ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ അപ്രതീക്ഷിതമായി ഊരിത്തെറിച്ചു.
കണ്ണൂർ: കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ അപ്രതീക്ഷിതമായി ഊരിത്തെറിച്ചു. കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. റോഡിൽ വാഹനം നിന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തിയ ശേഷമാണ് ഗതാഗത തടസ്സം പരിഹരിച്ചത്.

Comments
Post a Comment