മെഡിസെപ്പ് പ്രീമിയം വർദ്ധന അംഗീകരിക്കില്ല:കെ.പി.എസ്.ടി.എ.
തളിപ്പറമ്പ: മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിക്കരുതെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെപിസിസി മെമ്പർ വി പി അബ്ദുൽ റഷീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി പി ഹരിലാൽ മുഖ്യഭാഷണം നടത്തി.പി വി സജീവൻ,വി ബി കുബേരൻ നമ്പൂതിരി ,വിനോദ് പരിയാരം, കെ വി മെസ്മർ, എ.പ്രേംജി,എ കെ ഉഷ, ടി.അംബരീഷ്, കെ പി വിജേഷ്, ആർ.കെ.വീണാ ദേവി, ഇ.വി.ഗീത, എ.കെ.ബിന്ദു, ധനേഷ് ടി.നമ്പ്യാർ എ.അസ് ലം സംസാരിച്ചു. ടി.ടി.രൂപേഷ് സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
സർവ്വീസിലുള്ളവരെ കെ.ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ കെ.എസ്.വിനീത് (പ്രസി) ടി.ടി.രൂപേഷ് (സെക്ര), ധനേഷ് ടി.നമ്പ്യാർ (ട്രഷറർ)

Comments
Post a Comment