കണ്ണൂർ :പനി ബാധിച്ച വിദ്യാർഥി മരിച്ചു
വിട്ടുമാറാത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി തലായി ലക്ഷ്മണ നിവാസിൽ ദക്ഷിത് ബാബു (15) വാണ് മരിച്ചത്.
ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. സ്‌കൂളിലെ മറ്റ് കുട്ടികൾക്കും പനി ബാധിച്ചിരുന്നെങ്കിലും അവരെല്ലാം സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്ന് ഡി.വി.സിയുടെ ആറംഗ പ്രത്യേക സംഘവും സ്കൂളിലെത്തിയിരുന്നു. പനി വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പരിശോധന. സ്കൂളിൽ ഉപയോഗിക്കുന്ന വെള്ളവും പരിശോധനക്ക് വിധേയമാക്കായിരുന്നു. തലായിലെ വേലിക്കോത്ത് ദിലീഷ് ബാബുവിന്റെയും ധന്യയുടെയും മകനാണ് മരിച്ച ദക്ഷിത് ബാബു. സഹോദരി ദിയ ബാബു.

Comments
Post a Comment