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച AWAKENING -2025  ശാഖാ ശാക്തീകരണ കാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം പാട്ടയം ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൻ്റെ സാന്നിദ്ധ്യം അനുസൂതം തുടരാൻ പുതുതലമുറ നേതൃത്വം നൽകിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ബഷീർ ടി പി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു.      ശാഖ ജനറൽ സെക്രട്ടറി ശമ്മാസ് സ്വാഗതവും, റാസിം നന്ദിയും പറഞ്ഞു.

കക്കാട് ന് വീണ്ടും അഭിമാനിക്കാം എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി അഹ്‌സനിൽ, ഹനാൻ ഹാഷിം

Image
  കക്കാട് സ്വദേശിനി എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി  കക്കാട്, മഹമൂദ് ഹാജി റോഡിൽ, അഹ്‌സനിൽ, ഹനാൻ ഹാഷിം (അസ്സീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊല്ലം) കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എം ബി ബി എസ് നേടി. കുവൈത്തിലെ പനക്കാട് ഹാഷിമിന്റെയും, ഷജീന ഹാഷിമിന്റെയും മകളാണ്. കക്കാട് മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റും, തളിപ്പറമ്പ് സർ സയ്ദ് കോളേജ് മാനേജരും ആയിരുന്ന പരേതനായ അഡ്വ:വി പി അഹമ്മദ്‌കുഞ്ഞിയുടെ ചെറു മകളാണ്

എം ബി ബി സ് ന് ഉയർന്ന വിജയം നേടിയ പഴശ്ശി 8/6.ലെ ഹരിഷ്മ യെ

Image
  ഹരീഷ്മ കെ പി യെ അനുമോദിച്ചു  എം ബി ബി സ് ന്  ഉയർന്ന വിജയം നേടിയ പഴശ്ശി 8/6.ലെ ഹരിഷ്മ യെ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ അനുമോദിച്ചു 8/6.ലെ പ്രകാശൻ ബിന്ദു ദമ്പതികളുടെ മൂത്ത മകളാണ്  ചടങ്ങിൽ പിവി ലക്ഷ്‌മണൻ മാസ്‌റ്റർ സത്യൻ കെ ഉത്തമൻ വേലിക്കാത്ത് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു ചടങ്ങിൽ മധുര പലഹാരവും വിതരണം ചെയ്തു.

എം ബി ബി എസ് ഉന്നത വിജയം നേടി കക്കാട് സ്വദേശിനി.

Image
  കക്കാട് കൊറ്റാളി, സിത്താരയിൽ ആഫ്രീൻ സുലു ഫിറോസ്, (സത്യസായി മെഡിക്കൽ കോളേജ്, ചെന്നൈ) തമിഴ്‌നാട്ടിലെ ശ്രീ ബാലാജി വിദ്യാപീട് യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് നേടി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് കേരള ബ്രാഞ്ച് പ്രസിഡന്റും മുൻ ദേശീയ സെക്രട്ടറിയുമായ ഡോ:കെ ഫിറോസിൻെറയും (ശ്രീചന്ദ് ഹോസ്പിറ്റൽ കണ്ണൂർ), കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി അസ്സോസിയേറ്റ് പ്രൊഫസർ, ഡോ സി ഹസീനയുടെയും മകളാണ്. പരേതരായ ഡോ: ഓ ടി യൂസുഫിന്റെയും, മലപ്പുറത്തെ ഡോ: സി അബ്ദുല്ലയുടെയും ചെറു മകളാണ്.

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

Image
  കാസർകോട്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു

ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു

Image
  കൂത്തുപറമ്പിൽ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു കണ്ണൂർ : കൂത്തുപറമ്പിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കൂത്തുപറമ്പ് പാറാലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ഗവ: ഐടിഐ വിദ്യാർത്ഥി പാട്യം കളത്രക്കൽ ഹൗസിൽ കെ സൗജിത് (19) ആണ് മരിച്ചത്.

