ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ ഒമാനില്‍ ട്രക്കിങ്ങിനിടെ അപകടത്തിൽ മരണപ്പെട്ടു
ഒമാൻ: പ്രശസ്ത ചലച്ചിത്ര ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചു. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യർ (52).
ഒമാനിലെ വടക്കന്‍ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയില്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.
മൃതദേഹം മസ്കത്തിലെ ഗവ. ആശുപത്രി മോർച്ചറിയില്‍. സംസ്കാരം പിന്നീട്. ഒമാൻ ഏയർ മുൻ മാനേജരാണ്. ശാരദ മസ്‌കത്തിലായിരുന്നു താമസം.
പിതാവിന്റെ മരണം ഉണ്ടാക്കിയ ആഘാതം വിട്ടു മാറും മുമ്പാണ് ചിത്ര അയ്യര്‍ക്ക് സഹോദരിയെയും നഷ്ടമാകുന്നത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് പോയ ശാരദ ഡിസംബര്‍ 24നാണ് മസ്‌കത്തിലേക്ക് തിരിച്ചെത്തിയത്.
ബഹ്‌ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശാരദയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞ മാസം 11ന് ആണ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്.
പിതാവിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയ ശാരദ കഴിഞ്ഞ 24ന് ആണു മസ്കത്തിലേക്ക് പോയത്. മകൻ: കബീർ (ഓസ്ട്രേലിയ).
അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. സഹോദരിക്കായി ചിത്ര ഹൃദയസ്പര്‍ശിയായ ആദരാഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകുകയാണെന്നും ജനുവരി ഏഴിന് പൂര്‍വ്വികരുടെ വസതിയില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്നും ചിത്ര പറഞ്ഞു

Comments
Post a Comment