കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സുരക്ഷിതമാർഗ്' റോഡ് സേഫ്റ്റി ക്ലബ്ബിന് തുടക്കമാകുന്നു
കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സുരക്ഷിതമാർഗ്' റോഡ് സേഫ്റ്റി ക്ലബ്ബിന് തുടക്കമാകുന്നു.
പ്രമുഖ വാഹന വിതരണ ശൃംഖലയായ കൂറ്റൂക്കാരൻ ഗ്രൂപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പു എസ്.സി.എം.എസ് (SCMS) കോളേജുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 6-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:45-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ റിട്ടയേർഡ് ആർ.ടി.ഒ ശ്രീ. മധുസൂദനൻ വി.വി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
വിദ്യാർത്ഥികൾക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സുരക്ഷിതമായ ഒരു റോഡ് സംസ്കാരം കെട്ടിപ്പടുക്കുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ, പി.ടി.എ പ്രസിഡന്റ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Comments
Post a Comment