മുക്കാൽ ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി കുടിവെള്ളവും പിടികൂടി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
മുക്കാൽ ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി കുടിവെള്ളവും പിടികൂടി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിച്ചു വരുന്ന ഹോൾസെയിൽ സ്ഥാപനമായ വി എം സ്റ്റോറിൽ നിന്നും വിവിധ നിറത്തിലും വലിപ്പത്തി ലുമുള്ള 75 കിലോ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും സ്‌ക്വാഡ് പിടിച്ചെടുത്തു. സ്ഥാപനത്തിൽ നിന്നും 10000 രൂപ പിഴയീടാക്കി. പിടിച്ചെടുത്ത വസ്തുക്കൾ മാടായി ഗ്രാമപഞ്ചായത്തിലേക്ക് മാറ്റുകയും തുടർനടപടികൾ സ്വീകരിക്കുവാൻ മാടായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment