Posts

Showing posts from November, 2023

പ്രശസ്ത സിനിമാ താരം സുബ്ബലക്ഷ്മിഅമ്മാൾ (87) വിടവാങ്ങി....

Image
  തിരുവനന്തപുരം ജവഹർ ബാലഭവനിൽ 27 വർഷക്കാലത്തോളം സംഗീതാധ്യാപികയായി ജോലി നോക്കിയ അമ്മാൾ ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം "ഹോർലിക്സിന്റെ" ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. രഞ്ജിത്ത് സംവിധാനവും സിദ്ധിക് നിർമ്മാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ "നന്ദന"ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയിൽ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയമായ പങ്കാളിത്തമുള്ള സുബ്ബലക്ഷ്മി 'കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഗാനമാലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടു. ആ വർണ്ണാഭമായ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ 

തളിപ്പറമ്പ് ഏഴാം മൈൽ സ്വദേശി ഷക്കീർ നിര്യാതനായി

Image
തളിപറമ്പ ഏഴാംമൈലിലെ കെ.എൻ ഷക്കീർ നിര്യാതനായി തളിപറമ്പ: നെഞ്ച് വേദനയെ തുടർന്ന് പ്രവാസി മരിച്ചു.ഏഴാംമൈൽ രിഫായി ജുമാ മസ്ജിദിന് പുറക് വശത്ത് താമസിക്കുന്ന കെ.എൻ ഷക്കീർ (45) ആണ് മരണപ്പെട്ടത്. പരേതനായ മാടാളൻ മുസ്തഫയുടെയും കെ.എൻകദീജ യുടെയും മകനാണ്. പ്രവാസിയായ ഷക്കീർ ഡിസംബർ ഏഴിന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫർമിന മക്കൾ- ഷാന,ശ സിൻ സഹോദരങ്ങൾ: സക്കീന റസിയ  നബീസ ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9.30ന്

മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് മുഖാമുഖ വർത്തമാനം സംഘടിപ്പിച്ചു

Image
കൊളച്ചേരി : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പോഷക ഘടകങ്ങളുടെ മുഖാമുഖ വർത്തമാനം കഴിഞ്ഞ ദിവസം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ശാഖാ തലങ്ങളിലെ സംഘടനാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനുള്ള മുഖാമുഖ വർത്തമാനം സംഗമം പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ മുഖാമുഖ വർത്തമാനം നിയന്ത്രിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ , പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ മുഹമ്മദ് കുട്ടി ഹാജി, യൂസഫ് പള്ളിപ്പറമ്പ് , അന്തായി നൂഞ്ഞേരി, നസീർ പി കെ പി, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, കെ.എം സി.സി പ്രതിനിധി മുഹ്സിൻ പള്ളിപ്പറമ്പ്, വിവിധ ശാഖ ഘടകങ്ങളു

പുല്ലൂപ്പിയിലെ വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ട സംഭവം: അധികാരികൾ മറുപടി പറയണമെന്ന് കോൺഗ്രസ്

Image
  കണ്ണാടിപ്പറമ്പ്: അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം പുല്ലൂപ്പിയിലെ റോഡ് അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണത്തിന് അധികാരികൾ മറുപടി പറയണമെവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി അധികൃതർ, എം.എൽ.എ, പഞ്ചായത് അധികൃതർ എന്നിവർക്ക് പരാതി നൽകി. പ്രസ്തുത ദുരന്തത്തിന് ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടമാണെന്നും ആഴ്ചയിൽ ഒരു അപകടമെങ്കിലും സ്ഥിരമായി സംഭവിക്കുന്ന ഈ മേഖലയിൽ ഇതുവരെ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കേണ്ടത് ഇവിടുത്തെ അധികൃതരാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി തൊട്ട് പുല്ലൂപ്പിക്കടവ് വരെയുള്ള ഇടുങ്ങിയ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ ഇരച്ചു പായുമ്പോൾ ജീവനടക്കിപ്പിടിച്ച് ഓടി ഒളിക്കേണ്ട അവസ്ഥയിലാണ് ജനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഒളിച്ചു കളി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ചിറക്കൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.ശ്രുതിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.സി.ജിഷ ഉദ്ഘാടനം ചെയ്തു

Image
  ഫോക് ലോർ അക്കാദമി: 2024-25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്നുമുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.ശ്രുതിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.സി.ജിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കു പുറമെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ക്ഷണിതാക്കൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് ശേഷം ഓരോ വർക്കിംഗ് ഗ്രൂപ്പും പ്രത്യേകമായി ചേർന്ന് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കും. 2022-23 വർഷത്തെ പദ്ധതികൾ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ശ്രീമതി. മോളി അവലോകനം ചെയ്തു.

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി.

Image
  തിരുവനന്തപുരം : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ കെ. മനോജ് കുമാർ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി. കോഴിക്കോട് സ്വദേശിയായ കെ. കിഷോറിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന റോബിൻ ബസിന് നിരവധി തവണയാണ് പിഴയീടാക്കിയത്. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റി ല്ലാതെ യാത്രക്കാരിൽനിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്. ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിലാണ് കോൺട്രാക്ട് കാരിയേജ് ബസായ റോബിൻ സ്റ്റേജ് കാരിയേജായി സർവിസ് നടത്തിയത്. ബസിനുമുന്നിൽ ബോർഡും യാത്രക

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു.

Image
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം

ബി.ജെ.പി. കൊളച്ചേരി പഞ്ച്വയത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി.

Image
കേന്ദ്ര ഗവർമ്മെണ്ടിന്റെ വിവിധ വികസന പദ്ധതികളെപ്പറ്റി വിശദീകരിക്കുന്ന പരിപാടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ,വാർഡ് മെംബർ വി.വി.ഗീത എന്നിവർ സംസാരിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പ്രകാശൻ പി.നന്ദിയും രേഖപ്പെടുത്തി

ചട്ടുകപ്പാറ : പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

Image
  ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം പി.പി.സജീവൻ്റെ മകൾ സാൻവിയയുടെ പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ NDA നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ "ജന പഞ്ചായത്ത്‌ "സംഘടിപ്പിച്ചു

Image
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ NDA നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ "ജന പഞ്ചായത്ത്‌ "സംഘടിപ്പിച്ചു. ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡന്റു o, ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്മാനുമായ A. P. അബ്ദുള്ള കുട്ടി ഉൽഘടനം ചെയ്തു. ന്യുന പക്ഷ മോർച്ച മലപ്പുറം ജില്ലനേതാവ് റിഷാദ് സുല്ലമി. തുടങ്ങി യവർ സംസാരിച്ചു ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി K. N. മുകുന്ദൻ പരിപാടിയിൽ സംബന്ധിച്ചു. ഏരിയ പ്രസിഡണ്ട്‌. P. ശ്രീജുവിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ. C. V പ്ര ശാന്തൻ സ്വാഗതവും. K. V. രമേശൻ നന്ദി യും പറഞ്ഞു. പൊതു യോഗത്തിന്നു മുന്നേ നാറാത്ത് ബസാറിൽ നിന്നും കമ്പിൽ ബസാറിലേക്ക് പ്രകടനവും ഉണ്ടായിരുന്നു..

കണ്ണൂർ : പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു

Image
  ചൊക്ലി : പെരിങ്ങത്തൂർ മാക്കണ്ടി പീടികയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിന് ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റിൽ കിടക്കുന്ന പുലിയെ ആദ്യം വലയിൽ കുരുക്കി പുറത്തേക്ക് ഉയർത്തി എടുക്കുക ആയിരുന്നു. തുടർന്ന് മയക്കു വെടി വെച്ച് പാതി മയക്കത്തിൽ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുലിയെ കിണറ്റിന്റെ പുറത്ത് എത്തിച്ചത്. പുലിയ പുറത്തെടുക്കാൻ വയനാട്ടിൽ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്. രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകാതെ കിണറ്റിലെ വെള്ളം വറ്റിക്കുക ആയിരുന്നു. പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്ന് തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖല ഇല്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്.

തളിപ്പറമ്പ് : അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം -കെ.പി.എസ്.ടി.എ.

Image
  തളിപ്പറമ്പ: മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു.പി.എം.മൂസ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ പി.വി.സജീവൻ മുഖ്യ ഭാഷണം നടത്തി.ടി.അംബരീഷ്, കെ.പി.വിജേഷ് ,എ.കെ.ഉഷ , സംസാരിച്ചു.മികച്ച NSS പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുത്ത പി.വി.രസ്നമോൾ, കായിക പരിശീലനത്തിൽ മികവ് തെളിയിച്ച കെ.ജഗദീശൻ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.കെ.കെ.അശ്വിൻ സ്വാഗതവും ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ജഗദീഷ് (പ്രസിഡണ്ട്), ശ്യാം കൃഷ്ണൻ (സെക്രട്ടറി), അശ്വിൻ.കെ.കെ.(ട്രഷറർ)

കണ്ണൂരിൽ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

Image
 കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മെരുവമ്പായിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് ഇന്ന് പുലർച്ചെയോടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് മരിച്ചത്. KL59എൻ 3292 എന്ന നമ്പറിലുള്ള സ്ക്കൂട്ടറും, KL 58 എഎച്ച് 8776 എന്ന നമ്പറിലുള്ള സ്ക്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

വാഹനാപകടത്തിൽ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി അഷ്‌റഫ്‌ മരണപ്പെട്ടു

Image
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി ഇന്നലെ വൈകിട്ട് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി വെച്ചുണ്ടായ വാഹനപടത്തിൽ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി  കുണ്ടത്തിൽ അഷ്‌റഫ്‌   മരണപ്പെട്ടു. പുലൂപ്പിയിൽ വെച്ചു വീട്ടിനു മുന്നിൽ വെച്ച കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു  ഭാര്യ : മക്കൾ : കബറടക്കം :

മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് നിര്യാതനായി

Image
മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് നിര്യാതനായി ചട്ടുകപ്പാറ- ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി പി.അനർഗ് (14) നിര്യാതനായി. അച്ഛൻ -പി. ബൈജു, അമ്മ- സി.കെ.ഷൈമ, സഹോദരി - പി .ആരാധ്യ (ചട്ടുകപ്പാറ GHSS അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ) സംസ്കാരം ഇന്ന് (28.11.2023) വൈകു: 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

കൊട്ടാരക്കരയിൽ തട്ടിക്കൊണ്ട് പോയ അബിഗേൽ സാറയെ കണ്ടെത്തി

Image
കൊട്ടാരക്കരയിൽ തട്ടിക്കൊണ്ട് പോയ അബിഗേൽ സാറയെ കണ്ടെത്തി കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി വിമാനത്തിൽ മരിച്ചു.

Image
  മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കൽ കുന്നുമ്മൽ ഷർമ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷർമ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്ക്‌കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിൻകുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭർത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ് മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച‌ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സിപിഐഎം കണ്ണപുരം മുൻ ലോക്കൽ സെക്രട്ടറിയും കണ്ണപുരം മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സ. വേലിക്കാത്ത് നാരായണൻ നിര്യാതനായി.

Image
കണ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ദീർഘകാലം CPIM അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വേലിക്കാത്ത് നാരായൺ നിര്യാതനായി. ഭാര്യ : ശാരദ, മക്കൾ : പരേതയായ ഷിജ ഷീബ, ഷിജിത്ത് നവംമ്പർ 29 ന് ബുധനാഴ്ച രാവിലെ 8.30 ന് കണ്ണപുരം എകെജി മന്ദിരത്തിന് മുന്നിലും, 9.30ന് ഇടക്കെപ്പുറം തെക്ക് നവോദയം വായനശാല ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11 മണിക്ക്.

തളിപ്പറമ്പ് : വിദ്യാഭ്യാസ കേഷ് അവാർഡ് വിതരണം ചെയ്യണം - കെ.എം.എസ് എസ് ജില്ലാവനിതാവേദി

Image
  തളിപറമ്പ: 3 വർഷമായി മുടങ്ങിക്കിടക്കുന്ന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ കോർപ്പറേഷൻ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) വനിതാവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാഹിത്യകാരിയും അദ്ധ്യാപികയുമായ സുസ്മിത ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. പത്മിനി അധ്യക്ഷത വഹിച്ചു. കെ.എം.എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ശ്രീധരൻ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. സംസ്ഥാന-ജില്ലാനേതാക്കളായ പി.കെ.ജനാർദ്ദനൻ , പി.ചന്ദ്രൻ, പി.പി.വി.രവീന്ദ്രൻ, വിജയൻ പറമ്പത്ത്, വനിതാവേദി നേതാക്കളായ ലതിക പുരുഷോത്തമൻ, ഷീബ രവീന്ദ്രൻ , നഗരസഭാകൗൺസിലർ ഒ. സുജാത , യു. ഗീത, സൗമ്യ രഞ്ജിത്ത്, എം.സരോജിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായി ഷീബ രവീന്ദ്രൻ (പ്രസി.) ലതിക പുരുഷോത്തമൻ, എം.വി. സതി (വൈസ് പ്രസി. ) കെ.വിലാസിനി (സെക്ര.) സൗമ്യ രഞ്ജിത്ത്, എം.സരോജിനി ( ജോ. സെക്ര.) ടി.വി. പത്മിനി (ട്രഷ.) എന

നാറാത്ത് : ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ.

Image
ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ. നാറാത്ത്. പുതിയ കേരളം മോദിക്കൊപ്പം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി NDA നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6മണിക്ക് കമ്പിൽ ബസാറിൽ വമ്പിച്ച പൊതുയോഗം. ബിജെപി ദേശീയ വൈസ് പ്രസിഡെന്റും ഹജ്ജ് കമ്മിറ്റി ചെയർമനുമായ A. P. അബ്‌ദുല്ല കുട്ടി ഉത്ഘാടനം ചെയ്യും. പാർട്ടി മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധി ക്കും.

ചെറുകുന്ന് ഇരിണാവ് സ്വദേശി ഗൾഫിൽ വെച്ച് നിര്യാതനായി..

Image
ഫോണിൽ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മൽ പൊക്കോട്ടി പ്രേമരാജൻ (61) ആണ് ഗുദൈബിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണു മരിച്ചത്. കുടുംബസമേതം ബഹ്റൈനിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ പ്രീത അവധിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. വിദേശത്ത് പഠിക്കുന്ന മകൻ പ്രത്യുഷ് അടുത്ത ദിവസമാണ് യു കെ യിലേക്ക് മടങ്ങിപ്പോയത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം ഊർജിതമാക്കി

Image
കൊല്ലം: തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം. അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. 'കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നു'മാണ് പറഞ്ഞതെന്നും ബന്ധു അറിയിച്ചു. അതേസമയം, കുട്ടിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ്. അതിർത്തികളിൽ വ്യാപക പരിശോധന നടക്കുന്നു. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്ന

DYFI വേശാല മേഖലാ കമ്മറ്റി പാലിയേറ്റീവ് പ്രവർത്തനം സംഘടിപ്പിച്ചു.

Image
  ഡിവൈഎഫ്ഐ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി വേശാല മേഖലാ കമ്മിറ്റി യൂണിറ്റുകളിലെ കിടപ്പ് രോഗികളുടെ വീട് സന്ദർശിച്ചുകൊണ്ട് പാലിയേറ്റീവ് പ്രവർത്തനം നടത്തി.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് എം ശ്രീരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി നിജിലേഷ് പറമ്പൻ,പ്രസിഡണ്ട് ഷിജു പി ,ട്രഷറർ കെ പി ബൈജേഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ കൃഷ്ണൻ , പി ഭാസ്ക്കരൻ, കെ.പി ചന്ദ്രൻ, എ ഗിരിധരൻ ,കെ.വി പ്രതീഷ്, ആശ വർക്കർ എം.കെ.രാഗിണി, DYFI മേഖലാ കമറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 16 യൂണിറ്റിലുമായി 42 പേരെ കണ്ട് പാരിതോഷികവും നൽകി. കഴിഞ്ഞ വർഷം മുതലാണ് മേഖല കമ്മിറ്റി കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

കാട്ടാമ്പള്ളി സ്വദേശി സമദ് നിര്യാതനായി

Image
കാട്ടാമ്പള്ളി പരപ്പിൽ താമസിക്കുന്ന പൊന്നംകൈ ചിറമൂട്ടിൽ സമദ് നിര്യാതനായി. കമ്പിൽ കമാൽ സ്റ്റോർ ജീവനക്കാരൻ ആയിരുന്നു  ഭാര്യ :ജമീല കൊളച്ചേരി  മക്കൾ :സൽമാൻ. കബറടക്കം : 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം

Image
  ദില്ലി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിന് മാറ്റം വരുത്താൻ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാൻ മാൻ ഭാരത് പോർട്ടലിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങൾ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാൽ ടാ​ഗ് ലൈനിൽ മാറ്റം വരുത്താൻ പാടില്ല.

കുറുമത്തൂരിന്റെ അഭിമാന താരങ്ങൾ ആയി കുറുമാത്തൂരിന്റെ ആയോധന ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ .

Image
  ഇന്നലെ നടന്ന കേരള സ്റ്റേറ്റ് മിക്സഡ് മാഷുവൽ ആർട്സിൽ രണ്ട് സ്വർണ്ണ മെഡലും രണ്ടു വെള്ളിമെഡലും ഒരു ബ്രൗൺസ് മെഡലും നേടി കുറുമാത്തൂരിന് അഭിമാനമായി കുറുമാത്തൂരിന്റെ ആയോധന ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ . ഷഹാന (Gold)  ദീപിക (Gold) രജിമോൾ (Silver) അഭിരാമി (Bronze) അഭിനന്ദനങ്ങൾ

കയ്യങ്കോട്: സകനുൽ ഇഹ്സാന് കട്ടില വെച്ചു

Image
  കയ്യങ്കോട് ദാറുൽ ഇഹ്സാൻ ദശ വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്ന പത്തിനകർമപദ്ധതികളിൽപ്പെട്ട ഒരു നിർധന കുടുംബത്തിന് കയ്യങ്കോട് വാദീ ഇഹ്സാനിൽ നിർമിച്ച് കൊടുക്കുന്ന "സകനുൽ ഇഹ്സാൻ" വീടിന്റെ കട്ടില വെപ്പ് ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ബഹു : Acu.Pr ; ഹംസ സഖാഫി കയ്യങ്കോട് നിർവഹിച്ചു. മൊയ്തീൻ മുസ്‌ലിയാർ, അബ്ദുൽ ഖാദിർ , അബ്ദുൽ സലാം, ഇബ്റാഹിം, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ആതുര സേവന കേന്ദ്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന "ആരോഗ്യ ഗ്രാമം" പദ്ധതിയുടെ വാട്സപ്പ് കൂട്ടായ്മക്ക് രൂപം നൽകി. ഗ്രൂപ്പിൽ അംഗമാകുന്നതിനും സൗജന്യ കൺസൾട്ടിംഗിനും 9747175187 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യണമെന്നും Acu.Pr; ഹംസ സഖാഫി അറിയിച്ചു.

അഴീക്കോട് പുന്നക്കപ്പാറയിലെ വിനോദ് നിര്യാതനായി,

Image
അഴീക്കോട് പുന്നക്കപ്പാറയിലെ വിനോദ്,  56 വയസ് നിര്യാതനായി, അച്ഛൻ ബാലൻ,  അമ്മ ശാന്ത  ഭാര്യ ശ്രീജ മക്കൾ ശ്രീവ ശ്രീതു  സഹോദരങ്ങൾ ,വിജയശ്രീ , വികേഷ് ബിജു . സംസ്ക്കാരം ഇന്ന് വൈകുന്നേരം .

നവകേരള സദസ്സിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ചത് 45,897 നിവേദനങ്ങൾ

Image
  കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്. പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588, ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258,കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.

കാലിഗ്രഫി മത്സരത്തിന്റെ വിജയ് ഹിബ. ഇ. കെ യ്ക്ക് പ്രാദേശിക ഹൽഖ അമീർ കെ. കെ. പി. മുസ്തഫ സാഹിബ് സമ്മാനം കൈമാറി.

Image
വെളിച്ചമാണ് തിരുദൂതർ എന്ന കാമ്പയിനിന്റെ ഭാഗമായി ജി. ഐ. ഒ( ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) പാപ്പിനിശ്ശേരി യുണിറ്റ് നടത്തിയ കാലിഗ്രഫി മത്സരത്തിന്റെ വിജയ് ഹിബ. ഇ. കെ യ്ക്ക് പ്രാദേശിക ഹൽഖ അമീർ കെ. കെ. പി. മുസ്തഫ സാഹിബ് സമ്മാനം കൈമാറി.  ജിം.ഐ.ഒ പാപ്പിനിശ്ശേരി പ്രസിഡണ്ട് ഫഹമിദ ,ഹിബ സാജിദ് ,അഫ്ര സാജിദ്, മുഫൈദ, സഹല നവാസ്, ഹെന്ന പർവീൻ എന്നിവർ പങ്കെടുത്തു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് നെൽകൃഷി ഞാറ് നടീൽ ഉൽസവം സംഘടിപ്പിച്ചു.

Image
  ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് മാണിയൂർ വട്ടക്കുളം വയലിൽ 5 ഏക്കർ സ്ഥലത്ത് നടത്തുന്ന നെൽകൃഷി ഞാറ് നടീൽ ഉൽസവം മുൻ തളിപ്പറമ്പ് അസിസ്റ്റൻ്റ് (ജനറൽ) രജിസ്ട്രാരും കണ്ണൂർ സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പാളുമായ പി.പി.സുനിലൻ ഉൽഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ.സുരേഷ് ബാബു, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ഡയരക്ടർ കെ.മധു, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് അസിസ്റ്റൻറ് സെക്രട്ടറി എം.വി സുശീല നന്ദി രേഖപ്പെടുത്തി.

പരിയാരം : അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകരായി ബസ് ജീവനക്കാർ

Image
  പരിയാരം: അപകടത്തിൽ പരികേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക് നോട്ടിക്, ഫാത്തിമാസ് ബസു കളിലെ ജീവനക്കാർ. ഇന്നലെ രാവിലെ പത്തോടെ പരിയാരം നിർമല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നു രിൽ നിന്ന് കണ്ണൂരിലേക്ക് പോകു ന്ന എക്സോട്ടിക് ബസ് ജീവന ക്കാർ കണ്ടത് വണ്ടിയിടിച്ച് കിട ക്കുന്ന ബൈക്ക് യാത്രികനായ മടൂർ സ്വദേശി പ ദ്മനാഭനെ (65) ആയിരുന്നു. ആ സമയം തന്നെ അവിടെയും ണ്ടായിരുന്ന കാർയാത്രക്കാരോ ടും മറ്റ് വാഹനങ്ങളോടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആരും അതിന് തയാറായില്ല. അ പ്പോൾ കണ്ണൂരിൽ നിന്ന് പയ്യന്നു. രിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് അവിടെ എ ത്തുകയും അതിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ യും കയറ്റി എക്സോട്ടിക് ബസ്സി ലെ കണ്ടക്ടർ ഷിന്റോ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് ഉടൻ ചികിത്സ ലഭ്യ മാക്കുകയും ചെയ്തു. ഷിന്റോ യോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവർ അനൂപ്, ക്ലീനർ സുധീ ഷ്, ഫാത്തിമാസ് ഡ്രൈവർ ലിപി ൻ, കണ്ടക്ടർ ജിജീഷ്, നിധിൻ എ നിവരും രക്ഷാപ്രവർത്തനത്തി ന് കൂടെയുണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളജ് ജീവനക്കാ രും യാത്രക്കാരും അഭിനന്ദിച്ചു.

കോട്ടക്കുന്ന് സഫിയാസിൽ സി എച്ച് മുംതാസ് ദുബൈയിൽ നിര്യാതയായി.

Image
 കണ്ണൂർ കോട്ടക്കുന്ന് സഫിയാസിൽ  സി എച്ച് മുംതാസ് (40) ദുബൈയിൽ നിര്യാതയായി. ഭർത്താവ് കൊറ്റാളി മസ്ജിദുൽ ഹുദ പ്രസിഡൻറ് സുബൈർ ഹാജിയുടെ മകൻ ആഷിഖ് പി (ദുബൈ) മകൻ മുഹമ്മദ് അസീം മാതാവ് സി എച്ച് സഫിയ പിതാവ് സൗത്ത് ബസാർ ജനത സ്റ്റീൽ ഉടമയായിരുന്ന പരേതനായ പി പി ചേക്കൂട്ടി ഹാജി.  സഹോദരങ്ങൾ സി എച്ച് അസ്ക്കർ, സീനത്ത്, റഷീദ, ഖദീജ, റുബീന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി, ദുബൈയിൽ ഖബറടക്കും

കമ്പിൽ ഹൈസ്‌കൂൾ മാനേജർ പിടിപി മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

Image
പിടിപി മുഹമ്മദ്‌ കുഞ്ഞി എന്നവർ മരണപ്പെട്ടു  കമ്പിൽ ഹൈസ്‌കൂൾ മാനേജറും പന്നിയം കണ്ടി അബ്ദുക്കയുടെ ഏക മകനും ആയ പിടിപി മുഹമ്മദ്‌ കുഞ്ഞി എന്നവർ മരണപ്പെട്ട വിവരം വ്യസന സമേതം* അറിയിക്കുന്നു ഇപ്പോൾ താമസം കണ്ണൂരിൽ 

വളപട്ടണം : ഹഫ്‌സത്ത് നിര്യാതയായി.

Image
വളപട്ടണം മന്ന kseb ഓഫീസിന് സമീപം താമസിക്കുന്ന ചാലാട് മീത്തലെ പീടികയിൽ റൗഫിന്റെ ഭാര്യ ഹഫ്‌സത് (48)മരണപ്പെട്ടു. ഖത്തർ വളപട്ടണം കൂട്ടായ്മയുടെ രക്ഷാദികരി നൗഷാദ് ടി പി യുടെ മകൻ മിർഷാദിന്റെ ഭാര്യന്റെ ഉമ്മയാണ് മരണപ്പെട്ട AK ഹഫ്സത്. മക്കൾ ശദ ഫാത്തിമ, ദിയ ഹനാൻ, ലത്തീഫ് ഹാദി,  കബറടക്കം ഇന്ന് രാവിലെ പത്തുമണിക്ക് വളപട്ടണം മന്ന ഖബർ സ്ഥാനിൽ 

പറശ്ശിനി പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

Image
                                           പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഡിസംബർ രണ്ടിന് ശനി രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയിൽ മാടമന തമ്പ്രാക്കളുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും. ഇതിന് മുന്നോടിയായി മടപ്പുരയിലെ വിവിധ പാരമ്പര്യ അവകാശികളുടെ സമർപ്പണ ചടങ്ങുകൾ നടക്കും. അവകാശികളായ പെരുവണ്ണാൻ, പെരുന്തട്ടാൻ, പെരുംകൊല്ലൻ, വിശ്വകർമൻ, മൂശാരി എന്നിവരുടെ നേതൃത്വത്തിൽ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകൾ, സ്വർണം, വെള്ളി ആഭരണങ്ങൾ, തിരുവായുധങ്ങൾ എന്നിവ സമർപ്പിക്കുന്ന ചടങ്ങുകളാണ് പ്രധാനം. ഇതിന്റെ അണിയറ ഒരുക്കങ്ങൾ മടപ്പുര സന്നിധിയിൽ പുരോഗമിക്കുകയാണ്. പെരുവണ്ണാന്മാരുടെ നേതൃത്വത്തിൽ അണിലങ്ങളും തിരുമുടിയും ഒരുക്കുന്ന തിരക്കിലാണ്.

കൊച്ചി: കുസാറ്റ് ദുരന്തം; മരിച്ച 4 പേരെയും തിരിച്ചറിഞ്ഞു

Image
    കൊച്ചി : കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, ആൽവിൻ ജോസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 64 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും കൂടുതൽ ഡോക്ടർമാർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സം

തളിപ്പറമ്പ കാകഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് കെ എൻ നിര്യാതനായി

Image
ഏഴാം മൈൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തളിപ്പറമ്പ കാകഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് KN( മുഹമ്മദ് ഇസ്മായിൽ ബുഷ്‌റ KN എന്നവരുടെ മകൻ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കബറടക്കം വൈകുന്നേരം നാലിന്.  . സഹോദരങ്ങള്‍: ഷാസിയ, ഡോ.ഷംഷാദ്, ഷാദിയ, ഷഹദ്.  

: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

Image
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി"ലഹരിയാവാം കളിയിടങ്ങളോട് " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കൂത്തുപറമ്പിൽ വെച്ച് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ🏆 കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി ടീമിന്🥇 നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വച്ച് ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് എൻ അനിൽകുമാർ ട്രോഫി കൈമാറി. ഉടുമ്പൻചോല നിയമസ ഭാങ്കവും CPIM സംസ്ഥാന കമ്മിറ്റി അംഗവുമായ സ : എം എം മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ :കെ എസ് അരുൺകുമാർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കൊച്ചി : കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാർഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Image
  കൊച്ചി : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ​ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. 15 വിദ്യാ‍ർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ​ നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റ

പ്രമേഹത്തെതുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്‍പാദം മുറിച്ചുമാറ്റി

Image
  കൊച്ചി:കടുത്ത പ്രമേഹതുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്‍പാദം മുറിച്ചുമാറ്റി. കാലിലുണ്ടായ അണുബാധ കുറയാത്ത സാഹചര്യത്തിലാണ് കാല്‍പാദം മുറിച്ചുമാറ്റേണ്ടിവന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ വേണ്ടിവരും. കുറച്ചുനാളായി പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്ന വസ്തുതകൂടി കണക്കിലെടുത്താണ് സ്ഥാനമാറ്റം സംബന്ധിച്ച ആലോചന നടക്കുന്നത്. പാർട്ടി രീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്ത് തുടരാം. പൊതുപരിപാടികളിൽ ഇല്ലെങ്കിലും സെ

തളിപ്പറമ്പ് : 1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിൽ.

Image
   ത്യശൂർ : 1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി. ലിനീഷ്, നവീൻ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ് അധികൃതർക്ക് കൈമാറി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,പ്രിവന്റീവ് ഓഫീസർ എസ്. ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,പി.സുബിൻ,എം.എം. അരുൺകുമാർ,ബസന്ത് കുമാർ,രജിത്ത്.ആർ.നായർ,കെ.മുഹമ്മദലി, എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, കെ. രാജീവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു..

യു.ഡി.എഫ് കുറ്റവിചാരണ സദസ് തളിപ്പറമ്പിൽ

Image
യു.ഡി.എഫ് കുറ്റവിചാരണ സദസ് തളിപ്പറമ്പിൽ  കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം 28 ന് ചൊവ്വാഴ്ച കൊളച്ചേരി : പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാട്ടുന്നതിന് വേണ്ടി സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആവിഷ്കരിച്ച കുറ്റവിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 22ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ 6 മണി വരെ തളിപ്പറമ്പിൽ നടക്കും.        കുറ്റവിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം നവംബർ 28ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ വെച്ച് നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു           യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യോഗ റിപ്പോർട്ടിംഗ് കോടിപ്പൊയിൽ മുസ്തഫ നിർവ്വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കെ.പി അബ്ദുൽ മജീദ്, എം അബ്ദുൽ അസീസ്,  എം അനന്തൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, ആറ്റക്കോയ തങ്ങൾ പാട്ടയം, കെ.പി അബ്ദുൽ സലാം, കെ ബാല സുബ്രഹ്മണ്യൻ, എൻ.വി പ്രേമാനന്ദൻ, പി.പി.സി മുഹമ്മദ് കുഞ്ഞി, മുന

കുഞ്ഞി പള്ളി പുതിയ പുരയിൽ ഷാഹില ഖത്തറിൽ വെച്ച് മരണപെട്ടു.

Image
കുഞ്ഞി പള്ളി പുതിയ പുരയിൽ ഷാഹില ഖത്തറിൽ വെച്ച് മരണപെട്ടു. കുഞ്ഞിപ്പള്ളി /കണ്ണൂർ കടലാകിൽ അഷ്‌റഫിന്റെ മൂത്ത മകളും പരേതനായ പൂഴിക്കാരൻ കുഞ്ഞുക്കാന്റെ പേര മകളുമായ ഷാഹില (35)ഖത്തറിൽ വെച്ച്മരണപെട്ടു. ഇന്ന് ഉച്ചക്കായിരുന്നു മരണം സംഭവിച്ചത്. ഒരു കുട്ടിയുണ്ട്. വിസിറ്റ് വിസക്ക് പോയതായിരുന്നു. കൂടുതൽ വിവരം അറി വായിട്ടില്ല. ഭർത്താവ് മുഴപ്പിലങ്ങാട് സ്വദേശിയാണ്.

ആലക്കോട്‌: കെ കെ രാജീവൻ മാധ്യമ പുരസ്‌കാരം നൗഷാദ്‌ നടുവിലിന്‌

Image
  പാനൂർ : ഈ വർഷത്തെ കെ കെ രാജീവൻ സ്‌മാരക പ്രാദേശിക പത്രപ്രവർത്തക സംസ്ഥാന അവാർഡിന് ദേശാഭിമാനി ആലക്കോട്‌ ഏരിയാ ലേഖകൻ നൗഷാദ്‌ നടുവിൽ അർഹനായി. 2023 ഏപ്രിൽ 28ന്‌ ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘ആശ്വാസതീരമണഞ്ഞു; പാതിജീവനില്ലാതെ’ എന്ന റിപ്പോർട്ടിനാണ്‌ അവാർഡ്. 10,000 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. സുഡാനിൽ സൈനിക– അർധസൈനിക വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായ ആലക്കോട്ടെ ആൽബർട്ട്‌ അഗസ്‌റ്റിന്റെ ഭാര്യ സൈബല്ല നാട്ടിൽ തിരിച്ചെത്തിയതു മായി ബന്ധപ്പെട്ട വാർത്തയായിരുന്നു.  കേരള കൗമുദി കണ്ണൂർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ ഒസി മോഹൻരാജ്‌, മുതിർന്ന മാധ്യമപ്രവർത്തകരായ കെ ബാലകൃഷ്‌ണൻ, ദിനകരൻ കൊമ്പിലാത്ത്‌ എന്നിവരുൾപ്പെടുന്ന ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. വെടിവയ്‌പിന്റെ ഭീതിയും പ്രിയപ്പെട്ടവൻ നഷ്ടമായ വേദനയ്‌ക്കിടയിലും മകൾ ക്കൊപ്പം രക്ഷപ്പെട്ട്‌ നാട്ടിലെത്താനായതിന്റെ ആശ്വാസവും ഒരുപോലെ നെഞ്ചുലച്ച സൈബല്ലയുടെ വിങ്ങൽ നിറഞ്ഞു നിൽക്കുന്നതായി ജൂറി വിലയിരുത്തി. കണ്ണീരിന്റെ നനവുള്ള ഭാഷ വാർത്തയെ വേറിട്ടുനിർത്തുന്നു. ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനായിരുന്ന കൂത്തുപറമ്പ്‌ രക്തസ