കൊളച്ചേരി മുക്ക് : പണയം വെച്ച സ്വർണ്ണം ബേങ്കിൽ നിന്ന് എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; സംഭവം നടന്നത് കൊളച്ചേരി മുക്കിൽ.



കൊളച്ചേരി :പണയം വെച്ച സ്വർണ്ണം എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ സ്വദേശിയായ ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. 



ഇന്നലെ ജനുവരി 5 തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി സഹകരണ ബേങ്കിന് മുന്നിൽ വെച്ചായിരുന്നു സംഭവം നടന്നത്.


മുല്ലക്കൊടി കോപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ പണയം വെച്ച സ്വർണ്ണം എടുത്തു തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതി 6,75000 രൂപ കൈക്കലാക്കുകയും തുടർന്ന് പണയ സ്വർണമോ പണമോ തിരികെ നൽകാതെ രക്ഷപ്പെടുകയുമായിരുന്നു. രണ്ടാം പ്രതിയോടൊപ്പം സ്‌കൂട്ടറിൻ്റെ പിറകിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്‌തതായി ദൃസാക്ഷികൾ പറയുന്നു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.