Posts

Showing posts from January, 2024

ബസ്സ് സമരം എത്രയും വേഗം തീർത്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം ആവശ്യപ്പെട്ടു .

Image
ബസ്സ് സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടാത്തതിൽ പ്രധിഷേധം : ബസ്സ് സമരം എത്രയും വേഗം തീർത്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം ആവശ്യപ്പെട്ടു . രാഷ്ട്രീയ പിൻബലമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു നിയമ വ്യവസ്ഥക്ക് മുന്നിൽ എത്തിക്കാൻ പോലീസിന് കഴിയാത്തതിനെ യോഗം കുറ്റപ്പെടുത്തി .

ഒരു വിഭാഗം ബസ്സ്‌ തൊഴിലാളികൾ നടത്തുന്ന സമരം പൊതുജനങ്ങളോടുള്ള വെല്ലുവിളി.സമരം പിൻവലിക്കുക DYFI മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി

Image
പോലീസ് കേസെടുത്തിട്ടും സമരം അവസാനിപ്പിക്കാതെ അത് തുടരാനുള്ള ഒരു വിഭാഗം തൊഴിലാളികളുടെ തീരുമാനം ജനങ്ങളോടുള്ളവെല്ലുവിളിയാണ്. ഒരു യൂനിയൻ്റെയും പിന്തുണയില്ലാതെ തുടരുന്ന ബസ് സമരം അവസാനിപ്പിക്കണം എന്ന് DYFI ആവശ്യപ്പെടുന്നു .നാളെമുതൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകൾക്കും ആവശ്യമെങ്കിൽ Dyfl സംരക്ഷണം ഒരുക്കുംഎന്നും പ്രസ്താവനയിലൂടെ അറിയിക്കുകയാണ് 

കമ്പിൽ മയ്യിൽ കാട്ടമ്പള്ളി കണ്ണൂർ റൂട്ടിൽ എല്ലാ ബസ് തൊഴിലാളികളും അനിശ്ചിത കാലത്തേക്ക് തൊഴിൽ നിർത്തി വെക്കുന്നു

Image
  ബസ് തൊഴിലാളികളെ അതിക്രൂരമായി മർദിച്ച അറുപതിൽ കൂടുതൽ ആളുകളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ മയ്യിൽ പോലീസിന് സാധിച്ചില്ല അതുകൊണ്ട് തന്നെ കാട്ടമ്പള്ളി കണ്ണൂർ റൂട്ടിൽ എല്ലാ ബസ് തൊഴിലാളികളും 01-02-2024 മുതൽ അനിശ്ചിത കാലത്തേക്ക് തൊഴിൽ നിർത്തി വെക്കുന്നു

കണ്ണൂർ : മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ആസ്പത്രിക്ക് പിഴ

Image
  കണ്ണൂർ പള്ളിക്കുന്നിലെ ജ്യോതിസ് ഐ കെയർ ഹോസ്പിറ്റലിന് ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ജില്ലാ എൻഫോഴ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളോടൊപ്പം പിറക് വശത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ടാങ്കിൽ നിക്ഷേപിക്കുന്നതായി സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.        ഇ.പി. സുധീഷിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗങ്ങളോടൊപ്പം കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രാജേഷ് കുമാറും പങ്കെടുത്തു.

തളിപ്പറമ്പ് : ശൈഖുനാ കടമ്പേരി ഇബ്രാഹിം മുസ്ലിയാർ രണ്ടാം ആണ്ട് അനുസ്മരണവും ദുആ മജ്ലിസും നടത്തി

Image
  തളിപ്പറമ്പ് : അസ്അദിയ്യ: ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സമസ്ത ജില്ലാ മുശാവറ മെമ്പറും ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് സ്വദർ മുദരിസും പ്രമുഖ സൂഫീ വര്യരുമായിരുന്ന ശൈഖുനാ കടമ്പേരി ഇബ്രാഹിം മുസ്ലിയാരുടെ രണ്ടാം ആണ്ട് അനുസ്മരണവും ദുആ മജ്ലിസും കടമ്പേരി മദ്രസയിൽ നടന്നു. റഹീസ് അസ്അദി വാരത്തിന്റെ അദ്ധ്യക്ഷതയിൽ എസ്.എം.എഫ് ജില്ലാ ജന.സെക്രട്ടറി എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് ശരീഫ് ബാഖവി മഖാം സിയാറത്തിന് നേതൃത്വം നൽകി. യൂസുഫ് ബാഖവി കണ്ണപുരം, കടമ്പേരി മഹല്ല് ഖത്തീബ് നൂർ മുഹമ്മദ് ഫൈസി, മഹല്ല് സെക്രട്ടറി സമദ് കടമ്പേരി, അസ്അദിയ്യ ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് മുസമ്മിൽ അസ്അദി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഖത്മുൽ ഖുർആൻ ദുആ മജ്ലിസിന് സയ്യിദ് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ പട്ടാമ്പി നേതൃത്വം നൽകി. ശൗഖത്തലി അസ്അദി ശ്രീകണ്ഠപുരം സ്വാഗതവും ശാദുലി അസ്അദി മാങ്കടവ് നന്ദിയും പറഞ്ഞു..

കയ്യങ്കോട് : വലിയ വളപ്പിൽ അബൂബക്കർ നിര്യാതനായി.

Image
ചേലേരി : കരയാപ്പ്‌ ശാഖ മുൻ പ്രസിഡണ്ട്‌ കയ്യങ്കോട് ശാഖ മുസ്ലിം ലീഗ് നേതാവും കയ്യങ്കോട് മഹല്ല് മുൻ പ്രസിഡണ്ട്‌ മദ്റസ പള്ളി കമ്മിറ്റി ഭാരവാഹി സാമൂഹിക സേവന മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന വലിയ വളപ്പിൽ അബൂബക്കർ എന്നവർ ഇന്ന് പുലർച്ചെ മരണപ്പെട്ടു.

ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണം ബഷീർ കണ്ണാടിപറമ്പ

Image
ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണം  ബഷീർ കണ്ണാടിപറമ്പ  ചാലാട് :ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണമെന്ന്   മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ  ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ SDPI അഴിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപിച്ച ജാഗ്രത സദസ്സിൻ്റെ ഉദ്ഘാടന പ്രസംഗത്തി ൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ പറഞ്ഞു . അന്ന് ഗാന്ധിയെ കൊന്നവർ ഇന്ന് ഇന്ത്യയെ കൊല്ലുകയാണ്. തുടർന്നിങ്ങോട്ട് രാജ്യത്തെ കലാപങ്ങളിലൂടെയും സ്‌ഫോടനങ്ങളിലൂടെയും ആൾ ക്കൂട്ട ആക്രമണങ്ങളിലൂടെയും ആരാധനാലയ ധ്വംസനങ്ങളിലൂടെയും ഹിംസാൽ മക ഹിന്ദുത്വം ഭീകരവാഴ്‌ച തുടരുകയാണ്.  ► മോദിയുടെ ഗ്യാരൻ്റി കേവലം പൊള്ളയാണെന്നും പൗരന്മാർക്ക് പ്രതീക്ഷ ഭരണഘടനയിൽ ആണെന്നും ബഷീർ കുട്ടിചേർത്തു . ജനകീയ സദസ്സ് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി സുനീർ പോയത്തുംകടവ്. വൈസ് പ്രസിഡന്റ്‌ റഹീം കമ്മിറ്റി അംഗം. ഫാറൂഖ് കക്കാട്.

മുല്ലക്കൊടി സ്വദേശി അബ്ദുൾ സത്താർ വയസ്സ് 54 നിര്യാതനായി.

Image
മുല്ലക്കൊടി സ്വദേശി അബ്ദുൾ സത്താർ വയസ്സ് 54 നിര്യാതനായി.  ഭാര്യ - കെ.സക്കീന  മക്കൾ - കെ.ഷാനിബ, കെ.ഷുഹയ്ന  മരുമക്കൾ - അബാസ് ( വയനാട് ) , ജുനൈദ് ( കുറുമാത്തൂർ )  കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം മുല്ലക്കൊടി ആയാർ മുനമ്പ് കബർസ്ഥാനിൽ

കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു.

Image
കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതനായ സൈനുദ്ദീനിന്റെയും ആസ്യുമ്മയുടെയും മകനാണ്. റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, തംസീന.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കെതിരെ ആർഎസ്എസ് പ്രതിഷേധം

Image
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കെതിരെ ആർഎസ്എസ് പ്രതിഷേധം. കണ്ണൂർ നടുവിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ 10 ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നടന്നത് അതിക്രമ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ശില്പശാല നടത്തി.

Image
  പൊക്കുണ്ട് ഇന്ദിരാഭവനിൽ വെച്ച് നടന്ന ശില്പശാല മണ്ഡലം പ്രസിഡി ണ്ട് കെ.വി.നാരായണൻ്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ്.ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉൽഘാടനം ചെയ്തു. തുടർന്ന് വർത്തമാന രാഷ്ട്രിയത്തിൽ കോൺഗ്രസിൻ്റെ പ്രസക്തിയെ കുറിച്ച് DCC സെക്രട്ടറി ഇ.ആർ.വിനോദ് ക്ലാസ് എടുത്തു. ക്യാമ്പ് ഡയരക്ടർ സോമനാഥൻ മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ നൽകി.നിരിക്ഷകൻ കെ.സി.രാജൻ മാസ്റ്റർ, D.c.c ജനറൽ സിക്രട്ടറിമാരായ ടി.ജനാർദ്ദനൻ, ഏ.ഡി.സാബൂസ്, യം വി.രവിന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, കെ.ശശിധരൻ, പി.എം.മാത്യൂ മാസ്റ്റർ, പി.അബ്ദുള്ള, കെ.കുഞ്ഞ കണ്ണൻ, ഏ.കെ.ഗൗരി, ബേബി ഫിലിപ്പ്, എന്നിവർ സംസാരിച്ചു. ബൂത്ത്തല അവലോകനവും നടത്തി.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ.ഗ്രേഡോടെ വിജയിച്ച കെ.വി. മെസനയെ അനുമോദിച്ചു.എം.എം.പവിത്രൻ സ്വാഗതവും പറഞ്ഞു.

കു­​ഞ്ഞു­​മാ­​യി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച യു​വ­​തി മ­​രി​ച്ചു; മൂ­​ന്ന് വ­​യ­​സു­​കാ­​രി​ ചി­​കി­​ത്സ­​യി​ല്‍

Image
  പാ​ല​ക്കാ­​ട്: കോ­​ട്ടാ­​യി​ല്‍ ഐ­​സ്­​ക്രീ­​മി​ല്‍ വി­​ഷം ചേ​ര്‍­​ത്ത് ക­​ഴി­​ച്ചതിനെ തുടർന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­ യു​വ­​തി മ­​രി​ച്ചു. ബി​ന്‍­​സി(37) ആ­​ണ് ഇ­​ന്ന് രാ­​വി­​ലെ മ­​രി­​ച്ച​ത്. വി­​ഷം ക­​ഴി­​ച്ച ഇ­​വ­​രു­​ടെ മൂ​ന്ന് വ­​യ­​സു­​ള്ള മ​ക​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ­​ള­​ജ് ആശുപത്രിയിൽ ചികിത്സയിൽ തു­​ട­​രു­​ക­​യാ​ണ്. കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെ­​യ്­​ത­​താ­​യാ­​ണ് വി­​വ­​രം. പ­​ത്ത് ദി​വ­​സം മു­​മ്പ് ഭ​ര്‍​തൃ­​വീ­​ട്ടി­​ൽ വച്ചാ​ണ് ബി​ന്‍­​സി കു­​ഞ്ഞു­​മാ­​യി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച​ത്. ഭ​ര്‍­​ത്താ­​വ് സു­​രേ​ഷ് പു­​റ​ത്തു­​പോ­​യ സ­​മ­​യ­​ത്ത് ഐ­​സ്­​ക്രീ­​മി​ല്‍ വി­​ഷം ചേ​ര്‍­​ത്ത് കു­​ഞ്ഞി­​ന് ന​ല്‍​കി­​യ ശേ­​ഷം ഇ­​വ​രും ക­​ഴി­​ക്കു­​ക­​യാ­​യി­​രു​ന്നു. സു­​രേ­​ഷ് തി­​രി­​കെ വീ­​ട്ടി­​ലെ­​ത്തി­​യ­​പ്പോ​ള്‍ ഇ­​രു­​വ­​രെ​യും അ­​ബോ­​ധാ­​വ­​സ്ഥ­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഉ­​ട​ന്‍ സമീപത്തെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചു. പി­​ന്നീ­​ട് വി­​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ­​റ്റു­​ക­​യാ­​

കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; അപകട സ്ഥലത്ത് നിന്ന് 4 മൊബൈൽ ഫോണുകൾ കണ്ടെത്തി

Image
  കാസർകോട്: കാസർകോട് പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.

