തിരുവനന്തപുരത്ത്കാണാതായ 17കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍;രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം :തിരുവനന്തപുരത്ത് ശ്രീകാര്യം സംഗീത് നഗറില്‍ നിന്നും കാണാതായ 17 കാരനെ കൊലപ്പെടുത്തിയ നിലയില്‍കണ്ടത്തി .ശ്രീകാര്യം സംഗീത് നഗറില്‍നിന്നുംകാ ണാതായ അഭിറാമിനെയാണ് കൊന്ന്കെട്ടിത്തൂക്കിയനിലയില്‍കണ്ടെത്തിയത്.സംഭവത്തില്‍അഭിരാമിന്റെരണ്ട്സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍പ്രായപൂര്‍ത്തിയാകാത്തയാളാണ്
ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന്തിരച്ചില്‍തുടരുന്നതിനിടെയാണ് പാങ്ങപ്പാറയില്‍ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ഥിയെ കൊലപ്പെടുത്തി ചാക്കിലാക്കി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.കൊലപാതകകാരണംവ്യക്തമായിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോള്‍ വന്നതിന് ശേഷമാണ് കുട്ടി വീട്ടില്‍നിന്നുംഇറങ്ങിയതെന്നാണ് അറിയുന്നത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ സുഹൃത്തിന്റെവീട്ടില്‍പോകുന്നു എന്നു പറഞ്ഞാണ് കുട്ടി പോയതെന്ന്പിതാവ്പറയുന്നു. പിന്നീട് ഫോണില്‍ വിളിച്ച് വൈകാതെ എത്തുമെന്നും അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി.രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു
വൈകിട്ടോടെപ്രതികളിലൊരാള്‍ മറ്റൊരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് വിവരം. ഈ സുഹൃത്താണ് വിവരംപൊലീസിനെഅറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘംസ്ഥലത്തെത്തിപരിശോധനനടത്തി.കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Comments
Post a Comment