പ്രേംനസീറിന്റെ മൂത്ത മകൾ ലൈല നിര്യാതയായി
കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ മരണപ്പെട്ടു. 1950 ഓഗസ്റ്റ് 24 നാണ് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം മംഗലപുരത്തെ മജിസ്ട്രേട്ട് ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മകൾ റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പരേതനായ പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവർ മക്കളാണ്. വികെസി ചെപ്പൻസ് മാനേജിംഗ് ഡയറക്ടർ വി കെ സി നൗഷദ് ജാമാതാവാണ്. പ്രേം നസീറിൻ്റെ ചിറയിൻ കീഴിലെ വീടിൻ്റെ പേര് ലൈലാ കോട്ടേജ് എന്നായിരുന്നു. പ്രേം നസീറിനെ ക്കുറിച്ച് ഇതിലെ പോയത് വസന്തം എന്നൊരു ഓർമ പുസ്തകം ഇവർ രചിച്ചിട്ടുണ്ട്. സഹോദരൻ: ഷാനവാസ്, സഹോദരികൾ : ജസ്റ്റിസ് ഇ കെ മൊയതു സാഹിബിന്റെ മകൻ ഹാഷിമിന്റെ ഭാര്യ റസിയ, പുനലൂരിലെ ഡോ ഷറഫിന്റെ ഭാര്യ റിത . *ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.*