മാങ്കടവ്, ചാലിൽ മഹല്ലുകളിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള ചാലിൽ മഹല്ല് കമിറ്റിയുടെ യാത്രയയപ്പും പ്രാർത്ഥന സദസ്സും ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ബി ഹുസൈൻ ഹാജിയുട അധ്യക്ഷതയിൽ ടി കെ എം ബാഖവി ആലക്കാട് ഉത്ഘാടനം ചെയ്തു

Image
 മാങ്കടവ്: മാങ്കടവ്, ചാലിൽ മഹല്ലുകളിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള ചാലിൽ മഹല്ല് കമിറ്റിയുടെ യാത്രയയപ്പും പ്രാർത്ഥന സദസ്സും ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ബി ഹുസൈൻ ഹാജിയുട അധ്യക്ഷതയിൽ ടി കെ എം ബാഖവി ആലക്കാട് ഉത്ഘാടനം ചെയ്തു. കെ എം മുഹമ്മദ്‌ കുഞ്ഞി, എ ടി ഇബ്രാഹിം ഹാജി, എ അബ്ദുൽ അസീസ് മാസ്റ്റർ, വി പി ഹംസ കുട്ടി മാസ്റ്റർ, കെ കെ റസാഖ് മൗലവി, സി എച്ച് ഇസ്മായിൽ, ടി കെ മുസ്തഫ പ്രസംഗിച്ചു ടി അബ്ദുള്ള സ്വാഗതവും റിയാസ് കെ നന്ദിയും പറഞ്ഞു

മാങ്ങാട് : പരിശുദ്ധ ഹജ്ജിന് പോകുന്നവർക്ക് സ്വീകരണം നൽകി.

Image
  മാങ്ങാട് മുസ്‌ലിം റീലീഫ്‌ കമ്മിറ്റി യും വനിതാ ലീഗ്‌ ഹരിത വിങ് കമ്മിറ്റയുട സംയുക്ത ആഭിമുഖ്യത്തിൽ മാങ്ങാട് മഹല്ലിൽ നിന്നും പരിശുദ്ധ ഹജ്ജിന് പോകുന്നവർക്ക് സ്വീകരണം നൽകി എസ് എസ് എൽ സി.പ്ലസ് 2 മുഴുവനും A +നേടിയ കുട്ടികൾക്ക് സ്നേഹാദരം നൽകി ശാദുലി ഹാജി അധ്യഷത വഹിച്ചു ജുനൈദ് അസ്അദി ഉൽഘടനം നിർവഹിച്ചു എം പി ഇസ്മായിൽ  മൊയ്‌ദുമാഷ് ബശീർ സി. എച് നൂറ. ടീ.കേ.ജാബിറ പിപി. നാദിറ കെ എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികൾക്ക് കെ പി മമ്മൂഹാജി മുസ്തഫ പി പി സമ്മാനം നൽകി 

ബൈക്കിന്റെ പിറകിലിരുന്ന് കുട നിവർത്തി; റോഡിൽ വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു

Image
  തിരുവനന്തപുരം: കനത്ത മഴക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.  സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ ഡൽഹിയിൽ വെച്ച് മരണപ്പെട്ടു .

Image
  മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരം​ഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.  പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരം​ഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ദില്ലി പൊലീസിന്റെ ഔദ്യോ​ഗിക ഭാഷ്യം.

കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂളിന് സമീപത്തെ കെ കെ സാജ് രാജ് (35) നിര്യാതനായി.

Image
  തളിപ്പറമ്പ: കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂളിന് സമീപത്തെ കെ കെ സാജ് രാജ് (35) നിര്യാതനായി. അച്ഛൻ :കെ കെ അരുൺ പ്രകാശ് (രാജ് & രാജ് അസോസിയേറ്റ്) അമ്മ : - എം വി ഗീത . സഹോദരങ്ങൾ: കനകരാജ് (മുൻ പ്രവാസി ), അനുരാജ് ( ഗൾഫ്).

റിവാർഡ് നൽകുമെന്ന പേരിൽ വ്യാജ മെസ്സേജ് : ജാഗ്രതാ നിർദ്ദേശവുമായി എസ്.ബി. ഐ

Image
  വ്യാജ മെസ്സേജുകള്‍ക്ക് നേരെ ജാഗ്രതാനിർദേശവുമായി എസ്ബിഐ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളുടെ പേരിലാണ് ഇപ്പോള്‍ വ്യാജ മെസ്സേജുകള്‍ നമ്മുടെ നമ്ബറിലേക്കെത്തുക. ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കുകയോ സന്ദേശങ്ങളോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ ചെയ്യരുതെന്ന് എസ്ബിഐ ഉപഭോക്താക്കളോട് പറയുന്നു. സാധാരണഗതിയില്‍ വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകള്‍ക്കായി എസ്ബിഐ റിവാർഡ് പോയിന്റുകള്‍ കൊടുക്കാറുണ്ട്. ഒരു റിവാർഡ് പോയിന്റിന് 25 പൈസയാണ് മൂല്യം. തങ്ങള്‍ക്ക് റിവാർഡ് പോയിന്റുകള്‍ ഉണ്ടെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാതെ പല ഉപഭോഗസ്ഥകളും മാസങ്ങളോളം തങ്ങളുടെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിക്കാറില്ല. അങ്ങനെയുള്ളവരുടെ പോയിന്റുകള്‍ പണമായി റെഡീം ചെയ്ത് ഉപയിഗിക്കാൻ ഹാക്കർമാർക്ക് കഴിയും. അങ്ങനെയുള്ളവരാണ് ഇത്തരം വ്യാജ മെസ്സേജുകള്‍ അയക്കുന്നത്.

എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായിരുന്ന എൻ.കെ മഹമൂദ് സാഹിബ് നിര്യാതനായി

Image
  കണ്ണൂർ,ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായും കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗിൻ്റെ പ്രസിഡണ്ടായും ഏറെക്കാലം പ്രവർത്തിച്ച എൻ.കെ മഹമൂദ് സാഹിബ് നിര്യാതനായി.

പാപ്പിനിശ്ശേരി : മസ്ജിദുൽ ഈമാൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന വിഭാഗം സ്വയം തൊഴിൽ സഹായം നൽകി

Image
  പാപ്പിനിശ്ശേരി: മസ്ജിദുൽ ഈമാൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന വിഭാഗം സ്വയം തൊഴിൽ സഹായം നൽകി  ജമാഅത്തെ ഇസ്‌ലാമി പാപ്പിനിശ്ശേരി ഹൽഖ അമീർ കെ.കെ.പി മുസ്തഫ യുടെ സാന്നിധ്യത്തിൽ   പാപ്പിനിശ്ശേരി പ്രവാസി അസോസിയേഷൻ രക്ഷധികാരി ഹാരിസ് സാഹിബ്‌ (ഖത്തർ ) ൽ നിന്നും jih വനിതാ ആദ്യക്ഷ കൗലത് സാഹിബയും സുമയ്യ നവാസും(മലർവാടി കോഡിനേറ്റർ) ഏറ്റുവാങ്ങി P മുസ്തഫ സാഹിബ്‌,E K മുസ്തഫ,നവാസ് സാഹിബ്‌ എന്നിവർ പങ്കെടുത്തു

അനുമോദനം സംഘടിപ്പിച്ചു

Image
TRAC അസോസിയേഷനിൽ പെട്ട കുടുംബത്തിലെ  എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെയും വിവിധ മത്സരങ്ങളിൽ  ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയും   ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ (TRAC ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു കണ്ണൂർ വൃന്ദാവൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി TRAC കണ്ണൂർ ജില്ല പ്രസിഡന്റ് മെഹറൂഫ് എം കെ പി അധ്യക്ഷത വഹിച്ചു കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉൽഘാടനം ചെയ്തു  TRAC സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് അനുമോദന  പ്രഭാഷണം നടത്തി പി സതീഷൻ ധർമ്മടം, ഹരീന്ദ്രൻ മട്ടന്നൂർ, ജിജീഷ് തലശ്ശേരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി ശശിധരൻ പയ്യന്നൂർ സ്വാഗതവും ഷാഫി ധർമ്മടം നന്ദി യും പറഞ്ഞു

ഏഴാമത് ഇന്റർനാഷനൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ചു ഖത്തറിൽ എത്തിയ ദാറുൽ ഹസനാത് വിദ്യാർത്ഥി *ഹസനവി അഷറഫിനു* ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.

Image
  സ്വീകരണം നൽകി ഏഴാമത് ഇന്റർനാഷനൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ചു ഖത്തറിൽ എത്തിയ ദാറുൽ ഹസനാത് വിദ്യാർത്ഥി *ഹസനവി അഷറഫിനു* ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.  ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉത്‌ഘാടനം നിർവഹിച്ചു .  യോഗത്തിനു ആശംസകൾ നേർന്നു കൊണ്ട് SKSSF സംസ്ഥന സെക്രട്ടറി മുഹ്യുദ്ധീൻ യമാനി, ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി രക്ഷാധികാരി നൗഷാദ് മാങ്കടവ് , വൈസ് പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം , ഹാഫിള് ശാഹുൽ ഹമീദ് ഹുദവി എന്നിവർ സംസാരിച്ചു.  ഹസനവി അഷറഫിനു ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി നൽകുന്ന മൊമെന്റോ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൂടി ഭാരവാഹികളുടെ സാന്ന്യധ്യത്തിൽ നൽകി. സ്വീകരണത്തിന് ഹസനവി അഷറഫ് ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റിക്കും ഭാരവാഹികൾക്കും അദ്ദേഹത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു.  യോഗത്തിൽ അസീസ് പേരാൽ , ശംസീർ കമ്പിൽ , മുഹമ്മദ് ഹസനവി , അഫ്‌നാസ് വായൻതോട് , മർസൂഖ് മാങ്കടവ് എന്നിവർ സംബന്ധിച്ചു.    ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മാങ്കടവ് സ്വാഗതം

വളപട്ടണം : ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ പന്ത് തട്ടുന്നു.. അതും ഒരു മലയാളി..

Image
  ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ ജംഷിദ് കണ്ടി - ഷൈമ ദമ്പതികളുട മകൻ വളപട്ടണം തങ്ങൾ വയലിൽ സി. സി. ഹൌസിൽ (കൊട്ടക്ക ) തഹ്സീൻ മുഹമ്മദ്‌ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ കളിക്കുന്നു.. അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കളിക്കുന്ന ഖത്തർ ദേശീയ ഫുട്ബോൾ ടീമിലാണ് തഹ്സീൻ ഇടം നേടിയത്. ഇതിന് മുമ്പ് ഖത്തർ അണ്ടർ 17 ദേശീയ ടീമിൽ വിവിധ രാഷ്ടങ്ങൾക്കെതിരെ കളിച്ച് ശ്രദ്ധ നേടിയിരുന്നു.. തഹ്സീന്റെ നേട്ടത്തിൽ ഖത്തർ വളപട്ടണം കൂട്ടായ്മ ഭാരവാഹികളായ വി. എൻ. നൌഷാദ്, ടി. പി. ഹാരിസ്, ഷഹബാസ് തങ്ങൾ , ടി. പി. നൌഷാദ്, കെ. പി. ബി. റിഷാൽ എന്നിവർ അഭിനന്ദനം അറിയിച്ചു..

മുയ്യം :40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ IRPC ക്ക് ധന സഹായം നൽകി.

Image
  മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണിയുടെ 40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ IRPC ക്ക് നൽകുന്ന സാമ്പത്തിക സഹായം സി.പി.ഐ. എം. മുയ്യം ലോക്കൽ സെക്രട്ടറി എം.എം.രവീന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ ലോക്കൽ കമ്മിറ്റി മെമ്പർ കെ. വിനോദ്, ബ്രാഞ്ച് സെക്രട്ടറി കെ.വി. രഞ്ജിത്ത് IRPC വളന്റിയർമാരായ ടി.രാമചന്ദ്രൻ,ടി.വി.മുരളീധരൻ,കെ.അബ്ദുൾ സലാം, ഇ ശ്രീധരൻ.എന്നിവർ പങ്കെടുത്തു.

പാപ്പിനിശ്ശേരി : മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി 2023-2024 SSLC,+2 പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു

Image
   സിനാവ് സമദ് ഏരിയ കെഎംസിസി അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും 2023-2024 അധ്യായന വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശേരിയുടെ മകൻ അമാൻ അലി ക്ക് മൊമെന്റോ നൽകി കൊണ്ട് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സുബൈർ സാഹിബ്‌ നിർവഹിച്ചു. ഏരിയ ജോ : സെക്രട്ടറി സിറാജ് സാഹിബിന്റെ വാണിമേൽ ഉള്ള വസതിയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരിയ വർക്കിംഗ്‌ കമ്മറ്റി അംഗം സൈദ് സാഹിബിന്റെ മകൾ നൗറിൻ (+2) മറ്റു അംഗങ്ങളുടെ കുടുംബാഗoങ്ങളായ ശിഫ റസ്‌ലിൻ (+2) മുഹമ്മദ്‌ (+2) എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു. മറ്റു കുട്ടികൾക്കുള്ള മൊമെന്റോ ഒമാനിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറും. ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം കെ മജീദ്, ജനറൽ സിക്രട്ടറി അശ്റഫ് കൊറ്റാല ,വൈസ് പ്രസിഡണ്ട് എം പിസുപ്പി, ഗ്രാമപഞ്ചായത്ത് മെമ്പർ അനസ് നങ്ങാണ്ടി എന്നിവരും പങ്കെടുത്തു. എല്ലാ വർഷങ്ങളിലും ഏരിയ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും വിജയിക്കുന്ന കുട്ടികളെ സിനാവ് സമദ് കെഎംസിസി ആദരിക്കാറുണ്ട്.

കണ്ണൂർ : മ​ഴ കാ​ര​ണം ക​ട​യി​ൽ ക​യ​റി നി​ന്ന​യാ​ളെ സ​ർ​ജി​ക്ക​ൽ ബ്ലേ​ഡി​ന് ആ​ക്ര​മി​ച്ചു; കണ്ണൂരിൽ ക​ട​യു​ട​മ​യ്ക്കെ​തി​രെ കേ​സ്

Image
. കണ്ണൂ​ർ: മ​ഴ ന​ന​യാ​തി​രി​ക്കാ​നാ​യി പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ ക​യ​റി​യ നി​ന്ന​യാ​ളെ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് കൊ​ണ്ട് മാ​ര​ക​മാ​യി മു​റി​വേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​മ​ന്ത​ളി എ​ട്ടി​ക്കു​ളം അ​മ്പ​ല​പ്പാ​റ​യി​ലെ കെ.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും എ​ട്ടി​ക്കു​ള​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ മ​ജീ​ദി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. പെ​ട്ടെ​ന്നു​ള്ള മ​ഴ വ​ന്ന​പ്പോ​ള്‍ ന​ന​യാ​തി​രി​ക്കാ​നാ​യി ബീ​ച്ചി​ലു​ള്ള മ​ജീ​ദി​ന്‍റെ പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ക​യ​റി​യ​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലേ​മു​ക്കാ​ലോ​ടെ എ​ട്ടി​ക്കു​ളം ബീ​ച്ചി​ലാ​ണ് സംഭവം നടന്നത്.    മ​ഴ വ​ന്ന​പ്പോ​ള്‍ ന​ന​യാ​തി​രി​ക്കാ​നാ​യി ബീ​ച്ചി​ലു​ള്ള മ​ജീ​ദി​ന്‍റെ പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ക​യ​റി​ നിന്നത് പീ​ടി​ക​ക്കാ​ര​നാ​യ മ​ജീ​ദി​ന് ഇ​തി​ഷ്ട​മാ​കാ​ത്ത​തി​നാ​ല്‍ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മുണ്ടാവുകയും ഇ​തി​നി

മാലിന്യം സ്ലാബുകളുടെ മുകളിൽ നിക്ഷേപിച്ച നിലയിൽ

Image
  പാപ്പിനിശ്ശേരി മഴക്കാല ശുചികരണം തകൃതി.. ഓടകളിലെ മാലിന്യം നിക്കം ചെയ്യുന്നു. പക്ഷെ മാലിന്യം നിക്ഷേപിക്കുന്നത് അതെ ഓടകൾക്ക് മുകളിലെ സ്ലബുകളിൽ ലിജിമ _പഴഞ്ചിറ റോഡിലെ കാഴ്ച.

സി വി അനീഷ് ( 44 ) നിര്യാതനായി.

Image
 പനങ്ങാട്ടൂരിലെ സി വി അനീഷ് ( 44 ) നിര്യാതനായി. നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വികസന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. സിപിഐ (എം) പനങ്ങാട്ടൂർ നോർത്ത് ബ്രാഞ്ച് അംഗമാണ്. . ഡി വൈ എഫ് ഐ മുൻ മേഖലാ പ്രസിഡണ്ടായും കെ വി സി കലാസമിതിയുടെ മുൻ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ ചെത്തുതൊഴിലാളിയാണ്.  കുഞ്ഞിരാമൻ യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : സി സുമേഷ് (ബാംഗ്ലൂർ), ഷൈമ (പാപ്പിനിശ്ശേരി).