Posts

Showing posts from April, 2024

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം', ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

Image
  കോഴിക്കോട്:നവകേരള ബസ് കോഴിക്കോട്-ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും. 'ഗരുഡ പ്രീമിയം' എന്ന പേരിൽ ആയിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ നാലിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35-ന് ബെംഗളൂരുവിൽ എത്തും. ഉച്ചക്ക് 2.30-ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05-ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30*ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിക്കും. ടോയ്‌ലെറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ബസ് വാങ്ങിയത്.

കണ്ണൂർ : ശുചിമുറി മാലിന്യം ഒഴുക്കി വിട്ടതിന് 25000 രൂ പിഴ

Image
    ശ്രീകണ്ഠപുരം നഗരസഭയിൽ ശുചിത്വ മാലിന്യ പരിപാലന മേഖലയിലെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമസ്ഥന് 25000 രൂപ പിഴ ചുമത്തി. കോട്ടൂർവയലിലെ അബ്ദുറഹിമാന്റെ ഉടമസ്ഥതയിൽ പത്തിലധികം അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പൊതുറോഡിലേക്ക് ഒഴുക്കിവിട്ട നിലയിലാണ് സ്‌ക്വാഡ് കണ്ടെത്തിയത്. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി.       പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., നിതിൻ വത്സലൻ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ മോഹനൻ പി., പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് പി.വി എന്നിവർ പങ്കെടുത്തു.

LSS പരീക്ഷയിൽ കമ്പിൽ എ എൽ പി സ്കൂളിന് (ചെറുക്കുന്ന്) മിന്നും വിജയം

Image
 പരീക്ഷയിൽ പങ്കെടുത്ത 7 വിദ്യാർഥികളിൽ 6 പേരും വിജയം നേടി. കൊളച്ചേരി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ LSS പരീക്ഷയിൽ ഒന്നാം സ്ഥാനത്തിന് ചെറുക്കുന്ന് സ്കൂൾ അർഹമായതിൽ സ്കൂൾ പിടിഎ യും എസ് എസ് ജി യും വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

നാറാത്ത് പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന ആർ.ശശീന്ദ്രന് യാത്രയയപ്പ് നൽകി

Image
  നാറാത്ത് പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന സർക്കാർ സേവനത്തിൽ നിന്നും 30.04.2024 ന്  ശ്രീ: ആർ.ശശീന്ദ്രന്  ആശംസകളോടെ  നാറാത്ത് ഗ്രാമപഞ്ചായത്ത്  ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി 

കക്കാട് സ്വദേശി കെ. എം. അർഫാസ് നിര്യാതനായി

Image
    കക്കാട് :ഹയ്ദ്രോസ് ജുമാ മസ്ജിദിനു പിൻവശം കുണ്ടു വളപ്പിൽ മൊട്ടമ്മൽ കെ. എം.അർഫാസ്  മരണപെട്ടു. അവിവാഹിതനാണ്. പിതാവ് :കോയ മാതാവ് :റഹ്യാനത്തു

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

Image
  ദുബായ് കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു  ഭാര്യ :നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ).  മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ.

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി നണിയൂർ നമ്പ്രത്തെ കെ വിനോദ് കുമാർ നിര്യാതനായി.

Image
  മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും യുഡിഎഫിന്റെ സജീവ പ്രവർത്തകനുമായ നണിയൂർ നമ്പ്രത്തെ കെ വിനോദ് കുമാർ നിര്യാതനായി . ഭൗതികശരീരം ഇപ്പോൾ പാലക്കാട് മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. മിക്കവാറും ഇന്ന് ഉച്ചക്ക് ശേഷമേ അവിടെനിന്നും പുറപ്പെടുകയുള്ളൂ.  ഭാര്യ : മക്കൾ : സംസ്കാരം : 

കണ്ണാടിപ്പറമ്പ് : പള്ളിപ്രം അങ്കണവാടിയിൽ നിന്നും നീണ്ട 17 വർഷം ഹേൽപ്പറായി സേവനമനുഷ്ട്ടിച്ച കെസി പാറുക്കുട്ടിക്ക് യാത്രയപ്പു നൽകി

Image
  കണ്ണാടിപ്പറമ്പ് പുല്ലുപ്പി പതിമൂന്നാം വാർഡിൽ പള്ളിപ്രം അങ്കണവാടിയിൽ നിന്നും നീണ്ട 17 വർഷം ഹേൽപ്പറായി സേവനമനുഷ്ട്ടിച്ച കെസി പാറുക്കുട്ടിക്ക് യാത്രയപ്പു നൽകി വാർഡ് മെമ്പർ. സൽമത്ത് അങ്കനവാടി ട്ടിച്ചർ . അനിത. Icds  സുപ്രവൈസർ . റസീല തുളസി ടീച്ചർ ബേബി . ടീച്ചർ മുഹമ്മദ് കുഞ്ഞി പാറപ്പുറം രക്ഷിതാക്കൾ പുർവ്വ വിദ്യാർത്തികൾ എന്നിവർ പങ്ക് എടുത്ത് തുടർന്ന് . മധുരവിതരണം നൽകി

ചെറുകുന്ന് :അപകടത്തിൽ മരണപ്പെട്ട സുധാകരൻ, അജിത ദമ്പതികൾ

Image
  കാസർഗോഡ് കാലിച്ചാനടുക്കം സ്വദേശിയും കാർ ഓടിച്ചയാളുമായ ശാസ്‌താംപാറ ശ്രീശൈലത്തിൽ കെഎൻ പത്‌മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കോട്ട് സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്‌ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9)  ഇക്കഴിഞ്ഞ രാത്രി കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു  ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്.  പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം.  വണ്ടിയോടിച്ച കാസർഗോഡ് കാലിച്ചാനടുക്കം ശാസ്‌താംപാറ ശ്രീശൈലത്തിൽ കെഎൻ പത്‌മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കോട്ട് സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്‌ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.  മകൻ സൗരവിനെ കോഴിക്കോട് ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിൽ സിഎയ്‌ക്ക് ചേർത്ത് ഹോസ്‌റ്റലിലാക്കി തിരിച്ചുവരികയായിരുന്നു കുടുംബം  പിന്നിലുണ്ടായിരുന്ന ലോറി കാറിൽ ഇടിച്ച് നിയന്ത്രണം വിട

കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

Image
  തൃശൂരിൽ കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയിൽ തൃശൂർ: കാഞ്ഞാണിയിൽനിന്ന് കാണാതായ അമ്മ യുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. മണലൂർ സ്വദേശി കൃഷ്‌ണപ്രിയ(24), മകൾ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച യ്ക്ക് രണ്ടോടെ ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവ തിയെയും കുഞ്ഞിനെയും കാണാതാവുകയായിരു ന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അഖിൽ പോലീസിൽ പരാതി നൽകിയിരു ന്നു.ഇന്ന് പുലർച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴി യിൽ കാക്കമ്മാട് പ്രദേശത്തെ പുഴയിൽനിന്ന് മൃതദേ ഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നി ലയിലായിരുന്നു മൃതദേഹം.സമീപത്തുനിന്ന് ലഭിച്ച ബാ ഗിൽനിന്ന് യുവതിയുടെ ഐഡി കാർഡ് കണ്ടെത്തി യിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല

ചെറുകുന്ന് പുന്നച്ചേരി അപകടത്തിൽ മരിച്ചത് ഭീമനടി സ്വദേശികളായ അഞ്ച് പേർ

Image
  ചെറുകുന്ന് പുന്നച്ചേരി  അപകടത്തിൽ മരിച്ചത് ഭീമനടി സ്വദേശികളായ അഞ്ച് പേർ ദേശീയ പാതയിൽ കണ്ണൂർ കണ്ണപുരം പുന്നച്ചേരി ചെറുകുന്നിൽ ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ച അഞ്ച് പേരും കാസർകോട് സ്വദേശികളായ അഞ്ച് പേർ. ഭീമനടി സ്വദേശികളായ സുധാകരൻ, പത്മകുമാർ അടക്കമുള്ള മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. ഇന്നലെ (29.04.2024.) രാത്രിയാണ് നാടിനെ നടുക്കിയ അപകടം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.   മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വിഫ്റ്റ് കാറിൽ ഗ്യാസ് സിലിണ്ടർ കയറ്റി എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ വെട്

DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് LSS വിജയികളെ അനുമോദിച്ചു

Image
  DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 2023-24 അധ്യായനവർഷത്തിലെ LSS വിജയികളെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന പ്രസിഡന്റ് ശ്രീസ സഹജൻ മേഖല പ്രസിഡന്റ് സ: നിധിൻ എക്സിക്യൂട്ടിവ് അംഗം ഹ്യദുൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.

വിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം; എസ് ഡിപി ഐ കണ്ണൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Image
  കണ്ണൂര്‍: വിദ്വേഷപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കേസെടുക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നീതി പൂര്വകവുമാവുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി ജില്ലാതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടി എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അധികാരം നിലനിര്ത്താങൻ വേണ്ടി വിദ്വേഷവും വര്ഗീപയതയും വിളമ്പുന്ന പ്രധാനമന്ത്രി നാടിന് അപമാനമാണെന്നും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലുടനീളം പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടുള്ള പരാമര്ശമങ്ങളാണുള്ളത്. എന്നിട്ടും നോക്കുകുത്തിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബി ശംസുദ്ദീൻ മൗലവി, മുസ്തഫ നാറാത്ത്, സുനീര്‍ പൊയ്ത്തുംകടവ്, ഇഖ്ബാല്‍, സമീറ തുടങ്ങിയവർ സംസാരിച്ചു.

ചിറക്കൽ :ഓണപ്പറമ്പ് പുഞ്ചവയലിലെ വലിയ വളപ്പിൽ ഹൗസിൽ പി പി.നാരായണൻ(72) നിര്യാതനായി

Image
  ചിറക്കൽ : ഓണപ്പറമ്പ് പുഞ്ചവയലിലെ വലിയ വളപ്പിൽ ഹൗസിൽ  പി പി.നാരായണൻ(72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യാമ്പലം  മക്കൾ :പ്രജിന, സുജിത് (gulf) മരുമക്കൾ :അജിത്(കീഴുന്നപ്പാറ), പ്രിഷ (അഴീക്കൽ) സഹോദരങ്ങൾ :പി. പി. കൃഷ്ണൻ, പി പി ചന്ദ്രൻ, പി പി.മൈഥിലി, പി പി തങ്കമണി, പരേതരായ, പി പി നളിനി, ലക്ഷ്മണൻ,

തിരക്ക് നിയന്ത്രണം; ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് ഇനി പാസ് വേണം

Image
തിരക്ക് നിയന്ത്രണം; ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് ഇനി പാസ് വേണം മെയ് 7 മുതൽ ജൂൺ 30 വരെ ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശനം ഇ-പാസ് വഴി മാത്രം

കല്ല്യാശ്ശേരി സെൻട്രൽ സുമിത്രൻ പീടികക്ക് സമീപം കെ വി സതി (60) നിര്യാതയായി

Image
  കല്ല്യാശ്ശേരി സെൻട്രൽ സുമിത്രൻ പീടികക്ക് സമീപം കെ വി സതി (60) നിര്യാതയായി ഭർത്താവ് : പരേതനായ എം ടി കരുണൻ മക്കൾ: അരുൺ കെ വി, അഞ്ജലി. മരുമക്കൾ : രതീഷ്,അനുശ്രീ, സംസ്‌കാരം (30/ 04/ 2024) ചൊവ്വാഴ്ച്‌ച രാവിലെ 10 മണിക്ക് കൊട്ടപ്പാലം സമുദായ ശ്‌മശാനത്തിൽ

വളവിൽ ചെലേരി : അരിങ്ങേത്ത് രമേശൻ ( 59 വയസ്സ് ) നിര്യാതനായി.

Image
  വളവിൽ ചേലേരി കുണ്ടുവയൽ കനാലിന് സമീപം താമസിക്കുന്ന അരിങ്ങേത്ത് നാരായണിയുടെ മകൻ അരിങ്ങേത്ത് രമേശൻ ( 59 വയസ്സ് ) നിര്യാതനായി. ഭാര്യ ലത. മക്കൾ വർഷ, ആകർഷ്, സഹോദരങ്ങൾ ചന്ദ്രി, ശാന്ത, തങ്കമണി, പ്രേമ, പ്രകാശൻ, പരേതയായ നളിനി. ശവസംസ്കാരം ഇന്ന് (29-04-2024) വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് മാതോടം പൊതു ശ്മശാനത്തിൽ.

കോലത്ത് വയൽ : വേശാല സന്തോഷ് (51) നിര്യാതനായി

Image
  കോലത്ത് വയൽ ഈച്ച വേശാല സന്തോഷ് (51) മരണപ്പെട്ടു. അച്ഛൻ പരേതനായ ഭാസ്കരൻ, അമ്മ മാധവി സഹോരങ്ങൾ സതീശൻ, ഷൈലജ. സംസ്കാര 4 മണിക്ക്

കൊറ്റാളി : അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Image
  അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്ന് സംശയം.ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

Image
 മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പോലിസ് അറിയിക്കുന്നത്. ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീന്‍ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്‌പ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്

ചെന്നൈയിൽമലയാളി ദമ്പതികളെകഴുത്തറുത്ത് കൊന്നു

Image
  ചെന്നൈ:മലയാളിദമ്പതികളെ ചെന്നൈയിൽ കഴുത്തറുത്ത്കൊലപ്പെടുത്തിയ നിലയിൽ. സിദ്ധ ഡോക്ടർ ആയ ശിവൻ നായരും (72) ഭാര്യപ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ അവടിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽകണ്ടെത്തിയത്. സിദ്ധഡോക്ടറായശിവൻ വീട്ടിൽ തന്നെയാണ് ക്ലിനിക്ക്നടത്തിയിരുന്നത്. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടതോടെ അയൽവാസികൾപൊലീസിന്അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ്എത്തിയപ്പോഴേക്കും ഇവരെ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു ചികിത്സയ്ക്കെന്നപേരിൽ എത്തിയവർ ആണ് കൊലപാതകംനടത്തിയതെന്നാണ്പൊലീസ്സംശയിക്കുന്നത്. റിട്ടയേഡ് ടീച്ചറാണ്പ്രസന്നകുമാരി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഹനാപകടത്തിൽ കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥി മരണപ്പെട്ടു.

Image
  പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേ കൻ (20)ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് അഭിഷേകന് അപകടം സംഭവിച്ചത്. കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയു ടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ.

കണ്ണാടിപ്പറമ്പ് മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68) നിര്യാതനായി.

Image
  കണ്ണാടിപ്പറമ്പ് മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68) നിര്യാതനായി.  ഭാര്യ പരേതയായ ദേവി മീത്തലെപുരയിൽ. മക്കൾ സുധേഷ്‌ സുധിനി(കരിപ്പാൽ ). മരുമക്കൾ വിജിന,പ്രമോദ്. സഹോദരങ്ങൾ കാർത്യായനി കമല പുഷ്പ ഉഷ അനിത പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ

കണ്ണൂർ : ജോലിക്കിടയിൽ സൂര്യാഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു

Image
തലശ്ശേരി  ജോലിക്കിടയിൽ സൂര്യാഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെടുമ്പ്രത്തെ പറമ്പിൽ കിണർ നിർമാണ ജോലിക്ക് ഇടയിലാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണറിൻ്റെ പടവുകൾ കെട്ടുന്നതിന് ഇടയിലാണ് സംഭവം. കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സയും തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്‌ധ ചികിത്സക്കായി ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയപ്രിയ.

ഫേസ്ബുക്കിലെ ലൈവ് ഇട്ടതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

Image
  ഇടുക്കി ആലിൻചുവട് സ്വദേശി വിഷ്ണു (33 ) ആണ് ഇന്ന് ഉച്ചയോടെ ജീവനൊടുക്കിയത്.ഫേസ്ബുക്കിലെ ലൈവ് കണ്ട് സുഹൃത്തുക്കൾ എത്തി വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും ഇയാൾ ഇതിനിടെ മരണപ്പെട്ടിരുന്നു.മുൻപും ഇയാൾ നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.കുടുംബ പ്രശ്നങ്ങളേ തുടർന്ന് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.കോവിഡ്കാലത്ത് ഫെയ്സ്ബുക്ക് ലൈവ് ഇട്ട് ബുള്ളറ്റ് ഓടിച്ചതിന് ഇയാൾക്ക് ഇടുക്കി ആർടിഒ മാതൃകാപരമായ ശിക്ഷ നൽകിയിരുന്നു.ഏഴുദിവസക്കാലം ഇടുക്കി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായാണ് ഇയാളെ അന്ന് നിയോഗിച്ചത്.സ്കൂളുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നിരവധി തവണ പരാതി ഉണ്ടായിട്ടുണ്ട്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കൂനത്തെ പാലേരി രയരപ്പൻ (88) നിര്യാതനായി

Image
  കൂനത്തെ പാലേരി രയരപ്പൻ (88) നിര്യാതനായി . സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്

തളിപ്പറമ്പ്: ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാണാതായതായി പരാതി

Image
  തളിപ്പറമ്പ്: ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാണാതായതായി പരാതി. കൂവേരി കടവിലെ കുപ്പത്തി വീട്ടില്‍ കെ.ദിയ (36), മക്കളായ ആദികൃഷ്ണ (12), ശ്രീബാല (6) എന്നിവരെയാണ് 27 ന് വൈകുന്നേരം 4.50 ന് കൂവേരിക്കടവിലെ വീട്ടില്‍ നിന്ന് കാണാതായത്. അനൂപ് തിരുങ്കുളം എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി ഭര്‍ത്താവ് കൂവേരിക്കടവിലെ എം.ബൈജു തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Image
  പഴയങ്ങാടി : പഴയങ്ങാടി പാലത്തിനു മുകളിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഉച്ചക്ക് 12 30 യാണ് അപകടമുണ്ടായത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ പഴയങ്ങാടി താവം റെയിൽവേ മേൽ പാലത്തിന് മുകളിലാണ് അപകടം നടന്നത് ഉച്ചക്ക് 12 മുപ്പതോടെയാണ് അപകടം ഉണ്ടായത് പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു പാലത്തിന് മുകളിലെ വളവിലാണ് അപകടം നടന്നത് കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു കണ്ണപുരം പോലീസ് സ്ഥലത്തെത്തിയതിനുശേഷം ആണ് അപകടത്തിൽപ്പെട്ട കാറുകൾ മാറ്റിയത് തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. റോഡിൻറെ വീതി കുറവും വളവും ഇവിടെ അപകടങ്ങൾ പതിവാണ്. അപകടങ്ങൾ ഒഴിവാക്കാൻ സേഫ്റ്റി കോറിഡോർ പദ്ധതി ഉൾപ്പെടെ നടപ്പാക്കിയെങ്കിലും കെഎസ്ടിപി റോഡിൽ അപകടത്തിന് കുറവൊന്നുമില്ല.

എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി കൂനം എ. എൽ. പി സ്കൂളിലെ കുട്ടികൾ

Image
            2023-24 അധ്യയന വർഷത്തെ എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി കൂനം എ. എൽ. പി സ്കൂളിലെ കുട്ടികൾ. തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഏറ്റവും ഉയർന്ന മാർക്ക്‌ നേടിയ നഷ് വ ഷെറിൻ കൂനം സ്കൂളിലാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.....

പാപ്പിനിശ്ശേരി: പഴഞ്ചിറ തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി നൗഷാദ് മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി: പഴഞ്ചിറ തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി നൗഷാദ് മരണപ്പെട്ടു. കണ്ണൂരിലെ  ബിഗ് ബി മൈലാഞ്ചി ഓണർ ആണ്   ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്  ഭാര്യ : ശബാന പി കെ പി  മക്കൾ :മിൻഹ, നിഷ്വാൻ. കബറടക്കം വൈ: 5 മണിക്ക് വളപട്ടണം മന്ന കബർസ്ഥാൻ....

സ്പർശനത്തിന് സാന്ത്വന സ്പർശമായി സുമേഷ് ടി.സി

Image
വളവിൽ ചേലേരിയിലെ ശ്രീനന്ദനത്തിൽ നാരായണൻ പി ( കുഞ്ഞമ്പു ഡ്രൈവർ ) യുടെ നാൽപതാം ചരമദിനത്തിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ അശരണർക്കും നിരാലംബർക്കും ആശ്രയമായ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധന സഹായം നൽകി. ചടങ്ങിൽ നാരായണൻ പി യുടെ മകൻ സുമേഷ് ടി.സി യിൽ നിന്നും സ്പർശനം ചെയർമാൻ എം. കെ. ചന്ദ്രൻ തുക ഏറ്റുവാങ്ങി. സ്പർശനം കൺവീനർ പി.കെ. വിശ്വനാഥൻ , എക്സി. അംഗം ഷൈബു ആർ , പി. നാരായണന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു...സുമേഷിന്റെകുടുംബാംഗങ്ങളുടെ സുമനസ്സിന് നന്ദി ..

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്ന്‌ മുന്നറിയിപ്പ് മൂന്ന് ജില്ലകളില്‍

Image
  സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഇനന് തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഉഷ്ണ തരംഗത്തിന് സാദ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം , തൃശൂര്‍ ജില്ലകല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും വരെയും ചൂട് ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്ന് മുതല്‍ 5 ഡിഗ്രി സെല്ഡഷ്യസ് വരെ സാധാരണയെക്കാള്‍ ചൂട് ഉയരാനാണ് സാധ്യത ഉഷ്ണ തരംഗ സാധ്യത മുന്നില്‍ക്കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് വേനല്‍ മഴ തുടര്‍ന്നേക്കും.

പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു.

Image
  കണ്ണൂര്‍: അഴീക്കോട് പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ കരീം സലഫി (47) വാരത്തുള്ള വാടക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. മ്യതദേഹം ചാല കിംസ് ഹോസ്പിറ്റലിലാണുള്ളത്. ഹൃദയ ഘാതത്തെ തടര്‍ന്നാണ് മരണം. അക്ലിയത്ത് സ്‌കൂള്‍ അറബിക് അധ്യാപകനാണ്. കണ്ണൂര്‍ അല്‍ ഫിത്ത്വര്‍ സ്‌കൂള്‍ അധ്യാപിക സഹീറയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

ഹൈറിച്ച് തട്ടിപ്പ്; കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു, 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ ഏറ്റെടുക്കുക

Image
    തൃശൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ ഉത്തരവ് തേർഡ് അഡീഷനൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഉടമസ്ഥരുടെയും സ്വത്തുക്കൾ കലക്ടറുടെ കൈവശമാകും. ഏകദേശം 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ ഏറ്റെടുക്കുക. തട്ടിപ്പ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്. എന്നാൽ, കോടതി ഇത് മണിചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ സി.ബി.ഐക്കു മുന്നിൽ കൂടുതൽ പരാതിക്കാർ വരും. കലക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്‌സ് ആക്ട് അനുസരിച്ച്‌ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്‌. പബ്ലിക് പ്രോസിക്യൂട്ടറും കേസ് നടത്തുന്നതിൽ വിജയിച്ചു. കേരളത്തിൽ ബഡ്‌സ് ആക്ട് അനുസരിച്ച് സ്വത്ത്‌ കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്

കമ്പിൽ : പി.ടി.പി. മൊയ്‌തു നിര്യാതനായി.

Image
 കമ്പിൽ :- പി.ടി.പി. മൊയ്‌തു മരണപ്പെട്ടു. ഭാര്യ :- KN റാബിയ മക്കൾ : റിസ് വി മൊഹ് യുദ്ധീൻ, റിബി ഹി, റിൻ സി, റെഹാബ്, ഖബറടക്കം ഇന്ന് 28.4.24 ന് രാവിലെ 9 മണിക്ക്. ദീർഘകാലം അബുദാബിയിൽ ജോലി ചെയ്‌തിരുന്നു. K N സത്താറിന്റെ സഹോദരി ഭർത്താവാണ്.

മയ്യിൽ CRC ഒ.എം ദിവാകരൻ അനുസ്മരണം നടത്തി

Image
    മയ്യിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവും പ്രമുഖ പ്രഭാഷകനും മയ്യിൽ CRC യുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ ഒ.എം ദിവാകരൻടെ അഞ്ചാം ചരമവാർഷിക ദിനാചരണം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി യിൽ നടന്നു. CRC പ്രസിഡന്റ് ശ്രീ കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ KSSPU ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി കെ.വി യശോദ ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ബാലകൃഷ്ണൻ കെ.കെ രാമചന്ദ്രൻ പി.കെ. ഗോപാലകൃഷ്ണൻ വി.പി. ബാബുരാജ് പി.കെ. രമണി എന്നിവർ പ്രസംഗിച്ചു. സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ സജിത നന്ദിയും പറഞ്ഞു.

മയ്യിൽ : യാത്രയയപ്പ് സമ്മേളനവും സഹകാരി സംഗമവും നടത്തി.

Image
  യാത്രയയപ്പ് സമ്മേളനവും സഹകാരി സംഗമവും നടത്തി. മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി സി ശ്രീലാലിന് യാത്രയയപ്പും സഹകാരി സംഗമവും സംഘടിപ്പിച്ചു. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ICM ഡയറക്ടർ എം വി ശശികുമാർ മുഖ്യ പ്രഭാഷണവും ആദര സമർപ്പണവും നിർവഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സി ഹരികൃഷ്ണൻ , എൻ അനിൽ കുമാർ, പി വി ഗംഗാധരൻ, വി സുനിൽകുമാർ, എ ബാലകൃഷ്ണൻ, സി ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. പി വി മോഹനൻ സ്വാഗതവും കെ രമേശൻ നന്ദിയും പറഞ്ഞു.

വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

Image
  കാഞ്ഞങ്ങാട്: വിദ്യാർത്ഥി നിയെ വീട്ടിൽ തൂങ്ങിമരിച്ചനില യിൽ കാണപ്പെട്ടു. മാടായി - സൗത്ത് എൽ.പി സ്‌കൂൾ അധ്യാപകൻ മാവുങ്കാൽ ചൈതന്യയിൽ ദേവദാസി ന്റെയും സ്മിതയുടെയും മകൾ ദേവിക ദാസ് (22) ആണ് ജീവ നൊടുക്കിയത്. കോട്ടയം സി. എം. എസ് കോളേജ് 1 രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിനിയാണ്. വ്യാഴാ ഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടുകാർ വിളിച്ച പ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോ ഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കാണ പ്പെട്ടത്. സഹോദരി: ദിയ ദാസ്.

അജ്മീറിന് സമീപം അജ്ഞാതർ പള്ളിക്കുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു'; മുഖംമൂടി ധരിച്ചെത്തിയ 3 പേരാണ് അക്രമികളെന്ന് പൊലീസ്; ക്രൂരത കുട്ടികളുടെ മുന്നിൽ

Image
  ജയ്‌പൂർ:അജ്മീറിലെ കാഞ്ചൻ നഗർ ഖാൻപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലെ ഇമാമിനെ അജ്ഞാതരായ അക്രമികൾ അടിച്ച് കൊന്നതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മുഹമ്മദ് മാഹിർ (30) ആണ് മരിച്ചത്. കൊലപാതകത്തിൻ്റെ കാരണങ്ങൾ നിലവിൽ അറിവായിട്ടില്ല. വിവരമറിഞ്ഞ് രാംഗഞ്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാഞ്ചൻ നഗർ ഖാൻപൂർ ദൊരായി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുഹമ്മദി മദീന മസ്ജിദിലാണ് സംഭവം. റമദാൻ അവധിക്ക് ശേഷം മുഹമ്മദ് മാഹിർ രണ്ട് ദിവസം മുമ്പാണ് അജ്മീറിൽ എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. 'ശനിയാഴ്ച പുലർച്ചെയോടെ മുഖംമൂടി ധരിച്ച മൂന്ന് അക്രമികൾ പള്ളിയുടെ പിൻവാതിലിലൂടെ അകത്ത് പ്രവേശിച്ചു. ഇവർ മസ്ജിദിലുണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി മാറ്റിനിർത്തി. തുടർന്ന് മാഹിറിനെ വടിയും മറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു', പൊലീസ് പറഞ്ഞു. ചില കുട്ടികളും ഇമാമിനൊപ്പം താമസിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ നിലവിളിച്ച് പുറത്ത് വന്നപ്പോഴാണ് അയൽവാസികൾ കൊലപാതക വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ബഹളം വച്ചാൽ ഗുരു

അത് ശരിയാവില്ല, സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

Image
  ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്. കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021​ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹര്‍ജികൾ ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ആപ്പ് ഉറപ്പുനല്കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണ് കൂടുതല്‍ പേര്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധികസുരക്ഷയ്ക്ക് എന്തിനാണ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് ഭേദഗതിയുടെ ഉദ്ദേശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കേസ് ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും. അടുത്തിട

പാപ്പിനിശ്ശേരി പമ്പാലയിൽ താമസിക്കുന്ന അനീഷ് പമ്പാല അന്തരിച്ചു.

Image
  ഐക്കൽ BTR വായനശാലയ്ക്ക് അടുത്ത് അനീഷ് പമ്പാല (53) നിര്യാതനായി... അച്ഛൻ... പരേതനായ കല്ലക്കുടിയൻഭാസക്കരൻ. അമ്മ പറയൻ യശോദ ഭാര്യ... ജിഷ (പഴയങ്ങാടി)... സഹോദരങ്ങൾ വസന്ത (അഴീക്കൽ) ശോഭ ( അഴിക്കോട് ) സന്തോഷ് (കല്യാശ്ശേരി റൂറൽ ബാങ്ക് ജീവനക്കാരൻ ),,,, രാജേഷ്... ഭൗതിക ശരീരം.. നാളെ ഉച്ചയ്ക്ക് 3 മണിക്ക് BTR വായനശാലയിൽ പൊതു ദർശനത്തിന് വയ്ക്കും..   സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക് സമുദായ ശ്മാശനത്തിൽ....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് യുഎഇയിൽ നിര്യാതനായി.

Image
  വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് യുഎഇയിൽ നിര്യാതനായി. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ.