എംഡി എം എ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ

 



മാനന്തവാടി:ലക്കിടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ്‌ ഫാബിൻ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് കെ. മുഹമ്മദ്‌ ഫാബിൻ. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്. ഒക്ടോബർ 22-ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ മുഹമ്മദ്‌ ഫാബിൻ റിമാൻഡിലാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം