പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ചാമ്പാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിഴക്കെ ചമ്പാട് കോട്ടക്കുന്ന് വടക്കയിൽ അമൃത (34) ആണ് മരിച്ചത്.
അടുപ്പിൽ നിന്ന് ചൂട് വെള്ളം ഇറക്കി വയ്ക്കുന്നതിനിടെ അബന്ധത്തിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഡിസംബർ 29ന് രാത്രി ഒമ്പതോടെയാണ് അപകടം.
ശരീരമാസകലം പൊള്ളലേറ്റ അമൃത കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധൻ പകൽ 11ന് കോട്ടക്കുന്ന് വടക്കയിൽ വീട്ടിൽ പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് ശേഷം പത്തായക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പാട്യം പത്തായക്കുന്ന് താമര കനാലിന് സമീപം പ്രഗതിയിൽ പരേതനായ കെ ടി പവിത്രന്റെയും അനിതയുടെയും മകളാണ്. ഭർത്താവ്: രഞ്ജിത്ത് (സ്റ്റാർ ഹോം അപ്ലയൻസ്, പാനൂർ). മകൾ: ദക്ഷ (വിദ്യാർഥി, മദർ തെരേസ സ്കൂൾ പാനൂർ). സഹോദരി: ദൃശ്യ.

Comments
Post a Comment