വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷ് എസ്. നായര്‍ക്ക് കര്‍ണാടകയില്‍ 6 ഏക്കര്‍ വാഴത്തോട്ടം: കടത്ത് തുടങ്ങിയത് 2023 മുതല്‍



എറണാകുളം: ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായര്‍ വാഴക്കുലയില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് തുടങ്ങിയത് 2023 മുതല്‍. കര്‍ണാടകയില്‍ ആറ് ഏക്കര്‍ വാഴത്തോട്ടമുണ്ട് ധനേഷിന്. നൈജീരിയക്കാരില്‍ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്നാണ് ധനേഷിന്റെ മൊഴി.

സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാന്‍ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയിരുന്നു. കിലോ കണക്കിലെ എംഡിഎം ശേഖരിച്ച് ചില്ലറ വില്‍്പന നടത്തുന്നതാണ് ധനേഷിന്റെ രീതി. ധനേഷിനെ പിടികൂടിയതോടെ വിപണി ശൃംഖലയിലെ പലരും ഒളിവില്‍ പോയി. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം