മാട്ടൂൽ : മാലിന്യ സംസ്കരണത്തിൽ വീഴ്ച: നടപടിയുമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
മാട്ടൂൽ: തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി സ്ഥാപനങ്ങൾക്കും കെട്ടിട ഉടമക്കുമെതിരെ 22000 രൂപ പിഴ ചുമത്തി.
ഗ്രാമപഞ്ചായത്ത് പരിധിയിലെ ഫിദ സ്റ്റോർ, മുഹമ്മദ് അലി ടി.യുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടം, മുംതാസിന്റെ ഉടമസ്ഥതയിലുള്ള ഷാനി ബിൽഡിംഗ് എന്നിവിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്.
മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതിനും അംഗീകൃത ഏജൻസിക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനും മുഹമ്മദ് അലിക്ക് (വാണിജ്യ കെട്ടിട ഉടമ): ₹15,000 രൂപ പിഴയും
കെട്ടിട പരിസരത്ത് വൻതോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഷാനി ബിൽഡിംഗ് ഉടമ ക്ക് ₹5,000 പിഴയും .
മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഫിദ സ്റ്റോർ സ്റ്റോറിനു 2000 രൂപ പിഴയും ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മാട്ടൂൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകി.
പ്രദേശത്ത് മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിയമലംഘനം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നും എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യക്തമാക്കി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, ടീം അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിന്റു റോബർട്ട്, വി ഇ ഓ അമൽ ജോസഫ് എന്നിവർ പങ്കെടുത്തു.


Comments
Post a Comment