ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്കണം- ജില്ലാ മെഡിക്കൽ ഓഫീസർ
കണ്ണൂർ: വിരവിമുക്ത ദിനാചാരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുണ്ടേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കും.
ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികളും വിരഗുളിക നിർബന്ധമായും കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ടി രേഖ അറിയിച്ചു.
ജനുവരി 6ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകും.
സ്കൂളുകൾ, അങ്കണവാടികൾ എന്നിവ വഴിയാണ് ഗുളിക നൽകുക. അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിക്കണം.
എന്തുകൊണ്ട് വിരഗുളിക നിർബന്ധമായും കഴിക്കണം ?
കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചക്ക് പ്രധാന കാരണം വിരയാണ്.
വിര കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു.
ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു.
കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വളരെ ഗൗരവമായി കാണേണ്ടതാണ്.

Comments
Post a Comment