കണ്ണൂർ : ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

 


ഏച്ചൂർ: ഏച്ചൂർ മാവേലി സ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്ന തിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനാംവീട്ടിൽ രാജചന്ദ്രനാണ് (76) മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്.


ഇന്നലെ വൈകുന്നേരം 6.30നായിരുന്നു 

അപകടം. കണ്ണൂർ ഭാഗത്തേക്ക് പോ വുകയായിരുന്ന കാറാണ് ഇടിച്ചത്. എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഭാര്യ: സീത. മക്കൾ: രഞ്ചിത്ത് (ദുബൈ), സിജിന, ജിൽന. മരുമക്കൾ: ശ്രുതി (ചാല), സന്തോഷ് (അഞ്ചരക്കണ്ടി), കലേഷ് (കുഞ്ഞിമംഗലം). സഹോദരൻ: കല്ലാട്ട് ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം