കമ്പിൽ ആശുപത്രി ബസ് വേ യിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക
കമ്പിൽ ബസാറിലെ ആശുപത്രി ബസ് സ്റ്റോപ്പിൽ PWD നിർമ്മിച്ച ബസ് വേയിൽ ബസ് നിർത്തി യാത്രക്കാർക്ക് സുഗമായി ബസിൽ കയറാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം PWD അധികൃതരോടും മയ്യിൽ പോലീസ് അധികാരികളോടും ആവശ്യപെട്ടു.
ബസുകൾ റോഡിൽ നിർത്തി ആളുകളെ കയറ്റുന്നത് കാരണം റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുകയും വാഹനങ്ങൾ യൂടേൺ എടുക്കുന്ന ഘട്ടത്തിൽ അപകടം പതിവാകുകയുമാണ്.
കമ്പിൽ ആശുപത്രി ബസ് സ്റ്റോപിൽ ബോർഡ് സ്ഥാപിച്ച് സ്വാകാര്യ വാഹന പാർക്കിംഗ് ഒഴിവാക്കി യഥാസമയം ബസുകൾക്ക് നിർത്തിയിടാൻ സൗകര്യമൊരുക്കണമെന്ന് സംഘമിത്ര ആവശ്യപെട്ടു. അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നിയമനടപടി സ്വീകരിക്കണമെന്നും അധികാരികളോട് ആവശ്യപെട്ടു.

Comments
Post a Comment