കണ്ണൂർ : ഐ.ഡി.ബി.ഐ. ബാങ്ക് അഖിലേന്ത്യാ പണിമുടക്കം ജില്ലയിൽ പൂർണം: ബെഫി നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

 




കണ്ണൂർ : കാനഡ ആസ്ഥാനമായ ഫെയർ ഫാക്സ് കമ്പനിക്ക് ഐഡിബിഐ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ വിൽക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 2, 3 തീയ്യതികളിൽ ഐഡിബിഐയിലെ ജീവനക്കാരും ഓഫീസർമാരും അഖിലേന്ത്യാതലത്തിൽ പണിമുടക്കുകയാണ്. കാത്തലിക് സിറിയൻ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവ വിദേശികൾക്ക് കൈമാറിയത് പോലെ ഐഡിബിഐ എന്ന പൊതുമേഖലാ ബാങ്കിനെയും വിദേശികൾക്ക് കൈമാറാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്.

 രാജ്യത്തെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ തകർക്കുന്ന നടപടിയാണിത്.

 പണിമുടക്കിയ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ബാങ്കിന്റെ ഓഹരി വില്പനയ്ക്കെതിരെ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഐഡിബിഐ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബെഫി ജില്ലാ പ്രസിഡണ്ട് സി പി സൗന്ദർരാജ് അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബിഗേഷ് ഉണ്ണിയാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി ആർ രാജൻ, പീ ഗീത, മണികണ്ഠൻ, സ്വാതി (എ ഐ ബി ഒ എ) എന്നിവർ സംസാരിച്ചു. ബെഫി ഏരിയ സെക്രട്ടറി എം മനേഷ് സ്വാഗതവും സി. വിനോദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം