Posts

Showing posts from February, 2026

അഴീക്കോട് ചാൽ ശിശുമന്ദിരത്തിന് സമീപം കരുവാൽ പുതിയവീട്ടിൽ അനഘ് (21)അന്തരിച്ചു.

Image
  അഴീക്കോട് ചാൽ ശിശുമന്ദിരത്തിന് സമീപം കരുവാൽ പുതിയവീട്ടിൽ  അനഘ് (21)അന്തരിച്ചു. അച്ഛൻ : ചന്ദ്രബാബു അമ്മ : രജനി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉള്ള മൃതദേഹം പിന്നീട് അഴീക്കൽ ശ്മശാനത്തിൽ സംസ്കരിക്കും

മുയ്യം ചെപ്പനൂലിലെ കാപ്പാടൻ ദാമോദരൻ (75 വയസ്സ് ) നിര്യാതനായി

Image
  മുയ്യം ചെപ്പനൂലിലെ കാപ്പാടൻ ദാമോദരൻ (75 വയസ്സ് ) നിര്യാതനായി. ഭാര്യ: രോഹിണി മക്കൾ: കെ പ്രമോദ് (വെളിച്ചപ്പാട് , വടക്കാഞ്ചേരി വെളുത്തൂൽ കാവ് ക്ഷേത്രം)  പ്രമീള,പരേതനായ പ്രതീഷ് മരുമക്കൾ: രജിന ( പാളയത്ത് വളപ്പ്),സതീശൻ  (തവറൂൽ). സഹോദരങ്ങൾ:കല്യാണി.പരേതരായ കുഞ്ഞിരാമൻ,നാരായണൻ,ഗോവിന്ദൻ സംസ്ക്കാരം 01-03-2026 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചെപ്പനൂൽ പൊതുശ്മശാനത്തിൽ.

ഇസ്രയേൽമിസൈൽആക്രമണം:ഇറാനിലെസ്കൂളിൽകൊല്ലപ്പെട്ടകുട്ടികളുടെ എണ്ണം 85 ആയി

Image
  ഇസ്രയേൽമിസൈൽആക്രമണം:ഇറാനിലെസ്കൂളിൽകൊല്ലപ്പെട്ടകുട്ടികളുടെ എണ്ണം 85 ആയി ഇറാനിലെ മിനാബിൽ നടന്ന രണ്ട് മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി. പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 85 പേർ മരിച്ചു. സമീപ ന​ഗരമായ ജാസ്കിൽ 16 പേരും കൊല്ലപ്പെട്ടു.രണ്ടിടത്തുമായിഗുരുതരമായിപരുക്കേറ്റത് 90 ഓളം പേർക്കാണ്. തെക്കൻഇറാനിലെഹോർമുസ്ഗാൻപ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെമിസൈൽ പതിച്ചുവെന്നാണ്വിലയിരുത്തൽ.മാരകപ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾപൂർണമായുംതകർന്നു. ഇസ്രയേലിൻ്റെആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെഅമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെഇറാൻമിസൈലുകൾതൊടുത്തുവിട്ടു.കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ്ഇറാൻ മിസൈൽതൊടുത്തുവിട്ടത്.

കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാൻ, ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം

Image
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.  ഇറാൻ്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കൻ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും സ്ഫോടനശബ്ദം കേട്ടു. ഇത് മിസൈലുകളെ പ്രതിരോധിക്കുന്നതാകാൻ സാധ്യതയുണ്ട്. യുഎഇയിൽ തുടർച്ചയായി ആക്രമണം നടക്കുന്നതായാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പരിഭ്രാന്തി വേണ്ടെന്ന് യുഎഇ അധികൃതർ പറയുന്നു. അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും നിർദേശമുണ്ട്.  ഇതിനിടെ അമേരിക്കൻ പടക്കപ്പലുകൾ പേർഷ്യൻ ഗൾഫ് വിട്ടുവെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്ക പിൻവാങ്ങുന്നുവെന്നാണ് ടെഹറാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ കടലിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിന്റ...

ഉത്സവം കഴിഞ്ഞ് മടങ്ങിയ 4 കൂട്ടുകാരെ വിധി തട്ടിയെടുത്തു, രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് ദാരുണാന്ത്യം...

Image
  കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. 5 പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.. കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന അടക്കമെത്തി കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പൊളിച്ചെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം..

കണ്ണൂർ : വി.പി അബൂബക്കർ സ്‌മാരക പുരസ്‌കാരം വി എ എൻ നമ്പൂതിരിക്ക് കൈമാറി

Image
  കണ്ണൂർ :ബാങ്ക് ജീവനക്കാരുടെ പ്രിയപ്പെട്ട നേതാവും കണ്ണൂരിലെ ട്രേഡ് യൂണിയൻ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന വി പി അബൂബക്കറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സമുന്നതനായ ട്രേഡ് യൂണിയൻ നേതാവ് വി എ എൻ നമ്പൂതിരിക്ക് ജോൺ ബ്രിട്ടാസ് എം പി സമർപ്പിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.  സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ദേശീയ പ്രസിഡണ്ട് പി സദാശിവൻ പിള്ള വി പി അബൂബക്കറെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് ഇരുൾമൂടുന്ന ഇന്ത്യ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം പി പ്രഭാഷണം നടത്തി. രാജ്യമാകെ മത ഭീകരത ഇരുട്ട് പടർത്തുമ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ട് മത നിരപേക്ഷതയുടെ പ്രകാശം പരത്തുന്ന കേരള മാതൃകയെ നിലനിർത്തേണ്ടത് എല്ലാവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.  സി ജെ നന്ദകുമാർ (ബെഫി മുൻ പ്രസിഡണ്ട് ), കെ മനോഹരൻ ( സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി), കെ അശോകൻ ( സി ഐ ടി യു ജില്ലാ സെക്രട്ടറി ), എ എം സുഷമ ( എൻ ജി ഒ യൂണിയൻ ...

ഒരു നിമിഷത്തെ അപ്രതീക്ഷിത ആഘാതം, ജോലിസ്ഥലത്തുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ വട്ടപ്പാറ സ്വദേശിയായ യുവാവിൻ്റെ വിയോഗം നാടിനെ നടുക്കി...

Image
  തിരുവനന്തപുരം: മണ്ണന്തല കിഴക്കേ മുക്കോലയിൽ ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. വട്ടപ്പാറ ചിറ്റാഴ മുക്കംപാലമൂട് സ്വദേശി രാഹുൽ എസ്.പി ആണ് മരിച്ചത് 24 വയസ്സായിരുന്നു പ്രായം.. നാലാഞ്ചിറ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ എച്ച്.ആർ വിഭാഗം ജീവനക്കാരനായിരുന്നു രാഹുൽ. കെഎസ്ഇബി കോൺട്രാക്ടറായ സുരേഷിന്റെ മകനാണ്. ട്രാൻസ്‌ഫോർമറിലെ അറ്റകുറ്റപ്പണികൾക്കിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുക ആയിരുന്നു. അപകടം നടന്നയുടൻ തന്നെ രാഹുലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാകാനുണ്ടായ കൃത്യമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല.. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു, തുടര്‍ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം 3 മണിക്ക് വട്ടപ്പാറയിലുള്ള സ്വവസതിയിൽ സംസ്കാര ചടങ്ങുകൾ നടക്കും...

കണ്ണൂരില്‍ പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത

Image
കണ്ണൂര്‍:പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബര്‍ണശേരിയിലെശൗചാലയത്തിലാണ്ഇന്ന് രാവി ലെമൃതദേഹംകണ്ടെത്തിയത്. സംഭവത്തില്‍ സിറ്റി പൊലീസ്അന്വേഷണമാരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിലെ ദുരൂഹതനീക്കാന്‍പൊലിസ്അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊളച്ചേരി മുക്ക് പൊങ്കുത്തിയിലെ മൻസൂർ പി പി നിര്യാതനായി

Image
  കൊളച്ചേരി മുക്ക് പൊങ്കുത്തിയിലെ മൻസൂർ പി പി നിര്യാതനായി കൊളച്ചേരി മുക്ക് പൊങ്കുത്തിയിൽ താമസിക്കുന്ന പരേതനായ PTP മൂസക്കുട്ടി ഹാജി - ആയിഷ ദമ്പതികളുടെ മകൻമൻസൂർ പി. പി നിര്യാതനായി സഹോരങ്ങൾ: മുഹമ്മദലി, മറിയം,ഖദീജ ,സഫീയ, സുമയ്യ മയ്യിത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ജുമാ മസ്‌ജിദിൽ വെച്ച് നടക്കും.

കണ്ണൂർ : ഗൾഫിലേക്ക് മടങ്ങാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Image
  ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മ,രിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മ,രിച്ചത്. ദേര നാസർ സ്ക്വയറിൽ ജോലി ചെയ്‌തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്‌ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്

കണ്ണൂർ സ്വദേശി ദോഹയിൽ അന്തരിച്ചു.

Image
  ചക്കരക്കൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു  ചക്കരക്കൽ: മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് (53 ) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം. 16 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്. പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നാറാത്ത് സ്വദേശിയും ഇപ്പോൾ കണ്ണൂർ താണ ക്ക് താമസിക്കുന്ന ഇബ്രാഹിം കെ ടി നിര്യാതനായി.

Image
  നാറാത്ത് സ്വദേശിയും ഇപ്പോൾ കണ്ണൂർ താണ ക്ക് താമസിക്കുന്ന ഇബ്രാഹിം കെ ടി നിര്യാതനായി. തളിപ്പറമ്പ് ലെ മുൻ വ്യാപാരി ആയിരുന്നു. (KT BROTHERS ) ഭാര്യ :സാഹിദ സഹോദരങ്ങൾ :പരേതരായ കെ ടി മേമി, കെ ടി അബ്‌ദുൾ കാദർ  ,കെ ടി മുഹമ്മദ്‌ കുഞ്ഞി, കെ ടി ഖാലിദ്,  കെ ടി ഫാത്തിമ, കെ ടി മറിയം, കെ ടി സൗറ. വൈകിട്ട് 5:00 മണിക്ക് കെ ടി ഗാർഡനിൽ പൊതു ദർശനം. കബറടക്കം നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

കണ്ണാടിപ്പറമ്പ് : Kamet ventures സ്പോർട്സ് ഉപകരണങ്ങൾ നൽകി .

Image
  METOXY മെറ്റൽ എപ്പോക്സി നിർമ്മാതാക്കളായ Kamet ventures എന്ന സ്ഥാപനത്തിന്റെ വകയായി ദേശസേവാ സ്കൂളിനു സ്പോർട്സ് ഉപകരണങ്ങൾ സമ്മാനിച്ചു ,ദേശസേവ സ്കൂളിന്റെ തൊട്ടടുത്തുള്ള ഈ സ്ഥാപനം കഴിഞ്ഞ 4 വർഷങ്ങളിലും വിവിധ സാമൂഹ്യ സേവനത്തിൽ പങ്കാളികളാണ് .27- 02-2026 വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഹ്മത്ത് സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് ഉപകരണങ്ങൾ നൽകി .ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ പാളത്ത്, ദേശ സേവാ യുപി സ്കൂൾ ഹെഡ് ടീച്ചർ ശ്രീമതി സുനിത, Kamet ventures മാനേജിങ് പാർട്ണർ രാധാകൃഷ്ണൻ എംപി, പാർട്ണർമാരായ ഉമേശൻ കെ ബാലകൃഷ്ണൻ എ എന്നിവർ പങ്കെടുത്തു

കണ്ണൂരിൽ സുഹൃത്തുക്കൾചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു, കൂട് തകർത്തു

Image
  അഴീക്കോട്ട് വീടിനുപിറകിൽ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകർത്ത് 36 പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലെ കെ.സുനിലിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച കൂട്ടിൽ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് സംഭവം. സുനിലിന്റെ മകൻ സി.അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വൽ, അനുവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. ഫാൻസി പ്രാവുകൾ, മത്സര പ്രാവുകൾ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതിൽ 36 എണ്ണത്തെയാണ് കൊന്നുതള്ളിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടത്. ഉടൻ മകനെ വിളിച്ചറിയിക്കുകയായിരുന്നു. എട്ടുവർഷം മുൻപാണ് പ്രാവുകളെ വളർത്താൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിൽക്കുകയും നാട്ടിൽ പ്രാവുകളെ മത്സരിപ്പിക്കുകയും ചെയ്യുന്നതാണ് സുഹൃത്തുക്കളുടെ പ്രധാന വിനോദം. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്പനയെ സംബന്ധിച്ച് വാക്തർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക...

കണ്ണൂർ : തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

Image
പാനൂർ:കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി പരിക്കേറ്റത്. പരുക്കേറ്റകുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറെ കാലമായി തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

കണ്ണൂർ : വീടിന് മുൻപിൽ നിൽക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു, ഭർത്താവിന് പരുക്കേറ്റു

Image
കണ്ണൂർ :കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം വള്ളിക്കുന്ന് ഹൗസിൽ പ്രേമി (56) യാണ് മരിച്ചത് ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് അച്യുത്രനും പരിക്കേറ്റു ഇന്ന് രാവിലെഇരുവരും വീടിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്നു ഇതുവഴി അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല  മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാർകൂത്തുപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലിസ് സംശയിക്കുന്നു.

പറശിനിക്കടവ് കുഴിച്ചാലിൽ കേളകം സ്വദേശി മരിച്ച നിലയിൽ

Image
  തളിപ്പറമ്പ്: വയോധികനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കേളകം സ്വദേശി ശശിധരൻ(62) നെയാണ് ധർമ്മശാല കുഴിച്ചാലിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദ്ദേഹം കണ്ടത്. പറശിനിക്കടവിൽ ലോട്ടറി വിൽപ്പനക്കാരനാണ്. തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

ആരോഗ്യനിലയിൽ പുരോഗതി; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

Image
  കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു ​ ആക്രമണത്തിൽ പരുക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. രക്ത സമ്മർദം അടക്കം സാധാരണ നിലയിലേക്ക് എത്തിയതോടെ, പുലർച്ചെ നാലിന് മന്ത്രിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മന്ത്രി പരിയാരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.തുടർ പരിശോധനകൾ തിരുവനന്തപുരത്ത് എത്തിയ ശേഷം നടത്തും. വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗം എം ആർ ഐ സ്കാൻ, എം ആർ അഞ്ജിയോഗ്രാം ഫലങ്ങൾ പരിശോധിച്ച് മന്ത്രി വീണ ജോർജിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.  ഫെബ്രുവരി 25 ന് കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരികെ പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മന്ത്രിക്കെതിരായ ആക്രമണം നടന്നത്. കാറിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലേക്ക് നടക്കുകയായിരുന്ന മന്ത്രിക്ക് നേരെ കെ എസ് യു പ്രവർത്തകകർ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് തന്ന...

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരണപ്പെട്ടു.

Image
  പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മലയാളി ഉംറ ഗ്രൂപ്പി​ന്റെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്​ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്...

കണ്ണൂർ : പെട്രോൾ പമ്പ് ജീവനക്കാരൻ തീ കൊളുത്തി മരിച്ചു.

Image
  പയ്യന്നൂർ: കണ്ടോത്ത് നോർത്ത് നരിയഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറിനെ (53) യാണ് വൈകിട്ട് ആറുമണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൃതശരീരം പോസ്റ്റ്മോർട്ട ത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: പലേരി സുജിത. മക്കൾ: ശരത്ത്, ലിജിത്ത്

രാവിലെ 10 മണിവരെ രോഗികൾക്കിടയിൽ സജീവം, തൃശ്ശൂരില്‍ യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...

Image
  തൃശൂർ: തൃശൂരിൽ യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ. മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാൻ. രാവിലെ 10 മണി വരെ മെഡിക്കൽ കോളജിലെ ഒപിയിൽ റയാൻ പ്രവർത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. ജീവനൊടുക്കിയത് ആകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ തേടും..

കണ്ണൂർ : ബിന്ദു (ട്രീസ-38) അന്തരിച്ചു

Image
രാജീവ് നഗറിലെ പള്ളിയ്ക്കമ്യാലിൽ എബിൻ ജോളിയുടെ ഭാര്യ ബിന്ദു (ട്രീസ-38) അന്തരിച്ചു. പരേതനായ ഏറ്റുപാറ കൊല്ലംപറമ്പിൽ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം 27/02/26 വെള്ളി 11 ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മകൻ: എയ്ബൽ (മടമ്പം മേരിലാൻഡ് ഹൈസ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: ബെന്നി, ഷേർളി, സണ്ണി, റീന, ബ്രദർ തോമസ് എംഎംബി (ഭോപ്പാൽ).

നാടിനെ നടുക്കിയ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം...

Image
  ​നെടുമങ്ങാട്: അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് ആണ് മരിച്ചത് 27 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെ കാച്ചാണിയിൽ വെച്ചായിരുന്നു അപകടം നടന്നത്. കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഷിബിനയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..

മുയ്യത്തിന്റെ പ്രിയപ്പെട്ട കമാൽ ഉസ്താദ് ഇനി ഓർമ്മയായി…

Image
  ചില മനുഷ്യർ പോകുമ്പോൾ ഒരു വ്യക്തി മാത്രമല്ല നഷ്ടമാകുന്നത്… ഒരു കാലഘട്ടം തന്നെ അവസാനിക്കുന്നു. മുയ്യത്തിന്റെ സ്വന്തം കമാൽ ഉസ്താദ് നമ്മെ വിട്ട് പോയെന്ന വാർത്ത കേട്ട നിമിഷം മുതൽ ഗ്രാമത്തിന്റെ ഹൃദയത്തിൽ ഒരു ശൂന്യത പതിഞ്ഞിരിക്കുന്നു. ആ പുഞ്ചിരി… വാക്കിലും പെരുമാറ്റത്തിലും പ്രവർത്തനത്തിലും ലാളിത്യം മാത്രം മുഖമുദ്രയാക്കിയ ഒരാളായിരുന്നു ഉസ്താദ്. ആളിന്റെ സ്ഥാനമോ സാമ്പത്തികമോ നോക്കി ഒരിക്കലും അദ്ദേഹം പെരുമാറിയിട്ടില്ല. വളർന്നുവരുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കാനും പ്രതിഭകളെ വളർത്താനുമുള്ള അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മുപ്പതിലധികം വർഷങ്ങൾ… ഒരു മഹല്ലിൽ തന്നെ — മുയ്യം — ഖത്വീബായും മുഅല്ലിമായും അഭയകേന്ദ്രമായും ജീവിതം മുഴുവൻ സേവനം ചെയ്ത ഒരാൾ. സ്റ്റേജ് കുലുക്കുന്ന പ്രഭാഷണങ്ങളോ അതിരുകവിഞ്ഞ ജാഡകളോ ഇല്ലാതെ, നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വം. സ്വന്തം വാഹനമോ പരിവാരമോ ഒന്നുമില്ലാതെ ഏത് പരിപാടിയിലും ആദ്യം എത്തി തന്റെ ഉത്തരവാദിത്തം നിർവഹിച്ചിരുന്ന ഒരാൾ. മുയ്യത്തിലെ ഓരോ വീട്ടിലും അദ്ദേഹത്തിനൊരു സ്ഥാനം ഉണ്ടായിരുന്നു . ആർക്കെങ്കിലും ഒരു പ്രശ്നമുണ്...

നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ഡ്യൻ തടം അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഇറിഗേഷൻ സ്ഥലം നാറാത്ത് വില്ലേജ് ഓഫീസർ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറി.

Image
  നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ഡ്യൻ തടം അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഇറിഗേഷൻ സ്ഥലം നാറാത്ത് വില്ലേജ് ഓഫീസർ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറി. പ്രസിഡന്റ്‌ റഹ്‌മത് വൈസ് പ്രസിഡന്റ്‌ സുധീഷ് 17 വാർഡ് മെമ്പർ അഷ്‌റഫ് എന്നിവർ സന്നിഹിതരായി.  പ്രസ്തുത അംഗണവാടി വരുന്നത് ടിപ്പുസുൽത്താൻ ഗേറ്റ് സമീപമാണ്  ഇതിന്ന് വേണ്ടി പ്രവർത്തിച്ച പ്രഡിഡന്റിന് പ്രതേക അഭിനന്ദനങ്ങൾ.

പാപ്പിനിശ്ശേരി : ഹാജി റോഡ് പഴയ ഇലക്ട്രിക് ഓഫീസിന് സമീപം താമസിക്കുന്ന കെ. വി അഷ്‌റഫിന്റെ ഭാര്യ ശരീഫ മരണപെട്ടു.

Image
  ഹാജി റോഡ് പഴയ ഇലക്ട്രിക് ഓഫീസിന് സമീപം താമസിക്കുന്ന കെ. വി അഷ്‌റഫിന്റെ ഭാര്യ ശരീഫ മരണപെട്ടു. മക്കൾ :നീനു, ശാലു, റംസി  ഖബറടക്കം ഉച്ചയ്ക്ക് അറത്തിൽ ജുമാമസ്ജിദിൽ

തളിപ്പറമ്പിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Image
  തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണൻ(45) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ

പരിയാരത്ത് റബ്ബർ തോട്ടം കത്തി നശിച്ചു

Image
 പരിയാരം :കണ്ണൂർ മെഡിക്കൽ കോളേജ് മേലതിയടം റോഡിൽ ചെറുതാഴം മിൽക്ക് പ്ലാൻറിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പിറകിലെ റബ്ബർ തോട്ടത്തിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്.ഏകദേശം അറുപതോളം റബ്ബർ മരങ്ങൾക്ക് തീ പടർന്ന് ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും നാട്ടുകാരുടെയും തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ മുരളിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ജീവനക്കാരായ പി പി ലിജു, ടി പി ധനേഷ് , പി സത്യൻ, എസ് ജോബി , ടി കെ സനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

കാഞ്ഞിരങ്ങാട് തിയ്യന്നൂർ താമസിക്കുന്ന പി. പി രാഘവൻ 84 വയസ്സ് അന്തരിച്ചു.

Image
  കാഞ്ഞിരങ്ങാട് തിയ്യന്നൂർ താമസിക്കുന്ന പി. പി രാഘവൻ  84 വയസ്സ് അന്തരിച്ചു.  തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ,കുറുമാ ത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ,കേരള അഡ്‌ക്കറ്റ് ക്ലർക്ക് വെൽഫയർ ബോർഡ് മെമ്പർ,റബ്ബർ മാർക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡണ്ട്. എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ദീർഘകാലം തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായും kpcc മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പകോടതിയിൽ അഭിഭാഷക ക്ലാർക്കായും കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറിയായും സംസ്ഥാനപ്രസിഡണ്ടായും ദീര്ഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ടി പി പത്മിനി, മക്കൾ:  ടി.പി സുമേഷ് (ACP കോഴിക്കോട് സിറ്റി കൺടോൾറും ,) ദീപ പിപി.  ജാമാതാക്കൾ k. വിജയൻ,പി . പി ഷിജിന.  സഹോദരങ്ങൾ പി.പി.ലില,പി.പി ബാലകൃഷ്ണൻ,പി.പി ശാന്ത,പരേതനായ പി.പി കരുണാകരൻ,പി . പി. ഗംഗാധരൻ.

മുയ്യം നാടിന്റെ വെളിച്ചമായ കമാലുദ്ധീൻ മുസ്‌ലിയാർ നിര്യാതനായി.

Image
മുയ്യം നാടിന്റെ വെളിച്ചമായ കെ പി കമാലുദ്ധീൻ  മുസ്‌ലിയാർ നിര്യാതനായി.  കൊയ്യം: പ്രമുഖ മതപണ്ഡിതനും ദീർഘകാലം മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ ട്രഷറർ, തളിപ്പറമ്പ് നാടുകാണി അൽമഖർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. എ കെ ജി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് 26.02.2026 വ്യാഴം പുലർച്ചെ 3:00 മണിയോടെ ആണ് മരണപ്പെട്ടത്. പൊതു ദർശനം ഇന്ന് രാവിലെ 8:30 മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദിൽ .

നാറാത്ത് ഗ്രാമ പഞ്ചായത്ത് 2026 2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു.

Image
  നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ പി സുധീഷ് 2026-27വാർഷിക ബജറ്റ്‌ അവതരിപ്പിക്കുന്നു നാറാത്ത് ഗ്രാമ പഞ്ചായത്ത് 2026 2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.സുധീഷ് ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകിയ ബജറ്റാണ്2026-27സാമ്പത്തിക വർഷത്തേക്ക് നാറാത്ത് പഞ്ചായത്തിൽ അവതരിപ്പിച്ചത് തരിശ്നിലങ്ങൾവ്യക്തികൾ,ഗ്രൂപ്പുകൾ,സഹകരണസംഘങ്ങൾ,എന്നിവരുമായിചേർന്ന്സംയോജിത കൃഷിചെയ്യാനുംകാർഷികഉത്പാദനംവർധിപ്പിക്കാനുംബജറ്റിൽതുകവകകൊള്ളിച്ചു, പഞ്ചായത്തിലെ മുഴുവൻ എൽ പി.സ്ക്കൂൾ കുട്ടികൾക്കും പ്രഭാത ഭക്ഷണം പദ്ധതി ജനം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതാണ് എന്ന് ബജറ്റ്‌ അവതരണത്തിൽ വൈസ് പ്രസിഡണ്ട്‌ സൂചിപ്പിച്ചു , പൊതു ഇടങ്ങളിൽ (കമ്പിൽ, കണ്ണാടിപ്പറമ്പ് നാറാത്ത് )ടേക്ക് എ ബ്രേക്ക്‌ മാതൃകയിൽ ശുചിത്വ മിഷൻ പദ്ധതികൾ, ഓപ്പൺ ജിം എന്നിവ പ്രധാന പദ്ധതിയിൽ ഉൾപ്പെടുത്തി.ടൂറിസം മേഖലയിൽ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തനതു വരുമാനം വർധിപ്പിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ സ...

കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു, മന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ സി.പി.എം പ്രതിഷേധപ്രകടനം നടത്തി

Image
കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ആക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി മാറുന്നു. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയാഗങ്ങളായ പി.ജയരാജൻ, ടി.വി രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, പി.കെ ശ്യാമള ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.  അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ലഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.  പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.   ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്...

സ്വപ്നങ്ങളുമായി വിദേശത്തേക്ക് മടങ്ങിയ മെബിൻ ഇനിയില്ല. വിമാന യാത്രയ്ക്കിടെ പെട്ടെന്ന് ഹൃദയാഘാതം, വിമാനം അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Image
  പറവൂർ: വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയ യുവാവിനെ വിമാനയാത്രയ്ക്കിടെ മരണപ്പെട്ടു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് ടോമി വിൻസൻ്റ്, മേരി നിമ്മി ദമ്പതികളുടെ മകൻ മെബിൻ ടോമി (24) ആണ് അന്തരിച്ചത്. സ്ലൊവേനിയയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.. സ്ലൊവേനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധി കഴിഞ്ഞ് 23ന് നാട്ടിൽ നിന്നും മടങ്ങിയത്. ഒമാനിൽ നിന്നാണ് സ്ലൊവേനിയയിലേക്ക് വിമാനം ഉള്ളത്. വിമാനം പറന്നുയർന്ന ഉടൻ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ഒമാനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസലോകത്തെ സ്വപ്നങ്ങളുമായി പറന്നുയർന്ന മെബിൻ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്... ഇന്ന് രാവിലെ 7 മണിയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു, ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടുപോകും. നാടിന്റെയും കുടുംബത്തിന്റെയും വലിയ പ്രതീക്ഷയായിരുന്ന മെബിന്റെ അപ്രതീക്ഷിത വേർപാട് പുത്തൻവേലിക്കര നിവാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

ഹൈക്കോടതി മുന്‍ ജീവനക്കാരനായ ഷാജിയും സുധയും തമ്മില്‍ സൗഹൃദത്തില്‍, ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി. മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു, യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു, കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി...

Image
  ​കൊച്ചി: വൈറ്റിലയിൽ കോട്ടയം സ്വദേശിനി സുധ മരണപ്പെട്ട സംഭവത്തിൽ പ്രതി പൊന്നുരുന്നി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയിൽ ഉണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് ഇതിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.. ഇന്നലെ പുലർച്ചയോടെയാണ് ചിങ്ങവനം സ്വദേശിയായ സുധ ബേബിയുടെ ശരീരം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയാതെ അടുത്ത ബന്ധത്തിലായിരുന്നു സുധയും ഷാജിയും. അടുത്തിടെ ഈ ബന്ധത്തിലുണ്ടായ തര്‍ക്കളാണ് ഇതിലേക്ക് കാരണമെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.. ഹൈക്കോടതി മുൻ ജീവനക്കാരന്‍ ആയിരുന്ന ഷാജിയും മരിച്ച സുധയും തമ്മിൽ സുഹൃദത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൃത്യം നടത്തുകയായിരുന്നു. ട്രെയിൻ തട്ടിയുള്ള മരണം എന്നു വരുത്താൻ ശരീര...

കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, അന്വേഷണം

Image
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെയാണ് (19) ചൊവ്വാഴ്ച രാത്രി വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ഉയർന്നത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പാപ്പിനിശ്ശേരി : വെള്ളാഞ്ചിറ അഴീക്കോടൻ മന്ദിരത്തിന് സമീപം മൂർക്കോത്ത് കുഞ്ഞമ്പു (92 വയസ്സ് ) നിര്യാതനായി.

Image
  വെള്ളാഞ്ചിറ അഴീക്കോടൻ മന്ദിരത്തിന് സമീപം മൂർക്കോത്ത് കുഞ്ഞമ്പു (92 വയസ്സ് ) നിര്യാതനായി. ഭാര്യ: സരോജിനി മക്കൾ: രാജീവൻ, രാജേഷ്, രാജിനി, രശ്മി. മരുമക്കൾ: ഷീമ, പ്രിയ, മധുസൂദനൻ, പരേതനായ ശ്രീകുമാർ , സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ.

നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം അമ്പാടി നിവാസിൽ ശാന്ത കെ (57) നിര്യാതയായി

Image
  നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം അമ്പാടി നിവാസിൽ ശാന്ത കെ (57 വയസ്സ് ) നിര്യാതയായി.  പിതാവ് പരേതനായ ഗോപാലൻ, മാതാവ് നാരായണി.ഭർത്താവ് പ്രഭാകരൻ കെ. മക്കൾ പ്രിയേഷ് കെ, പ്രിനേഷ് കെ, പ്രിജേഷ് കെ. മരുമകൾ മൃദുല പയ്യന്നൂർ സഹോദരങ്ങൾ രമേശൻ, സതീശൻ, വിമല, ദേവി, അംബിക, രജിത. സംസ്ക്കാരം 10.30 ന് കമ്പിൽ സമുദായ ശ്മശാനം

ടെറ്റ് : സർക്കാർ അധ്യാപകരെ കൊള്ളയടിക്കുന്നു : കെ പി എസ് ടി എ

Image
  തിരുവനന്തപുരം : മെയ് മാസത്തിൽ സർവ്വീസിൽ ഉള്ളവർക്ക് പ്രത്യേകം ടെറ്റ് പരീക്ഷ നടത്തുന്നു എന്ന പേരിൽ അധ്യാപകരിൽ നിന്നും ഫീസ് നിലവിലുള്ളതിൽ നിന്നും 100% വർധന വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്നും മാനസികമായി തകർന്നു നിൽക്കുന്ന അധ്യാപകരെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിയിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന സർക്കാർ നയം തിരുത്തണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ജനറൽ വിഭാഗത്തിന് 500 രൂപയും സംവരണ വിഭാഗത്തിന് 250 രൂപയുമാണ് സർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. ടെറ്റ് പരീക്ഷകളെ പോലും സാമ്പത്തിക താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. ഇപ്പോൾ നടന്നു വരുന്ന ടെറ്റ് പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനും മുൻപു തന്നെ പുതിയ പരീക്ഷാ തിയതി പ്രഖ്യാപിച്ചതും ദുരൂഹവും അധ്യാപകരെ ആശങ്കപ്പെടുത്തുന്നതുമാണ്. നിലവിൽ പരീക്ഷ എഴുതിയ അധ്യാപകർക്ക് ഫലം പ്രഖ്യാപിക്കുമ്പോൾ വിജയം നേടിയിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ പരീക്ഷയ്ക്ക് അടച്ച തുക നഷ്ടപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. അധ്യാപകരുടെ ഡാറ്റ ചോർത്തിയും സാമ്പത്തിക കൊളള നടത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമര...

കണ്ണൂർ : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു.

Image
 കൂത്തുപറമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്  ദാരുണമായി മരിച്ചു കൂത്തുപറമ്പ് : കൂത്തുപറമ്പ് -മട്ടന്നൂർ റോഡിലെ നിർമലഗിരിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമലാ (26) ണ് മരിച്ചത്. നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗ ത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാൽനട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോമലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വി മോഹനന്റെയും രാജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തിൽപരിക്കറ്റ കാൽനടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം..

Image
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ സജിത് കുമാർ (55), സഹോദരപുത്രൻ ആകാശ് ജിത് (25) എന്നിവരാണ് മരണപ്പെട്ടത്. ഒമാനിലെ അൽ ഖലൂഫിൽ വെച്ചായിരുന്നു അപകടം. ഒമാനിലെ മാഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ ഖലൂഫിൽ രാത്രി സമയത്ത് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഈ സമയത്ത് നിയന്ത്രണം വിട്ടു വന്ന പിക്കപ്പ് വാൻ ഇവരെ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.. നിലവിൽ സിനാവ്, സമദ്ഷൻ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കു. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ​കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം..

കണ്ണൂർ : പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ

Image
തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി പി പി ഇസ്മയിൽ (42) ആണ് കൊച്ചിയിൽ വച്ച് പിടിയിലായത്. ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്.  പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം. 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം ...

മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

Image
  കാഞ്ഞങ്ങാട് :20 ദിവസം മുൻപ് മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് പൊട്ട കിണറ്റിൽ ചാടി ജീവനൊടുക്കി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിവേടകം ശങ്കരൻ പാടി കൊറോമ്പരയിലെ എ. ബാലകൃഷ്‌ണൻ നായർ ( 77) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. വീടിന് കുറച്ച് മാറി റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിൽ ചാടുകയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ മകൻ മണികണ്ഠൻ (42)  ജീവനൊടുക്കുകയായിരുന്നു

പാപ്പിനിശ്ശേരി : മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പൊതുചാലിലേക്ക് ഒഴുക്കിയതിനു രണ്ട് ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കരിക്കിൻകുളത്ത് പ്രവർത്തിച്ചു വരുന്ന യശോദ കിച്ചൺ, എ. ആർ ടീ സ്റ്റാൾ എന്നീ ഹോട്ടലുകൾക്കാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. റോഡിനു ഇരു വശങ്ങളിലും പ്രവർത്തിച്ചു വരുന്ന രണ്ട് ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിടുകയും ഹോട്ടലിന് സമീപം ചാലിൽ മലിനജലം കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായിട്ട് ഉള്ളതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രണ്ട് ഹോട്ടലുകൾക്കും 5000 രൂപ വീതം പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

17 വയസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Image
കോഴിക്കോട്∙ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട 17 കാരിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ സ്വദേശി തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29) നെ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നഗരത്തിൽ അശോകപുരത്തെ ഹോട്ടൽ ജീവനക്കാരനായ പ്രതി ഹോട്ടലിൽ ജ്യൂസ് കുടിക്കാൻ എത്തിയ കുറ്റിക്കാട്ടൂർ സ്വദേശിയായ പെൺകുട്ടിയെ സ്നേഹം നടിച്ചു പ്രതിയുടെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി ലൈംഗികമായി പിഢിപ്പിച്ചു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി പെൺകുട്ടിക്ക് താമസിക്കാൻ അരയിടത്തുപാലത്ത് സ്ഥലം ഒരുക്കി. രാത്രി ഹോസ്റ്റലിൽ നിന്ന് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയെന്ന് പൊലീസ് പറഞ്ഞു. നാലു മാസം മുൻപ് വീട്ടിലേക്ക് പോയ കുട്ടിക്ക് കഴിഞ്ഞ ദിവസം വയറു വേദന വന്നതിനെത്തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയായതറിഞ്ഞത്. പ്രായം കുറവായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ ...

ഉമ്മയെ ശ്വാസം മുട്ടിച്ചു, മുത്തശ്ശിയെയും ബന്ധുക്കളെയും തലയ്ക്കടിച്ചു, ഒടുവിൽ അനിയന് ഇഷ്ടഭക്ഷണം വാങ്ങി നൽകി ജീവനെടുത്തു. കേരളം ഞെട്ടിയ ആ പകലിന് ഇന്നേക്ക് ഒരാണ്ട്...

Image
  ​തിരുവനന്തപുരം: മലയാളി മനസ്സാക്ഷിയെ മരവിപ്പിച്ച വെഞ്ഞാറമൂട് കൂട്ടമരണം നടന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. സ്വന്തം ഉറ്റവരടക്കം 5 പേരെ ക്രൂരമായി ഇല്ലാതാക്കിയ 23കാരനായ അഫാൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ കാത്തു കഴിയുകയാണ്. സാമ്പത്തിക ബാധ്യതകളുടെ പേരിൽ നടന്ന ഈ മരണത്തിന്റെ നടുക്കത്തിൽ നിന്നും ഉറ്റവരും നാടും ഇന്നും മുക്തരായിട്ടി.. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നാടിനെ ഞെട്ടിച്ച ആ വാർത്ത പുറത്തുവന്നത്. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ദാരുണ സംഭവങ്ങള്‍ക്ക് ശേഷം അഫാൻ സ്വയം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.. 'സ്വന്തം ഉമ്മയായ ഷെമിയെ ഷാൾ കഴുത്തിൽ മുറുക്കി ജീവനെടുക്കാന്‍ ശ്രമിച്ച ശേഷം അഫാൻ പാങ്ങോടുള്ള പിതാവിന്റെ വീട്ടിലേക്ക് പോയി. ​അവിടെ വെച്ച് മുത്തശ്ശി സൽമാബീവിയെയും, പിതൃസഹോദരൻ ലത്തീഫിനെയും, ഭാര്യ ഷാഹിദയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തിരികെ വീട്ടിലെത്തിയ അഫാൻ, ഉമ്മയുടെ ശ്വാസോച്ഛ്വാസം കേട്ട് വീണ്ടും ആക്രമിച്ചു. ഇതിനിടെ പെൺസുഹൃത്ത് ഫർസാനയെ വിളിച്ചുവരുത്തി വീട്ടിനുള്ളിൽ വെച്ച് കൃത്യം ചെയ്തു. ഏറ്റവും ഒടുവില്‍ സ്കൂൾ വിട്ടെത്തിയ അനിയന് അഫ്‌സാന് ഇഷ്ടപ്പെട്ട കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് അഫാൻ ...

കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു.

Image
  കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു. അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  പരേതനായ തുരുത്തിയത്ത് ഗോവിന്ദന്റെയും രുഗ്മിണിയുടെയും മകനാണ്.  ഭാര്യ: ലതിക    ഏക മകൻ: അരുൺ സഹോദരങ്ങൾ : ജയശ്രീ, രാജശ്രീ, രാഗിണി, പ്രദീപൻ,ഷീബ. പൊതു ദർശനം 2:30 ക്ക് ശേഷം വീട്ടിൽ  സംസ്ക്കാരം വൈകുന്നേരം 5:00 മണിക്ക്   കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Image
  കണ്ണൂർ: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.