24 വർഷമായി ഒളിവിൽ കഴിഞ്ഞ നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ




കണ്ണൂർ : കേരളത്തിലുടനീളം നിരവധി വാഹന മോഷണ കേസുകളിലും ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലെയും പ്രതി അറസ്റ്റിൽ '. വയനാട് സ്വദേശിയായ സൈനുദ്ദീനാ(52) ണ് വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും തലശ്ശേരി പോലീസിന്റെ പിടിയിലായത്


തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്

തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി  24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.