പഴയങ്ങാടിയിൽ വൻ കവർച്ച; 12 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളും കവർന്നു
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ വീണ്ടും വൻ കവർച്ച. വീട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. വീട്ടുക്കാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കവർച്ചയെക്കുറിച്ച് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Comments
Post a Comment