കണ്ണൂർ : അയ്യൻകുന്നിൽ നാല് പശുക്കളെ കടിച്ചു കൊന്ന കടുവ കൂട്ടിൽ വീണു
അയ്യൻകുന്നിൽ നാല് പശുക്കളെ കടിച്ചു കൊന്ന കടുവ കൂട്ടിൽ വീണു
ഇരിട്ടി :അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ സ്വകാര്യ വ്യക്തി നടത്തുന്ന ഫാമിൽ കയറി നാലു പശുക്കളെ കടിച്ചു കാന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി പതിനൊന്നരയോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

Comments
Post a Comment