വീട് നിർമാണത്തിനെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം


വീട് നിർമാണത്തിനെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം


പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം