ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം; മകനും സുഹൃത്തുക്കൾക്കും ഒപ്പം പതിനേഴുകാരനെ മർദിച്ച് 40 വയസ്സുകാരി, അറസ്റ്റ്
കൊച്ചി എളമക്കരയിൽ ഇൻസ്റ്റഗ്രാം സന്ദേശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സുഹൃത്തിന്റെ നാൽപ്പതുകാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനേഴുകാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
പതിനേഴുകാരനെ സുഹൃത്തുക്കൾ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൂട്ട മർദ്ദനത്തിന് പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കൾക്കൊപ്പം ഒരു സുഹൃത്തിന്റെ അമ്മയും കൂട്ടുനിൽക്കുകയും പങ്കാളിയാവുകയും ചെയ്തു
മർദ്ദനമേറ്റ കുട്ടി ആദ്യം ഈ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തതോടെയാണ് വീട്ടുകാർ വിവരമറിയുന്നതും സംഭവം പുറത്തുവരുന്നതും.
കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയിൽ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അക്രമത്തിന് നേതൃത്വം നൽകിയ നാൽപ്പതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കാനും പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Comments
Post a Comment