Posts

Showing posts from October, 2024

സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനം: ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച

Image
  സിപിഐഎം മയ്യിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മയ്യിൽ ലോക്കൽ കമ്മിറ്റി നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച മയ്യിൽ ഗവ. ഹഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സഖാവ് സി കെ കുഞ്ഞിരാമൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി കുഞ്ഞാതി 'അമ്മ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ളതാണ് ടൂർണമെന്റ്. മത്സരത്തിൽ ഏരിയയിലെ 12 ടീമുകൾ മത്സരിക്കും. മത്സരം രാവിലെ എട്ടിന് കേരളാ ക്രിക്കറ്റ് താരം ഡിജു ദാസ് ഉദ്‌ഘാടനം ചെയ്യും. വിജയികൾക്ക് സിപിഐഎം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ സമ്മാനദാനം നടത്തും. വാർത്താ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗം എൻ കെ രാജൻ, ലോക്കൽ സെക്രട്ടറി ഡോ. കെ രാജഗോപാലൻ, സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണ്ണേരി, ചെയർമാൻ ഇ എം സുരേഷ്ബാബു, ടി പി ഷൈജു എന്നിവർ പങ്കെടുത്തു.

വേളാപുരം പാലത്തിനു സമീപം നിട്ടൂർ കരുണാകരൻ (83) അന്തരിച്ചു.

Image
  വേളാപുരം പാലത്തിനു സമീപം നിട്ടൂർ കരുണാകരൻ (83) അന്തരിച്ചു.  ഭാര്യ നളിനി  .മക്കൾ പ്രദീപൻ, വീണ . മരുമക്കൾ പ്രേമനാഥൻ, പ്രിയ. സംസ്കാരം നാളെ വെള്ളി രാവിലെ 11 മണിക്ക്

സി പി ഐ (എം)കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനം

Image
 കണ്ണപുരം : സി പി ഐ എം കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനം കണ്ണപുരം ബാങ്ക് മിനിഹാൾ വേലിക്കാത്ത് നാരായണൻ നഗറിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം ഗണേശൻ താല്ക്കാലിക അദ്ധ്യക്ഷത വഹിച്ചു മുതിർന്ന പാർട്ടി അംഗം എം കുഞ്ഞമ്പു പതാക ഉയർത്തി. സി വി രജീഷ് രക്തസാക്ഷി പ്രമേയവും ടി വി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി ചന്ദ്രൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, ടി വി ലക്ഷ്മണൻ, ടി വി രഞ്ചിത്ത്, കെ. പി രാജൻ, എം സി റമിൽ തുടങ്ങിയവർ പങ്കെടുത്തു കണ്ണപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ വി ശ്രീധരൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ലോക്കലിലെ 10 മുതിർന്ന പഴയ കാല പ്രവർത്തകരെ എം വി ജയരാജൻ ഉപഹാരം നൽകി ആദരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി തയ്യാറാക്കിയ കെ വ ശ്രീധരൻ രചിച്ച ‘മാർക്സിസം’ എന്ന നൃത്തശില്പവും അരങ്ങേറി. _

ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു:

Image
  മയ്യിൽ : കുട്ടികൾ ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദിയാണ് വ്യത്യസ്തമായ കാഴ്ചയും അനുഭവമൊരുക്കി കേരളപ്പിറന്നാളിനെ വരവേറ്റത്. മലയാളഭാഷാദിനാചരണത്തിൻ്റെ കൂടി ഭാഗമായാണ് കേരളത്തിൻ്റെ ഭൂപടത്തിന് ചുറ്റിലും ദീപാവലി സന്ധ്യയിൽ ചെരാതുകൾ കൊളുത്തിയത്.  മലയാള അക്ഷരങ്ങൾ ക്രമീകരിച്ചാണ് കേരളത്തിൻ്റെ ഭൂപടം ഒരുക്കിയത്.  കെ വൈശാഖ് അധ്യക്ഷനായി. കെ സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ടി വി തേജസ് സ്വാഗതം പറഞ്ഞു. കേരളപ്പിറവി ആഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ഏഴിന് ' കേരള വികസനവും ഇടതുപക്ഷവും' പ്രഭാഷണം സംഘടിപ്പിക്കും. മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻവിഷയം അവതരിപ്പിക്കും. തുടർന്ന് ഐക്യ കേരളം ക്വിസ് മത്സരം നടക്കും.

17 വയസ്സുകാരിയുമായി ലൈംഗിക ബന്ധം;19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ്

Image
  നൈനിറ്റാള്‍:മയക്കുമരുന്നിന് അടിമയായ 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഞെട്ടിക്കുന്ന സംഭവമാണിതെന്നും പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാപ്പിനിശ്ശേരി : മാങ്കടവ് ശാഖ വനിതാ ലീഗ് റൈസ് & ത്രയ്‌വ് പ്രോഗ്രാം നടത്തി

Image
       കേരള സ്റ്റേറ്റ് വനിതാ ലീഗ് നിർദ്ദേശം അനുസരിച്ചു മാങ്കടവ് ശാഖ വനിതാ ലീഗ് റൈസ് & ത്രയ്‌വ് പരിപാടി നടത്തി ശാഖ വനിതാ ലീഗ് പ്രസിഡന്റ്‌ സീനത്ത് എം കെ പി അധ്യക്ഷം വഹിച്ചു അഴീക്കോട്‌ മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി മൈമൂനത്ത് കെ പി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ്‌ സലീന സി എഛ് ആശംസ അർപ്പിച്ചു ശാഖ സെക്രട്ടറി ആയിഷ എം കെ പി സ്വാഗതവും ട്രെഷറർ നസീമ സി എഛ് നന്ദിയും പറഞ്ഞു

CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി നാളെ കരിങ്കൽ കുഴിയിൽ കമ്പവലി മത്സരം

Image
  CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി നാളെ കരിങ്കൽ കുഴിയിൽ കമ്പവലി മത്സരം നടക്കും വൈകുന്നേരം 6 മണിക്ക് ഭാവന ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽപി വി വത്സൻ മാസ്റ്റരുടെ അധ്യക്ഷതയിൽ എം. ദാമോദരൻ മത്സരം ഉദ്ഘാടനം ചെയ്യും. ശ്രീധരൻ സംഘമിത്ര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. മയ്യിൽ ഏറിയയിലെ 13 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

കുറുമാത്തൂർ : ഇന്ദിരാജി യുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചന നടത്തി.

Image
 പുഷ്പാർച്ചന നടത്തി, ഇന്ദിരാജി യുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.വി.നാരായണൻ, കെ.ശശിധരൻ, പി.എം.മാത്യു മാസ്റ്റർ, പി.അബ്ദുള്ള, ഏ.കെ.ഗംഗാധരൻ മാസ്റ്റർ, ഏ.കെ.വിജയൻ, ഏ.കെ.ബാലകൃഷ്ണൻ, കെ.ബാബുരാജ്, ഏ.കെ.പത്മനാഭൻ ,ഏ.വി.വാസുദേവൻ എന്നിവർ നേതൃത്വം നൽകി

പൂമംഗലം : ഇന്ദിരാജിയുടെ 40ാം രക്തസാക്ഷിത്വ ദിനം പൂമംഗലം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Image
  ഇന്ദിരാജിയുടെ 40ാം രക്തസാക്ഷിത്വ ദിനം പൂമംഗലം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു  എ ബാലൻ കെ വൽസൻ എം സുരേശൻ ആർ.കെ ഗംഗാധരൻ ടി.പി വേണുഗോപാലൻ ടി.പി ഉണ്ണികൃഷണൻ കെ രലുനാഥൻ ഹിമ ജി തുടങ്ങിയവർ പങ്കെടുത്തു

പാപ്പിനിശ്ശേരി: ഹെൻട്രി റോഡിൽ താമസിക്കുന്ന മഹമൂദ് ഹാജി നിര്യാതനായി

Image
  പാപ്പിനിശ്ശേരി: മെരളി റോഡ് കണ്ടം ബ്രദേഴ്സ്ന് സമീപം എം.കെപി ഹൗസിൽ താമസിക്കുന്ന ടി.വി മഹ്മൂദ് ഹാജി മരണപ്പെട്ടു.  ഭാര്യ റഷീദ എംകെ.പി മക്കൾ , അഫ്താബ്,ഷർമിന,ഷാമില,ഫാത്തിമത്തുൽ സജ  മരുമക്കൾ റഷീദ് നാറാത്ത്, മഹ്റൂഫ് വളപട്ടണം, മൊയ്തു തളിപ്പറമ്പ്,ഷാന പാപ്പിനിശ്ശേരി ഖബറടക്കം മഗ്‌രിബ് കാട്ടിലപ്പള്ളി

കണ്ണാടിപ്പറമ്പ് : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഉമ്മൻചാണ്ടി ജന്മദിനവും

Image
  ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഉമ്മൻചാണ്ടി ജന്മദിനവും കണ്ണാടിപ്പറമ്പ്:പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽപുഷ്പ്പാർച്ചനയും,അനുസ്മരണവും നടത്തി.കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്എം. പി.മോഹനാംഗൻ അനുസ്മരണപ്രഭാഷണം നടത്തി.പ്രകാശൻ ആയാടത്തിൽ,എ.ഹരി ദാസൻ,എൻ.ചന്ദ്രൻ,സനീഷ്ചിറയിൽ.മുഹമ്മദ്അമീൻ.കെ,ഉണ്ണികൃഷ്ണൻ,അബൂബക്കർ,കെവി.സോമൻസജീവൻ,ഷമേജ്,രാജേഷ്എന്നിവർപങ്കെടുത്തു.

വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.

Image
  തൃശ്ശൂർ : ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നി​ഗമനം.

എന്താണ് മഞ്ഞപ്പിത്തം

Image
  മഞ്ഞപ്പിത്തം: പ്രതിരോധം  സോപ്പ് ഉപയോഗിച്ച് കൈ കഴുകുക തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക ജില്ലയില്‍ മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.  കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരി...

കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

Image
  ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, കെ. നസീർ , കെ.നാരായണൻ, കെ. ശശീധരൻൻ, പി.പി. മൂസാൻ, കെ.പി.അനസ്, കെ. പി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സി. ഭാസ്ക്കരൻ,ഒകണ്ണൻ, കെ. അബ്ദുറഹ്മാൻ, കെ.പി. മുഹസിൻ എന്നിവർ നേതൃത്വം നല്കി.

പന്നിയൂർ : ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു.

Image
  പന്നിയൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു. .ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജന്‍, മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ റഷീദ്, പി.പി.നിസാര്‍, ആലികുഞ്ഞി, പി.പി.രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ.ലക്ഷ്മണന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സതീദേവി എന്നിവര്‍ നേതൃത്വം നല്‍കി

മാഹിയിൽ: ദീപാവലി ഓഫർ..! പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ്

Image
  കണ്ണൂർ: പെട്രോളിനും വിലക്കിഴിവ് ഓഫർ..! മാഹിയിൽ നിലവിലുള്ള വിലക്കുറവിന് പിന്നാലെ ജിയോ പമ്പിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ് ലഭിക്കുന്നത്. ദീപാവലി ഓഫർ എന്ന പേരിൽ തിങ്കളാഴ്ച തുടങ്ങിയ ഓഫർ നവംബർ 19 വരെ നീളും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹാപ്പി അവേഴ്സ് എന്ന പേരിൽ വിലക്കിഴിവ് അനുവദിക്കുന്നത്. ലിറ്ററിന് 88.87 രൂപയാണ് 3 രൂപ കിഴിവോടെയുള്ള ഇപ്പോഴത്തെ വില. ഓഫർ നിലവിൽ വന്നതിനെ തുടർന്ന് മാഹി മേഖലയിലെ ഏക ജിയോ പമ്പായ കോപ്പാലത്തെ പമ്പിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഫുൾ ടാങ്ക് പെട്രോളടിക്കുന്ന വലിയ വാഹനങ്ങൾക്ക് വൻതോതിലുള്ള ലാഭമാണ് പുതിയ ഓഫറിലൂടെ ലഭിക്കുക.

തളിപ്പറമ്പ് : കുറ്റിക്കോൽ സ്വദേശി മുഹമ്മദ് കുഞ്ഞി നിര്യാതനായി.

Image
  മുഹമ്മദ് കുഞ്ഞി (കുറ്റിക്കോൽ എ ടി ഷാനവാസ്, ഷമീൽ എന്നവരുടെ പിതാവ് ) നിര്യാതനായി.  ജനാസ നിസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ പള്ളിയിൽ

അരോളി , ഹൈസ്ക്കൂളിന് സമീപം പരേതനായ കരിക്കൻ നാരായണൻ്റെ ഭാര്യ കൂലോത്ത് വളപ്പിൽ നാരായണി 93 അന്തരിച്ചു.

Image
  അരോളി , ഹൈസ്ക്കൂളിന് സമീപം പരേതനായ കരിക്കൻ നാരായണൻ്റെ ഭാര്യ കൂലോത്ത് വളപ്പിൽ നാരായണി 93 അന്തരിച്ചു. മക്കൾ: വത്സല, ബാലകൃഷ്ണൻ, ബാലാമണി, ഗീത പരേതയായ കനകവല്ലി. മരുമക്കൾ: വി.കെ രാമകൃഷണൻപുലക്കറവയൽ,വിനയൻ കോലത്ത് വയൽ,സുശീല അരോളി, പരേതനായ തുത്തി കുഞ്ഞിരാമൻ, പാപ്പിനിശേരി, കൃഷ്ണൻ ഇരിണാവ്, സംസ്കാരം,31/10/2024 ന് വ്യാഴാഴ്ച രാവിലെ11 മണിക്ക് പാപ്പിനിശേരി പഞ്ചായത്തിന് സമീപം സമുദായ ശ്മശാനത്തിൽ.

കണ്ണൂർ : സിറാജ് നിര്യാതനായി

Image
  പാത്തിപ്പാലം വി.ടി.കെ ഹൗസിൽ സിറാജ് (45)നിര്യാതനായി.  മാതാവ് കുഞ്ഞിത്രാവിൽ മാമിയുടെയും പരേതനായ ഖാലിദിൻറെയും മകനാണ്. ഭാര്യ : ഫസ്‌മിന മക്കൾ: ഹിന ഫാത്തിമ,മുഹമ്മദ് ഹിസാൻ സഹോദരങ്ങൾ: ഫൗസിയ,റസിയ പാത്തിപ്പാലം ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും

ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

Image
  മലപ്പുറം : വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഫ്രിഡ്ജല്ല കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സമാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ രക്ത ദാന ക്യാമ്പ് നടത്തി

Image
  രക്ത ദാന ക്യാംപ് മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സമാരക ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഗവ. ഹോസ്പിറ്റൽ, കേരള പോലീസ്  എന്നിവയുമായി സഹകരിച്ചു കൊണ്ട് ജീവ ദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത അധ്യക്ഷത വഹിച്ച പരിപാടി മയ്യിൽ സ്റ്റേഷൻ എസ് ഐ എൻ മനേഷ് ഉൽഘാടനം ചെയ്തു. സി. പദ്മനാഭൻ , ഡോ. കെ.ബി.ഷഹീദ,  കെ. സി. സുനിൽ , അഷറഫ് ടി , പി. വി.പ്രസീത ,  ബാബു പണ്ണേരി, കെ കെ വിനോദ് കുമാർ,  സി വി ഹരീഷ് കുമാർ, സി വിനീത്, കെ വി സഹജ എന്നിവർ സംസാരിച്ചു..മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ അനൂപ് കുമാർ എം കെ സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രസാദ് പി. നന്ദിയും പറഞ്ഞു .

ഹൈറിച്ചിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Image
  തളിപ്പറമ്പ്: ഹൈറിച്ചിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊറാഴ കാനൂലിലെ ചെന്നക്കണ്ടത്തില്‍ വീട്ടില്‍ സി.കെ.വിനീഷിന്റെ(44) പരാതിയിലാണ് തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍, ഗൗതം, രാജേഷ്, സനല്‍ എന്നിവര്‍ക്കെതിരെകേസ്. 10,000 രൂപ നിക്ഷേപിച്ചാല്‍ മൂന്നുമടങ്ങ് ലാഭവിഹിതം തരാമെന്ന് പ്രലോഭിപ്പിച്ച് 2023 സപ്തംബര്‍-9 ന് 5 ലക്ഷവും 19 ന് ഒന്നരലക്ഷം രൂപയും നിക്ഷേപിപ്പിച്ചെങ്കിലും പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതി. ബക്കളത്തെ ആശ്രമത്ത് വീട്ടില്‍ എ.രമയുടെ(44)പരാതിയില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍ എന്നിവര്‍ക്ക് പുറമെ ഫിജീഷ്‌കുമാര്‍, വിപിന്‍ മാധവന്‍, എന്‍.എം.ശരത്ത് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. 2022 സപ്തംബര്‍ മുതല്‍ 2023 സപ്്തംബര്‍ വരെ ഒരു വര്‍ഷകാലയളവില്‍ പല തവണകളിലായി 30,80,000 രൂപ നിക്ഷേപിച്ച രമക്ക് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ ലഭിച്ചില്ലെന്നാണ് പരാതി. 37,30,000 രൂപയാണ് രണ്ടുപേരില്‍ നിന്നുമായി ഹൈറിച്ച് തട്ടിയെടുത്തത്.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേന സംരംഭമായ ഗ്രീൻ പവർ എന്ന പേരിൽ എൽ ഇ ഡി റിപ്പേർ സെൻ്റർ ഉദ്ഘാടനം ചെയ്തു.

Image
  പ്രസിഡൻ്റ് പി.പി റെജി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത അധ്യക്ഷതയും ബിപിൻ ലാൽ മാസ്റ്റർ സ്വാഗതവും പറഞ്ഞു. മയ്യിൽ കെ എസ് ഇ ബി മുൻ അസി. എഞ്ചിനീയർ സി.സി രാമചന്ദ്രൻ ഊർജ്ജ സംരക്ഷണ ക്ലാസ് കൈകാര്യം ചെയ്തു. വൈസ് പ്രസിഡന്റ് നിജിലേഷ് സി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, ശുചിത മിഷൻ RP സുകുമാരൻ പി.പി, അസിസ്റ്റൻ്റ് സെക്രട്ടറി ഹുസൈൻ കെ.കെ എന്നിവർ സംസാരിച്ചു.

കമ്പിൽ : ചികിത്സ സഹായം കൈമാറി

Image
  മണ്ടൂർ രവീന്ദ്രൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് തായ്ലാൻഡിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ഹെൽപ്പിങ്ങ് ഹാൻഡ്സ് തായ്ലാൻഡിൻ്റ ധനസഹായം എം. ദാമോദരൻ കൺവീനർ എ. കൃഷ്ണന് കൈമാറി.

അഴീക്കോട്‌ പഞ്ചായത്ത്‌ റൈസ് & ത്രയ്‌വ് പ്രോഗ്രാം നടത്തി

Image
      കേരള സ്റ്റേറ്റ് വനിതാ ലീഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അഴീക്കോട്‌ പഞ്ചായത്ത്‌ വനിതലീഗ് റൈസ് & ത്രയ്‌വ് പരിപാടി നടത്തി പഞ്ചായത്ത്‌ പ്രസിഡന്റ് ഷദീറ കെ സി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ഹാരിസ് കെ പി ഉദ്ഘാടനം ചെയ്തു വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീമ, വൈസ് പ്രസിഡന്റ്‌ ജംഷീറ, അഴീക്കോട്‌ മണ്ഡലം വനിതാ ലീഗ് സെക്രട്ടറി മൈമൂനത്ത് മാങ്കടവ്, വൈസ് പ്രസിഡന്റ് മൈമൂനത്ത് വളപട്ടണം, ഐ യു എം എൽ നേതാക്കളായ ജബ്ബാർ, റസാഖ് ആശംസകൾ അർപ്പിച്ചു ഷബീന ടി കെ ( സെക്രട്ടറി അഴീക്കോട്‌ പഞ്ചായത്ത്‌ വനിതാ ലീഗ് ) സ്വാഗതവും,സൽമത്ത് കെ (വൈസ് പ്രസിഡന്റ്‌ അഴീക്കോട്‌ മണ്ഡലം വനിതാ ലീഗ് ) നന്ദിയും പറഞ്ഞു

വളപട്ടണം : കോട്ടക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം കെ പി ഹൗസില്‍ താമസിക്കുന്ന KPB നിസാർ നിര്യാതനായി.

Image
വളപട്ടണം ബംഗ്ലായിൽ തറവാട്ടിൽ KPB നിസാർ മരണപ്പെട്ടു... (താമസം കോട്ടക്കുന്ന് ബസ്സ് സ്റ്റോപ്പിന് പിറക് വശം കെ പി ഹൗസില്‍ താമസം    കടവൻ പറമ്പിൽ അൻവർ കെ പിയുടെ സഹോദരി ഭർത്താവാണ്.

കണ്ണാടിപ്പറമ്പ് : പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു

Image
  കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.വി.സുധാമണി സ്വാഗതം പറഞ്ഞു. ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശുചിത്വമിഷൻ ജില്ലാ റിസോഴ്‌സ് പേഴ്സൻ സുജന ക്ലാസ് കൈകാര്യം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസ്സിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

ബസ് കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ കക്കാട് റൂട്ടിൽ ഇന്ന് ബസ് തൊഴിലാളികൾ സംയുക്തമായി പണിമുടക്കി

Image
  ബസ് കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ കക്കാട് റൂട്ടിൽ ഇന്ന് ബസ് തൊഴിലാളികൾ സംയുക്തമായി പണിമുടക്കി

കണ്ണാടിപ്പറമ്പ് : എബിൻ ചികിത്സസഹായനിധിയിലേക്ക് ദേശ സേവാ യുപി സ്കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ ചേർന്ന് ധനസഹായം നൽകി

Image
  എബിൻ ചികിത്സസഹായനിധിയിലേക്ക് ദേശ സേവാ യുപി സ്കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ ചേർന്ന് ധനസഹായം നൽകി HM ഗീതടീച്ചർ , PTA പ്രസിഡണ്ട് അനിൽകുമാർ എന്നിവർ ചേർന്ന് തുക കൈമാറി കൺവീനർ ബിജു ജോൺ ചെയർമാൻ നൗഫൽ കെപി എന്നിവർ തുക ഏറ്റുവാങ്ങി

കാട്ടാമ്പള്ളി യിൽ കുട്ടികൾക്കായി നേത്ര രോഗ നിർണയ ക്യാമ്പും കുട്ടികൾക്ക് നേത്ര സംരക്ഷണത്തിന്ന് വേണ്ടിട്ടുള്ള ബോധവത്കരണ ക്ലാസും നടത്തി

Image
 കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുക -ദൃഷ്ടി പദ്ധതി - നാഷണൽ ആയുഷ് മിഷൻ കണ്ണൂർ -ഏകദിന നേത്രപരിശോധനയും ബോധവത്ക്കരണ ക്ലാസ്സും.......... കാട്ടാമ്പള്ളി. ഗവ: മാപ്പിള യുപി  സ്കൂൾ കാട്ടാമ്പള്ളി യിൽ കുട്ടികൾക്കായി നേത്ര രോഗ നിർണയ ക്യാമ്പും കുട്ടികൾക്ക് നേത്ര സംരക്ഷണത്തിന്ന് വേണ്ടിട്ടുള്ള ബോധവത്കരണ ക്ലാസും നടത്തി . കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ജില്ല ആയുർവേദ ആശുപത്രിയിൽ (താണ)വേണ്ട ചികിത്സ സൗകര്യം സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിപാടിയിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ DR അലോക് ജി ആനന്ദ് (ദൃഷ്ടി പദ്ധതി ), ശ്രീമതി ഫാത്തിമത്തുൽ ഫഹിമ (ഓപ്ടോമെട്രിസ്റ്റ് ), Dr അന്നപൂർണ, Dr അഞ്ജന, ശ്രീമതി റീത്ത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അലോക് ക്ലാസുകൾ നയിച്ചു.

കണ്ണൂർ : യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

Image
  കണ്ണൂർ പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് (39) ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് : അനിൽകുമാർ (ഗൾഫ് ) മക്കൾ: റോണക് രൺവിത് വിദ്യാർത്ഥികൾ, കൊളവല്ലൂർ യു.പി. സ്കൂ‌ൾ)

നവീൻ ബാബുവിൻ്റെ ആത്മഹത്യ;കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി.

Image
  എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ കലക്ട്രേറ്റിലെ യാത്രയയപ്പു യോഗത്തിൽ ജില്ലാ കലക്ടർ സ്വീകരിച്ച കുറ്റകരമായ മൗനത്തെ സംബന്ധിച്ചും തുടർന്ന് അദ്ദേഹം പോലീസിന് നൽകിയ മൊഴി സംബന്ധിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന് ജില്ലാ കലക്ടരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. ക്ഷണിക്കപ്പെടാത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വരുന്നതും അതിൽ അവർ പറയാൻ ഉദ്ദേശിക്കുന്നത് മുൻകൂട്ടി അറിഞ്ഞതും അത് പറയുന്നത് ശരിയല്ലെന്ന് അവരെ വിലക്കിയതുമായി കലക്ടർ നൽകിയ മൊഴിയിലുണ്ട്. എന്നിട്ടും ഒരു ഉദ്യോഗസ്ഥനെ നിന്ദ്യമായി അപഹസിക്കുന്ന വിധത്തിൽ പി.പി. ദിവ്യ സംസാരിച്ചപ്പോൾ കലക്ടർ തടഞ്ഞില്ലെന്ന് മാത്രമല്ല കുറ്റകരമായ മൗനം ദീക്ഷിക്കുകയാണുണ്ടായത്. തുടർന്ന് എഡിഎമ്മിൻ്റെ ആത്മഹത്യക്ക് ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയപ്പോഴോ ജീവനക്കാരുമായി സംവദിച്ചപ്പോഴോ പറയാത്ത ഒരു മൊഴിയാണ് ജില്ലാ കലക്ടർ പോലീസിന് നൽകിയത്. മാത്രവുമല്ല, എഡിഎമ്മിൻ്റെ മരണശേഷം സർക്കാറിന് നൽകിയ റിപ്പോർട്ടിലോ ലാൻ്റ് റവന്യൂ ജോയൻ്റ് കമ്മീഷണർക്ക് നൽകിയ മൊ...

പുതിയതെരു:ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് . ചരിത്രനേട്ടവുമായി പുതിയതെരു മാപ്പിള എൽ പി .സ്കൂൾ.

Image
പുതിയതെരു : പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്ര മേളയിൽ പുതിയതെരുമാപ്പിള എൽ പി സ്കൂൾ LP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചരിത്രം കുറിച്ചു. കൂടാതെ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ റണ്ണറപ്പും ഗണിത ശാസ്ത്ര മേളയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ പുതിയതെരു മാപ്പിള എൽ പി സ്കൂളിൽ ശാസ്ത്ര പ്രതിഭകൾക്ക് പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി പുതിയതെരു ടൗണിലൂടെ വിജയോത്സവ ഘോഷയാത്ര നടത്തി. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രു തി. പി ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . വത്സല . കെ വാർഡ് മെമ്പർ. ശ്രീമതി റീന അനിൽ, പുതിയ തെരു മഹല്ല് പ്രസിഡണ്ട് മനാഫ് ഹാജി, നൂറുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി ഖാലിദ്, NIS വൈസ് പ്രസിഡണ്ട് മഹമൂദ് ഹാജി, സാമൂഹ്യ പ്രവർത്തകൻ അർഷാദ് പുതിയതെരു, കേരള മാപ്പിള കലാ അക്കാദമി കണ്ണൂർ ചാപ്റ്റർ ജനറൽ സെക്രട്ടറി ജംഷീദ് വി സി , ബി.ആർ.സി. കോർഡിനേറ്റർ അപർണ ,  മദർ പിടിഎ പ്രസിഡണ്ട് ശോഭന , മുൻ പിടിഎ പ്രസിഡണ്ട് സെമീറ പി കെ . ഹെഡ്മിസ്ട്രസ്സ് കെ.സി സുനീറ, അധ്യാപകരായ മുനീർ പി.സി, റഹീം ടി.സി, സംജ സി.എച്ച്. നസീബ് ബി.എസ്, റാഹിമ, ഷംഷീറ തുടങ്ങി വിവിധ മേഖലകളിലുള്ളവരും പിടിഎ മെമ്പർമാരും നാട...

തളിപ്പറമ്പ് :സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

Image
തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.

നാറാത്ത് : ശ്രീലക്ഷ്മിയുടെ ചികിത്സയ്ക്ക് 'ഐശ്വര്യ'യുടെ കാരുണ്യയാത്ര ഇന്ന്

Image
  മയ്യിൽ :- ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഒൻപതാം ക്ലാസുകാരിയുടെ ജീവൻ കാക്കാൻ ഐശ്വര്യ ട്രാവൽസിന്റെ കാരുണ്യയാത്ര. ചാലോട്-മയ്യിൽ-പുതിയതെരു കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ മയ്യിലിൽ ഡോ. എസ്. പി.ജുനൈദ് നടത്തും. നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി.സുരേഷിന്റെയും ഹർഷയുടെയും മകളാണ് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മ‌ാരക ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥിനിയായ ശ്രീലക്ഷമി. വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലെ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിനായി 25 ലക്ഷത്തിലേറെ രൂപ ചെലവുവരും. ഐശ്വര്യ ബസിൻ്റെ കാരുണ്യയാത്രയിലൂ ടെ ലഭിക്കുന്ന മുഴുവൻ തുകയും കുടുംബത്തിന് കൈമാറുമെന്ന് ബസുടമ ചെറ്റൂടൻ മോഹനൻ പറഞ്ഞു.

നാറാത്ത്: ഓണപ്പറമ്പ് എ കെ.ജി മന്ദിരത്തിന് സമീപം ചാത്തമ്പള്ളി നാരായണി (80) നിര്യാതയായി.

Image
  നാറാത്ത്: ഓണപ്പറമ്പ് എ കെ.ജി മന്ദിരത്തിന് സമീപം ചാത്തമ്പള്ളി നാരായണി (80) നിര്യാതയായി.  മക്കൾ: പ്രമീള, പ്രമോദ്, പ്രേമജ ,ഷൈമ, പരേതരായ പ്രകാശൻ ,ഷൈജു.  മരുമക്കൾ: നിഷ , ജനാർദ്ധനൻ, മിനി, സന്തോഷ്, അജിത്ത്. സംസ്ക്കാരം ഇന്ന് 1 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ .

കണ്ണാടിപ്പറമ്പ്:പുല്ലൂപ്പിയിലെ ചാലാടൻ നാരായണി (86) അന്തരിച്ചു

Image
  ചാലാടൻ നാരായണി (86) അന്തരിച്ചു കണ്ണാടിപ്പറമ്പ്:പുല്ലൂപ്പിയിലെ ചാലാടൻ നാരായണി (86) അന്തരിച്ചു സഹോദരങ്ങൾ: ശാരദ, സാവിത്രി, രാജൻ, പരേതരായ മാധവി, അച്യുതൻ, നാരായണൻ, രാമുണ്ണി,കൃഷ്ണൻ. സംസ്ക്കാരം 12 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

തളിപ്പറമ്പ മാർക്കറ്റിൽ ദീർഘ കാലം ജോലി ചെയ്തിരുന്ന ഇബ്രാഹിം പൂമംഗലം നിര്യാതനായി.

Image
  തളിപ്പറമ്പ മാർക്കറ്റിൽ വർഷങ്ങളോളം വണ്ടിയിൽ ജോലി ചെയ്ത.   ഇബ്രാഹിം പൂമംഗലം ( ഇപ്പോൾ ചുഴലിയിൽ താമസം )  നിര്യാതനായി.

ചെക്കികുളം : കാരാട്ട് നാരായണി ( നാണി) നിര്യാതയായി

Image
  ചെക്കിക്കളം -കാരാട്ട് നാരായണി (നാണി) (90) നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻ . മക്കൾ: കമല, സരോജിനി, ബാലൻ,വത്സല, ലത ( കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ  ബേങ്ക് , CPIM ചെക്കിക്കുളം ബ്രാഞ്ച് അംഗം) പരേതനായ രാജൻ മരുമക്കൾ : കോറോത്ത് ഗോവിന്ദൻ,പത്മനാഭൻ ( വില്ലേജ് മുക്ക്) സുകുമാരൻ, ഹേമരാജൻ, രഞ്ജിനി. സഹോദരൻ: കാരാട്ട് കുമാരൻ  ശവസംസ്കാരം ഇന്ന് (29/10/2024) വൈകുന്നേരം 7 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു

രണ്ടരവയസ്സുകാരന്‍ കനാലില്‍ വീണുമരിച്ചു

Image
വയനാട് പനമരത്ത് കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരന്‍ കനാലില്‍ വീണുമരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്തെ കനാലില്‍ വീണ് ഒഴുകിപോയ കുട്ടിയ അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാമ്പുരുത്തി : പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി

Image
  പാമ്പുരുത്തി : കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഇന്റർനാഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ്ണമെഡൽ കരസ്തമാക്കിയ പാമ്പുരുത്തിയുടെ അഭിമാനം പി പി മുഹമ്മദ്‌ റാഫിക്ക് പാമ്പുരുത്തി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി. പാമ്പുരുത്തി സി എച്ച് നഗറിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാമിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു . വാർഡ് വികസന സമിതി അംഗം മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു . .      കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ.കെ മധു മയ്യിൽ , താജുദ്ധീൻ മാസ്റ്റർ കരക്കണ്ടം അനുമോദന പ്രസംഗം നടത്തി .       തുടർന്ന് പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് യൂത്ത് ലീഗ് എം.എസ് എഫ് ഉപഹാരം ശിഹാബുദ്ധീൻ പൊയ്തും കടവും - എം ആദം ഹാജിയും, ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം എം അബൂബക്കർ അൽഫയും, ന്യൂ മജ്ലിസ് പാമ്പുരുത്തിയുടെ ഉപഹാരം പി.പി അബ്ദുൽ ഗഫൂറും, ദുൽ ദുൽ ഫ്രൻസ് പാമ്പ...