സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജന അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതിനാലാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരമൊരു മാറ്റം നടപ്പിലാക്കിയാൽ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും ? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഈ മാറ്റം എങ്ങനെ ബാധിക്കും ? രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ഇത് എത്രത്തോളം പ്രായോഗികമാകും ? മറ്റ് രാജ്യങ്ങൾ, സംസ്ഥാനങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം ? തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം ആരാഞ്ഞത്.

മഴക്കാലത്ത് അവധി ആക്കുന്നത് നല്ലത് ആണ്
ReplyDelete