കണ്ണാടിപ്പറമ്പ് : അൽവിദാദ്' ഹസനാത്ത് വനിതാസംഗമം ജനുവരി ഏഴിന് ബുധനാഴ്ച്ച
കണ്ണാടിപ്പറമ്പ്: വൈജ്ഞാനിക സേവന- ജനശാക്തീകരണ മേഖലകളിൽ മൂന്നുപതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോംപ്ലക്സ് ജനുവരി 15 മുതൽ 18 വരെ സംഘടിപ്പിക്കുന്ന വാർഷിക പ്രഭാഷണ പരിപാടിയുടെ പ്രചരണാർത്ഥം 'അൽവിദാദ്' വനിത സംഗമം നടക്കുന്നു. ജനുവരി ഏഴിന് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടക്കുന്ന വനിതാ സംഗമം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് കെ ഉദ്ഘാടനം നിർവഹിക്കും. ഫാരിഷ ടീച്ചർ മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ ഫാത്തിമ വഫിയ എട്ടിക്കുളം ക്ലാസിനു നേതൃത്വം നൽകും. വാർഡ് മെമ്പർമാരായ ഹസീന എം.ടി, സാബിറ കെ.സി, നസ്റിയ പി.പി പങ്കെടുക്കും. ഹാഫിളത്ത് ഫാത്തിമ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും.സംഗമം വിജയിപ്പിക്കാൻ ദാറുൽ ഹസനാത്ത് മാനേജിംഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.സ്വാഗത സംഘ സംഗമത്തിൽ വൈസ് പ്രിൻസിപ്പൽ അനസ് ഹുദവി അധ്യക്ഷനായി. കെ.പി അബൂബക്കർ ഹാജി, സി.എൻ അബ്ദുറഹ്മാൻ, ഡോ. താജുദ്ദീൻ വാഫി, കീർത്തി അബ്ദുല്ല ഹാജി, ഡോ ഇസ്മായിൽ ഹുദവി സംബന്ധിച്ചു.പി.പി ഖാലിദ് ഹാജി സ്വാഗതവും മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു

Comments
Post a Comment