പരിയാരം പ്രീമിയർ ലീഗ് റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കൾ

 


 പരിയാരം :- കുളപ്പുറം പയ്യരട്ട രാമൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഏഴ് വിക്കറ്റിന് പവർ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ രാകേഷ് കുളപ്പുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്റ്ലെ താരമായി മെഹബൂബിനെയും, ഫൈനലിലെ താരമായി കെവിനെയും തെരഞ്ഞെടുത്തു. മികച്ച ഫീൽഡറായി അനീഷിനെയും, കീപ്പറായി പ്രജീഷിനെയും, ബൗളറായി ഫൈസലനെയും, ബാറ്റ്സ്മാൻയി കെവിനെയും തെരഞ്ഞെടുത്തു. റോയൽ സ്ട്രൈക്കേഴ്സിന് വേണ്ടി കെവിൻ, രഞ്ജിത്ത്, സുധീഷ്, സുനിൽ കുമാർ, രഘു സുബ്രഹ്മണ്യം, രാഗ് മോഹൻ, ഹരീഷ്, അനിൽകുമാർ, രാംദാസ്, ഉമേഷ്‌. എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം