ബെംഗളൂരിൽ ഭാര്യയെയും ആറു ബന്ധുക്കളെയും കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവർ അറസ്റ്റിൽ.
ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും ആറു ബന്ധുക്കളേയും ടാക്സി ഡ്രൈവർ കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഇന്ദു ശേഖറിനെ (45) പൊലിസ് പിടികൂടി. ഇന്ദു ശേഖറിൻ്റെ ഭാര്യ സുനിത, ഭാര്യമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിൻ്റെ ഏഴ് വയസു ള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്ആദ്യം ഭാര്യ സുനിതയെയാണ് ഇന്ദു ശേഖർ വധിച്ചത്. തുടർന്ന് വീട്ടിൽ ഒരു പാർട്ടി ഉണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരെ ഇയാൾ അങ്ങോട്ട് വിളിച്ചുവരുത്തി കൊല പ്പെടുത്തി. ഇതിനുപിന്നാലെ ഇവരുടെ ഭാര്യമാരേയും രൂപവതിയേയും പുനീതിനേയും വീണ്ടും ഫോണിൽ വിളിച്ചുവരുത്തി ഒന്നിനു പിറകെ ഒന്നായി കൊലപ്പെടുത്തുകയായിരുന്നുഅരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഏ ഴുപേരെയും പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ ന ശിപ്പിക്കുന്നതിനായി വീടുകളിലെ രക്തക്കറ കൾ രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ വൃത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നന്ദി ഹിൽസ് പോലെയുള്ള വിജനമായ സ്ഥലങ്ങളി ലും കൊണ്ടുപോയി തള്ളുകയായിരുന്നുകുടുംബാംഗങ്ങളെ കാണാതായതിനെ തുട ർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ അ ന്വേഷണത്തിലാണ് കൊലപാതക വിവരങ്ങ ൾ പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസു കാരൻ പുനീതിന്റെ മൃതദേഹം പൊലിസ് ക ണ്ടെടുത്തു. ബാക്കിയുള്ളവരുടെ മൃതദേഹ ങ്ങൾക്കായുള്ള തെരച്ചിൽ പൊലിസ് തുടരുകയാണ്.

Comments
Post a Comment