പ്രവാസികൾക്കും തീർഥാടകർക്കും ആശ്വാസം; ജിദ്ദ - കോഴിക്കോട് റൂട്ടിൽ ഫ്ലൈനാസ് നേരിട്ടുള്ള സർവീസ് ആരംഭിച്ചു.




ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈനാസിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു.

ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മൂന്ന് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ച പശ്ചാത്തലത്തിൽ പുതിയ സർവീസ് മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും വലിയ ആശ്വാസമാകും.

ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10ന് കോഴിക്കോട്ടെത്തും. മടക്കയാത്രയിൽ കോഴിക്കോട്ടുനിന്ന് രാവിലെ 11ന് തിരിക്കുന്ന വിമാനം സൗദി സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിൽ എത്തിച്ചേരും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം