ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു

 


ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു


ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.


കളിക്കാൻ പോയ അമീനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത വലിയ കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം പിന്നീട് നടക്കും .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.