മയ്യിൽ : പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

Image
  മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്ത ദിനത്തോടനുബന്ധിച്ചു മയ്യിൽ ടൗണിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മയ്യിൽ മണ്ഡലം പ്രസിഡന്റ്‌ സി എച്ച്. മൊയ്‌ദീൻകുട്ടിയുടെ അധ്യക്ഷദയിൽ ഡി . സി. സി.ജനറൽ സെക്രട്ടറി K. C. ഗണേശൻ, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി രമണി ടീച്ചർ, കെ എസ് എസ്. പി. എ. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായഎ കെ ബാലകൃഷ്ണൻ, ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മയ്യിൽ പഞ്ചായത്ത് മെമ്പറുമായ എംപി സത്യഭാമ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ പ്രദീഷ് കോർളായി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലീലാവതി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി സ്വാഗതവും കെ വി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. മണ്ഡലംട്രഷ്റർബാലകൃഷ്ണൻ മാസ്റ്റർ,ഇൻകാസ് നേതാവ് ഷിജു കണ്ടക്കൈ തുടങ്ങിയവർ സന്നിഹിതരായി.

കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

Image
  മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഓമാനൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ജാതി സെന്‍സസ്: ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം വഞ്ചനാപരം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Image
   തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ജാതി സെന്‍സസ് നടത്തില്ലെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കാവസ്ഥ കണ്ടെത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്. കേന്ദ്രം 10 ശതമാനം വരെ സവര്‍ണ സംവരണം നടത്താന്‍ തീരുമാനിച്ചതിനെ ബിജെപി സര്‍ക്കാരുകള്‍ പോലും മടിച്ചുനിന്നപ്പോള്‍ ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നു ഇടതുപക്ഷം വ്യക്തമാക്കണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂരിപക്ഷം ഇന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണ്. രാജ്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തിക തൊഴില്‍ വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതു നിലയ്ക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. അധികാര പങ്കാളിത്തം, പ്രാതിനിധ്യം എന്നിവയില്‍ ആരൊക്കെയാണ് പിന്തള്

രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗിലെ മുഹമ്മദ് കരമുട്ടത്തിനെ തെരഞ്ഞെടുത്തു

Image
രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  UDF സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗിലെ മുഹമ്മദ് കരമുട്ടത്തിനെ തെരഞ്ഞെടുത്തു മുസ്‌ലിം ലീഗിലെ തന്നെ  കെ സി മുസ്ത്ഫ രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു

Image
  കാഞ്ഞങ്ങാട് : കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്.  കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി

കണ്ണൂരിൽ ബാങ്ക് ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചത് കൊലപാതകം; ആരോപണവുമായി പിതാവ്

Image
  കണ്ണൂർ : പഴയങ്ങാടിയിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയി കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായ കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം. ശങ്കരൻ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്. ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഭർത്താവ് ഉണ്ണിക്കൃഷ്‌ണൻ്റെ വീട്ടിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു വർഷം മുൻപായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. വിജയലക്ഷ്‌മിയാണ് ദിവ്യയുടെ അമ്മ. നവതേജ് മകനാണ്.

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Image
  പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിജയൻ -കമലാക്ഷി ദമ്പതികളുടെ മകനാണ് 14കാരനായ ശരത്. ഇന്നലെ രാത്രി വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ കോളനിയുടെ സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിദ്യാർഥിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. ഏറെനേരം കഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പിത്തോട്ടത്തിൽ രക്തത്തിൽ കുളിച്ച് കിടന്ന ശരത്തിനെ കണ്ടത്

മയ്യിൽ : ശില്പശാലയും അനുമോദനവും സ്ഥാനരോഹണവും

Image
  ചെറുവത്തലമൊട്ട :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റി നേതൃത്വ ശില്പശാലയും പ്രതിഭകൾക്ക് അനുമോദനവും പുതിയ മണ്ഡലം ഭാരവാഹികളുടെ സ്ഥാനരോഹണവും നടത്തി. ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി കെ വിനോദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ റഷീദ് ശിൽപ്പശാലക്ക് നേതൃത്വം നൽകി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ശശിധരൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, വി പത്മനാഭൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ കെ നിഷ, മിഷൻ 2024 നിരീക്ഷകൻ രാജീവൻ മാസ്റ്റർ, സുരേന്ദ്രൻ, മുസ്‌തഫ മാസ്റ്റർ, വി ബാലൻ, എ കെ ശശിധരൻ, കെ സത്യൻ എന്നിവർ സംസാരിച്ചു. എൻ പി ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലകൃഷ്‌ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

2 വർഷത്തെ പ്രണയബന്ധം തകർന്നു; സമൂഹമാധ്യമത്തിൽ ലൈവ് വന്ന ശേഷം യുവാവ് മരിച്ച നിലയിൽ

Image
നിലമ്പൂർ (മലപ്പുറം): സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി.  അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.  പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തിൽ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. 2 വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്ന് അതിൽ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയിൽ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഇത് ഗൾഫിലുള്ള സുഹൃത്തുക്കൾ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോൾ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസിൽ ജാസിദിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.  എറണാകുളത്ത് മൊബൈൽ ഷോപ്പിലാണ് ജാസിദിന് ജോലി.

