കണ്ണൂർ : അമ്മയുടെ മുന്നില്‍ വെച്ച്‌ ആറുവയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു

 



വാല്‍പ്പാറയില്‍ അമ്മയുടെ മുന്നില്‍ വെച്ച്‌ ആറുവയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു



ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു.


കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്.


അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്‌സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം