നന്മയുടെയും സത്യസന്ധതയുടെയും മാതൃകയായി കുറുമാത്തൂർ സൗത്ത് യു. പി സ്കൂൾ വിദ്യാർത്ഥികളായ അബ്ദുൾ ഹാദിയും സ്വാലിഹും.

 





തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോകുന്ന വഴിയിൽ കുറുമാത്തൂർ താനിക്കുന്ന് ടൈറ്റാൻ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പരിസരത്ത് നിന്ന് ലഭിച്ച പണം രക്ഷിതാക്കളെ ഏൽപ്പിച്ചു യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാൻ മനസ്സ് കാണിച്ച ഹാദിയും സ്വാലിഹും സ്കൂളിനും നാടിനും അഭിമാനമായി.



വാർഡ് മെമ്പർ ശ്രീ നൗഷാദ് പുതുക്കണ്ടം മുഖേന പണം കൈമാറി.




സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എസ്. പി. രാജശ്രീ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർത്ഥികളെ അനുമോദിച്ചു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം