തളിപ്പറമ്പ് : ജില്ലാ ശാസ്ത്രമേള ഭക്ഷണം രുചികരമായി

 


 തളിപ്പറമ്പ് :ജില്ലാ ശാസ്ത്രമേളയിൽ മികച്ച രീതിയിൽ ഭക്ഷണം നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് കെ.പി.എസ്.ടി.എ.നേതൃത്വത്തിലുള്ള ഭക്ഷണകമ്മിറ്റി. നവംബർ 2, 3 തീയതികളിലായി 12000 ൽ അധികം ഭക്ഷണം ഉച്ചക്ക് മുമ്പേ വേദികളിൽ എത്തിക്കാൻ കഴിഞ്ഞത് മേളകൾക്ക് ഏറെ സഹായകമായി. മൂത്തേടത്ത്, സീതി സാഹിബ്, ടാഗോർ വിദ്യാനികേതൻ, സർ സയ്യിദ് സ്കൂളുകളിലായാണ് വിവിധ മേളകൾ നടന്നത്. ഭക്ഷണം പാചകം ചെയ്തത് സീതി സാഹിബ് സ്കൂളിൻ്റെ ഗ്രൗണ്ടിലായിരുന്നു. കുട്ടികൾക്ക് മത്സര സ്ഥലത്ത് തന്നെ ഭക്ഷണം എത്തിക്കേണ്ടതിനാൽ ചൂടോടെയുള്ള വെജിറ്റബിൾ ബിരിയാണി പൊതിയാക്കിയാണ് എത്തിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകരും മൂത്തേടത്ത്,സീതി സാഹിബ് സ്കൂളിലെ വളണ്ടിയർമാരും രാവിലെ 8 മണി മുതൽ തന്നെ ഭക്ഷണപ്പൊതി തയ്യാറാക്കുന്നതിൽ സജീവമായി പ്രവർത്തിച്ചു. ദീപാ രഞ്ജിത്ത് ചെയർപേഴ്സണായും പി.വി. സജീവൻ വർക്കിംഗ് ചെയർപേഴ്സണായും കെ.പി.സുനിൽകുമാർ കൺവീനറായും വി.ബി. കുബേരൻ നമ്പൂതിരി വർക്കിംഗ് കൺവീനറുമായ കമ്മിറ്റിയാണ് ഭക്ഷണ ചുമതല ഏറ്റെടുത്തത്. രുചികരമായ ഭക്ഷണം കുട്ടികൾക്ക് എത്തിക്കുന്നതിൽ കെ.പി.എസ്. ടി.എ നേതാക്കളായ എം കെ അരുണ, യു.കെ. ബാലചന്ദ്രൻ, രജീഷ് കാളിയത്താൻ, അരവിന്ദ് സജി, കെ.വി. മെസ്മർ, എ.പ്രേംജി, എ.കെ.ഉഷ,ടി.അംബരീഷ്,കെ. പി. വിജേഷ് ,കെ.എസ്. വിനീത്, ടി.ടി.രൂപേഷ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം