കണ്ണൂർ: റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു
റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു
പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി (68) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.
പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്.
കല്യാണി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന മകള്‍ സിന്ധുവിന് സുഖമില്ലാത്തതിനാല്‍ മകളുടെ അടുത്തേക്ക് പോകാന്‍ ബസ് കയറുവാന്‍ റോഡ് മുറിച്ചുകടകുമ്പോഴാണ് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ടത്.
ഭര്‍ത്താവ് ചന്ദ്രനും കൂടെയുണ്ടായിരുന്നു.
ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍. മറ്റൊരു മകള്‍ സന്ധ്യ. മരുമക്കള്‍: സജീഷ്, വിവേക്.

Comments
Post a Comment