കുട്ടികൾ വാഹനം ഓടിച്ചാൽ നടപടി ര ക്ഷിതാക്കൾക്കെതിരെ: സി.പി. ജോൺ.
തിരുവനന്തപുരം: കുട്ടികൾ വാഹനം ഉപ യോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾ ക്കെതിരെയായിരിക്കും നടപടിയെടുക്കുക യെന്നും മന്ത്രി അറിയിച്ചു.രക്ഷിതാക്കൾ വാഹനങ്ങളുടെ താക്കോൽ കുട്ടികൾക്ക് കൊടുക്കരുത്. കുട്ടികളെ നിയ ന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ. അവരുടെ വീട്ടിൽ വാഹനം വേണ്ട. കുട്ടികളോട് സാരോപദേശം ചെ യ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സി.പി. ജോൺ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരായ വ്യക്തിക ളുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദ യയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം സമയക്രമമാ ണ്. ബസുകളുടെ സമയം പുനഃക്രമീകരി ക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments
Post a Comment