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു

Image
 കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വടകര ഭാഗത്തുനിന്നും കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും പാനൂർ വഴി കൂത്തുപറമ്പ് -മട്ടന്നൂർ – ചാലോട് – മയ്യിൽ – തളിപ്പറമ്പിലേക്കും, അല്ലെങ്കിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്നും പിണറായി വഴി അഞ്ചരക്കണ്ടി -ചാലോട് -മയ്യിൽ – തളിപ്പറമ്പിലേക്കും പോകേണ്ടതാണ്. ലൈറ്റ്‌ വാഹനങ്ങൾ താഴെ ചൊവ്വ തേക്കിലേ പീടികയിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിവഴി – എസ് എൻ പാർക്ക് – ചാലാട് -മണൽ – അലവിൽ -വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോവുക. തളിപ്പറമ്പിൽ നിന്നും കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.

കണ്ണൂർ : ഫാത്തിമ നിര്യാതയായി

Image
എടക്കാട്: അവാൽ തൈക്കേത്ത്‌ ഫാത്തിമ(36) നിര്യാതയായി. പരേതനായ അവാൽ തൈക്കേത്ത് അസീസ്-സുലൈഖ ദമ്പതികളുടെ മകളാണ്. ഭർത്താവ് കാറാക്കുഞ്ഞി പുതിയപുരയിൽ നിയാസ്. മക്കൾ:അബ്‌ദുൽ ഹാദി,യെസ്ദാൻ. സഹോദരങ്ങൾ:ഷക്കീൽ(ദുബൈ), ശരീഫ്(ദുബൈ), സഫീർ, ഷഫീഖ്(ജപ്പാൻ).ഖബറടക്കം ഇന്ന് രാത്രി എടക്കാട് മണപ്പുറം പള്ളിയിൽ.

കമ്പിൽ സ്ക്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി.

Image
  കമ്പിൽ:അമിത വേഗതയിൽ വന്ന കാർ ഇടിച്ച് കടയ്ക്ക് കേടുപാടു സംഭവിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇസ്മായിലിന്റെ സിനാൻ കൂൾ ബാറിലെക്കാണ് ഇന്ന് ഉച്ചക്ക് 12.30 ഓടെ കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച്ച ആയതിനാൽ കട ഇന്ന് തുറന്നിരുന്നില്ല. അതു കൊണ്ടു തന്നെ അപകട സമയം ആൾക്കാർ ഉണ്ടായിരുന്നില്ല. തൻമൂലം വൻ ദുരന്തം ഒഴിവായി .കടയുടെ ബോർഡുകൾക്കും മുൻവശത്തെ സാധനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

തളിപ്പറമ്പ് നഗരത്തിൽ പരിശോധനയില്‍ പഴകിയ എണ്ണ, പുളിച്ച്‌ നുരച്ച്‌ ഉപയോഗ യോഗ്യമല്ലാത്ത ധാന്യമാവ്, നിരോധിത പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് എന്നിവ പിടികൂടി.

Image
  തളിപ്പറമ്പ്  നഗരത്തിൽ പരിശോധനയില്‍ പഴകിയ എണ്ണ, പുളിച്ച്‌ നുരച്ച്‌ ഉപയോഗ യോഗ്യമല്ലാത്ത ധാന്യമാവ്, നിരോധിത പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് എന്നിവ പിടികൂടി. പാഥേയം, വിനായക, പ്രഭാത്, ഫുഡ് കോർണർ, ടേസ്റ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ എണ്ണയും ഉ‍പയോഗ യോഗ്യമല്ലാത്ത ധാന്യമാവും പിടികൂടിയത്. മിക്ക ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നു. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിഖിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്ലീൻസിറ്റി മാനേജര്‍ കെ.പി രഞ്ജിത്ത്കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത പരിശോധക സംഘത്തിലുണ്ടായിരുന്നു

ഇൻഡ്യ മുന്നണിക്ക് തിരിച്ചടി;ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

Image
  ന്യൂഡല്‍ഹി: 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം ഞായറാഴ്ച രാവിലെ രാജിവച്ചത്. ഔദ്യോഗിക വസതിയില്‍ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. വൈകിട്ടോടെ എന്‍.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് കുമാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ▪️

കല്ല്യാശ്ശേരി വളവിൽ ക്രെയിൻ പോസ്റ്റിൽ ഇടിച്ചു കയറി

Image
കല്ല്യാശ്ശേരി വളവിൽ ഇപ്പോൾ ഉണ്ടായ അപകടം, ഹൈവേ ജോലിയുമായി ബന്ധപ്പെട്ട ക്രെയിൻ പോസ്റ്റിൽ ഇടിച്ചു കയറിlpk

ബീന ജസ്റ്റിൻ (46) അന്തരിച്ചു.

Image
ചെറുകുന്ന് കീഴറ വള്ളുവൻകടവിലെ ബീന ജസ്റ്റിൻ (46) അന്തരിച്ചു. ഭർത്താവ് ജസ്റ്റിൻ . ഒ.  പിതാവ് പരേതനായ മാത്യൂ(ഗൂഡല്ലൂർ), അമ്മ .റോസമ്മ, സഹോദരങ്ങൾ, ബിനു, ഷീന . സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കീഴറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

റോഡരികിൽ മാലിന്യം തള്ളിയ ഫ്ലാറ്റ് ഉടമയ്ക്ക് പിഴ

Image
       കീഴല്ലൂർ പനയത്താംപറമ്പിൽ വിജനമായ പ്രദേശത്ത് റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നുണ്ടെന്ന പരാതിയിൽ നടപടി സ്വീകരിച്ച് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. മാലിന്യം നിക്ഷേപിച്ച മട്ടന്നൂരിലെ അപ്പാർട്ട്മെൻ്റിൻ്റെ ഉടമയ്ക്ക് സ്ക്വാഡ് പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യിക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. നേരിട്ട് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് സ്ക്വാഡ് മാലിന്യം തള്ളിയ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ കണ്ടെത്തിയത്. തെർമോകോൾ, പഴയ വസ്ത്രങ്ങൾ, മദ്യക്കുപ്പികൾ, ബാഗുകൾ തുടങ്ങിയവയാണ് ചാക്കുകളിൽ കെട്ടി റോഡരികിൽ നിക്ഷേപിച്ചത്. മാലിന്യം തള്ളിയ മട്ടന്നൂരിലെ എ ഫോർ അപ്പാർട്ട്മെൻ്റ് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്താനും നിക്ഷേപിച്ച മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുവാനും ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കീഴല്ലൂർ പഞ്ചായത്തിന് നിർദ്ദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ വ്യാപകമായി പരിശോധനകൾ തുടർന്നും നടത്തുമെന്ന് സ്ക്വാഡ് അറിയിച്ചു.     ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയ

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു.

Image
മാഹി: മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എൽ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്. ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്. ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക് സമീപം സ്കൈ ഗാലറി ടൈൽസ് ഷോപ്പിന് മുന്നിൽ വെച്ചാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. കാസർകോട് പട്ല സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്.

നാറാത്ത് : നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

Image
 റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ മാസ്റ്ററും, മുൻ പ്രസിഡണ്ട് ടി പി കുഞ്ഞാമദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. ചടങ്ങിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഭാഗ്യനാഥൻ, സുധീഷ് ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി ബേബി രാജേഷ്, വിനോദ്‌, മാഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷിജ തുടങ്ങിയവരും പങ്കെടുത്തു.

പന്ന്യങ്കണ്ടി: അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശ രക്ഷാ യാത്ര - പന്ന്യങ്കണ്ടി ശാഖാ മുസ്‌ലിം ലീഗ് കൺവെൻഷൻ നടത്തി

Image
  പന്ന്യങ്കണ്ടി : "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണം ചേലേരിമുക്കിൽ നൽകും. ജനുവരി 29-ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനവും ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന എം.എസ്. എഫിന്റെ സൈക്കിൾ റാലിയും വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി മുസ്തഫയുടെ അധ്യക്ഷതയിൽ മുഷ്‌താഖ്‌ ദാരിമി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് നിരീക്ഷകൻ മൻസൂർ പാമ്പുരുത്തി ദേശരക്ഷാ യാത്ര പ്രോഗ്രാം വിശദീകരിച്ചു. ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ്.കെ പി സ്വാഗതവും ട്രഷറർ അബ്ദു.പി നന്ദിയും പറഞ്ഞു

നാറാത്ത് യു പി സ്കൂളിൽ 2023-24 വർഷത്തെ പഠന സഹവാസ ക്യാമ്പ് "മഞ്ചാടിക്കൂട്ടം സംഘടിപ്പിച്ചു

Image
നാറാത്ത് :          നാറാത്ത് യു പി സ്കൂളിൽ 2023-24 വർഷത്തെ പഠന സഹവാസ ക്യാമ്പ് "മഞ്ചാടിക്കൂട്ടം " 25/01/2024 വ്യാഴാഴ്ച സംഘടിപ്പിച്ചു.എച്ച്. എംശ്രീമതി ഉഷ ടീച്ചർ സ്വാഗതഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് ശ്രീ പി ഖാദർ അവർകൾ ആധ്യക്ഷ്യം വഹിച്ച പരിപാടിയുടെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ശ്രീമതി നിഷ അവർകൾ നിർവഹിച്ചു.ശ്രീമതി ജിഞ്ചു ടീച്ചർ ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുധ ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു.10 മണി മുതൽ അധ്യാപകനും ദേശീയ ഷോർട് ഫിലിം അവാർഡ് ജേതാവുമായ ശ്രീ അനീഷ് നാറാത്ത് (പൂർവ വിദ്യാർഥി )"കഥയും സിനിമയും" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ടീം നാറാത്ത് യു പി സ്കൂളിന്റെ "ആടാം പാടാം അഭിനയിക്കാം "എന്ന പരിപാടി അരങ്ങേറി.3 മണി മുതൽ ശ്രീ പി ദിനേശൻ മാസ്റ്ററുടെ (റിട്ടയർഡ് ഹെഡ് മാസ്റ്റർ പുല്ലൂപി ഹിന്ദു എൽ പി സ്കൂൾ )"പാട്ടും കളിയും " എന്ന പരിപാടി വളരെ രസകരമായി അരങ്ങേറി. തുടർന്ന് 6 മണി മുതൽ ശ്രീ ജിതിൻലാൽ ഇ കെ & ടീം അവതരിപ്പിച്ച "കിലുക്കം"പരിപാടി യോട് കൂടി ക്യാമ്പ് പര്യവസാനിച്ചു.

1630 കോടി നാലു സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളിൽ; ഹൈറിച്ച് ഉടമകളുടെ 203 കോടി മരവിപ്പിച്ചു.

Image
  തൃശൂർ: മണിചെയിൻ തട്ടിപ്പു കേസിൽ, ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. 'ഹൈറിച്ച്' തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും ഇഡി പറയുന്നു. നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത 1630 കോടി രൂപ പോയത് നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടർ കെ ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകൾ തുറന്നത്. സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ തുറന്നത്. പലചരക്ക് സാധനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിൽ ആരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണ് മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു. കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഇഡി റെയ്‌ഡിനെത്തുന്ന വിവരം അറിഞ്ഞ് പ്രതാപനും ഭാര്യയും വീട്ടിൽ നിന്നും മുങ്ങിയിരുന്നു. ഇവർ മുൻകൂർ ജാമ്യം തേടി കൊച്ചിയിലെ പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ

മയ്യിൽ :കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭാ പുരസ്കാരം ശരത്കൃഷ്ണന്

Image
  കണ്ണൂർ: മയ്യിൽ പൊറോളം സ്വദേശിയായ ശരത്ത് കൃഷ്ണന് നാടൻ പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു. തായം പൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം നിർവ്വാഹക സമിതി അംഗമാണ്.  ആദിവാസി ഊരുകളിൽ ഉൾപ്പെടെ താമസിച്ച് മൺമറഞ്ഞു പോകുന്ന നാടൻ പാട്ടുകൾ ശേഖരിച്ച് പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന ശ്രമകരമായ പ്രവർത്തനം തുടരുന്ന ശരത്ത്  ഉത്തരകേരളത്തിലെ പ്രധാന നാടൻ പാട്ടരങ്ങ് സമിതിയായ കണ്ണൂർ മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ പ്രധാന കലാകാരനും പ്രോഗ്രാം കോ-ഓർഡിനേറ്ററും ആണ്. കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവുകൂടിയായ ശരത് കൃഷ്ണൻ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ഇരിക്കൂർ ബ്ലോക്ക് കൺവീനറുമാണ്. 2015 മുതൽ നാടൻ കലാ - നാടൻപാട്ട് പരിശീലന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശരത്ത് പരിശീലനം നൽകിയ ടീമുകൾ സമ്മാനങ്ങൾ നേടിയെടുക്കുന്നത് തുടർക്കഥയാണ്.  ജില്ലാ സംസ്ഥാന കേരളോത്സവം ,യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല നാടൻ പാട്ടുമത്സരം "മണിനാദം" , സ്കൂൾ കലോത്സവം, കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവം, കുടുംബശ്രീ ഫെസ്റ്റ്, ആശ ഫെസ്റ്റ്, ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം, സംസ്ഥാന റവന്യു കലോത്സവം, സ

പഴയങ്ങാടി:ബാങ്ക് ജീവനക്കാരി ഭർത്തു ഗൃഹത്തിൽ മരിച്ച നിലയിൽ.

Image
   പഴയങ്ങാടി : എസ്.ബി ഐ. കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ.ദിവ്യ (37) യെ.യാണ് അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ രണ്ടാ വിവാഹമാണ്. അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി നടന്നത്. വ്യാഴാഴ്ച്ച രാവിലെയാണ് യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള വിവാഹ നടന്നത്. അടുത്തിലയിലെ എം ശങ്കരൻ -വിജയലക്ഷി ദമ്പതികളുടെ മകളാണ്. മകൾ -നവതേജ. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മയ്യിൽ : ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

Image
  മയ്യിൽ പഞ്ചായത്തിലെ മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്ന ഹരിത കർമ്മ സേനാംഗങ്ങളെ മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി &CRC മയ്യിലിൻടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ.ടി രാമചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്ത് ആദര സമർപ്പണം നടത്തി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ഇ.കെ. സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഇ.എം. സുരേഷ് ബാബു കെ. ബിജു ഹരിത കർമ്മ സേനാംഗം സീന എന്നിവർ സംസാരിച്ചു. CRC പ്രസിഡണ്ട് കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും വനിതാ വേദി കൺവീനർ വി.പി. രതി നന്ദിയും പറഞ്ഞു.

പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തടാകത്തില്‍ തള്ളിയിട്ടുകൊന്നു: രക്ഷിക്കാനിറങ്ങിയ അമ്മ മുങ്ങി മരിച്ചു

Image
  മൈസൂരിനെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു. മൈസുരു ഹുന്‍സൂരിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരിയായ ധനുശ്രീയും അമ്മ 40 കാരിയായ അനിതയുമാണ് മരിച്ചത്. കേസിൽ പ്രതിയായ സഹോദരൻ നിതിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായതിന് സഹോദരി ധനുശ്രീയോട് നിതിൻ കടുത്ത ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിഷയത്തിൽ പലതവണ അവളുമായി വഴക്കുണ്ടാക്കുകയും ഓരോ തവണയും മാതാപിതാക്കൾ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയും ചെയ്തു. മുസ്ലീം ആൺകുട്ടിയുമായി ബന്ധം തുടരരുതെന്ന് മാതാപിതാക്കൾ പോലും പെൺകുട്ടിയോട് ഉപദേശിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഇത് കേട്ടില്ല. ബന്ധം തുടർന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ നിതിൻ സമീപ ഗ്രാമത്തിലെ ബന്ധുവീടുകളിൽ സന്ദർശനത്തിനെന്ന വ്യാജേന ധനുശ്രീയെയും അമ്മ അനിതയെയും ബൈക്കിൽ കയറ്റുകയായിരുന്നു. മാരൂർ കായലിൽ വാഹനം നിർത്തി. തുടർന്ന് പ

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യതൊഴിലാളിയെ പോക്സോ കേസിൽ ടൗൺ പോലീസ് അറസ്റ്റു ചെയ്തു

Image
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യതൊഴിലാളിയെ പോക്സോ കേസിൽ ടൗൺ പോലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇക്കഴിഞ്ഞ 22 ന് ഉച്ചക്ക് പ്രതിപീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടി നിലവിളിച്ച പെൺകുട്ടിയെ പ്രദേശ വാസികളാണ് രക്ഷിച്ചത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെമൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് മലപ്പുറം സ്വദേശിയും മത്സ്യതൊഴിലാളിയുമായ 61കാരനെ അറസ്റ്റു ചെയ്തു.