ഓട്ടോ മറിഞ്ഞ് തെയ്യം കലാകാരൻ മരിച്ചു.
കൂവേരി: ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരൻ മരണപ്പെട്ടു.
കൂവേരി മുണ്ടോൻവ യലിന് സമീപത്തെ കെ. പി. ജിതേഷ് (45) ആണ് മരിച്ചത്.
അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: കെ.പി. ഭാർഗവി.
നാടുകാണി-കൂവേരി റോഡിൽ ജിതേഷ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതുവഴി വന്നവരാണ് മറിഞ്ഞുകിടക്കുന്ന ഓട്ടോറി ക്ഷയും ജിതേഷിനെയും കാണുന്നത്.
ഉടൻ തളിപ്പറമ്പിലെ ആസ്പത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പ ത്രിയിലും പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.
'പോസ്റ്റ് വുമണായി ജോലിചെയ്യുന്ന പ്രസീന യാണ് ഭാര്യ. മകൻ: അനുമോദ് (പ്ലസ് വൺ വിദ്യാർ ഥി). സഹോദരൻ: ജ്യോതി ഷ് (മിലിട്ടറി).

Comments
Post a Comment