Posts

Showing posts from November, 2025

കണ്ണൂർ : പൂജ (23) നിര്യാതയായി

Image
  കാവിന്മൂല : കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) നിര്യാതയായി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്റിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.  അമ്മ : സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചരക്കണ്ടി ) അച്ഛൻ : വസന്തൻ (ഓട്ടോ ഡ്രൈവർ കൊല്ലൻചിറ) സംസ്കാരം നാളെ (ഡിസംബർ 1) കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്. നാളെ രാവിലെ 8 മണി മുതൽ പൊതുദർശനം കാവിന്മൂല കൊള്ളിയാലിൽ വീട്ടിൽ.

കണ്ണാടിപ്പറമ്പ് : ദേശസേവ യു പി സ്കൂൾ മുൻ അദ്ധ്യാപകൻ ഹംസ മാസ്റ്റർ (കോഴിക്കോട് ). മരണപ്പെട്ടു.

Image
  കണ്ണാടിപ്പറമ്പ്:  ദേശസേവ യു പി സ്കൂൾ മുൻ അദ്ധ്യാപകനും നമ്മുടെ നാട്ടിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന ഹംസ മാസ്റ്റർ (കോഴിക്കോട് ). മരണപ്പെട്ടു. മയ്യത്ത് നമസ്കാരം രാവിലെ 9.00 മണിക്ക്

രാഹുൽ ഈശ്വര്‍ കസ്റ്റഡിയിൽ, പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ നടപടി

Image
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.  തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.  കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.

മയ്യിൽ : 61 കോടിയുടെ തട്ടിപ്പ്: അഞ്ചുപേർ അറസ്റ്റിൽ, 14 ദിവസത്തേക്ക് റിമാൻഡ്

  മയ്യിൽ:സ്വത്തുക്കൾ വാങ്ങി നൽകാമെന്ന് വ്യാജ വാഗ്‌ദാനം നൽകി കർണ്ണാടക സ്വദേശിയിൽ നിന്ന് 61 കോടിയിലധികം രൂപ പണമായും സ്വർണമായും കൈക്കലാക്കി വഞ്ചിച്ച കേസിൽ അഞ്ചുപേരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു‌. കേസിന്റെ വിശദാംശങ്ങൾ: ദക്ഷിണ കന്നട മൂഢബദ്രി ഹനുമന്ദ നഗർ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മയ്യിൽ അയനത്ത് വീട്ടിൽ രാധകൃഷ്ണൻ, കെ. ഒ പി. ഷീബ, കെ. ഒ.പി. ഷാരോൺ കുമാർ, കെ. ഒ.പി. രാഹുൽ, മാടായി വെങ്ങരയിലെ എസ്.ടി.പി അബ്‌ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. തട്ടിപ്പിന്റെ രീതി: 2010 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള നീണ്ട കാലയളവിലാണ് പ്രതികൾ ചേർന്ന് തട്ടിപ്പ് നടത്തിയത്. പരാതിക്കാരൻ്റെ പേരിൽ സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് പ്രതികൾ വാഗ്‌ദാനം നൽകി. . ഇതിനായി വ്യാജ രേഖകൾ ചമയ്ക്കുകയും, അത് ഉപയോഗിച്ച് 61,86,94,149/- രൂപ (അറുപത്തിയൊന്ന് കോടി എൺപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിര...

സ്വത്ത് വാഗ്ദ‌ദാനം നൽകി 61,86,94149 രൂപ വാങ്ങി വഞ്ചിച്ച ആറു പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

Image
  മയ്യിൽ: സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകി കർണ്ണാടക സ്വദേശിയിൽ നിന്നും 61, 86,94149 രൂപ പണമായും സ്വർണ്ണ മായും മറ്റും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ ആറുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ദക്ഷിണ കന്നട മുഢബദ്രി ഹനുമന്ദ നഗര ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് മയ്യിൽ അയനത്ത് വീട്ടിൽ രാധകൃഷ്‌ണൻ, കെ. ഒ പി. ഷീബ, കെ. ഒ.പി. ഷാരോൺ കുമാർ, കെ. ഒ.പി. രാഹുൽ, മാടായി വെങ്ങരയിലെ എസ്.ടി.പി അബ്‌ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവർക്കെതിരെയാണ് വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. 2010 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രതികൾ പരാതിക്കാരൻ്റെ പേരിൽ സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകി വ്യാജ രേഖകൾ ചമച്ചും അത് ഉപയോഗിച്ച് പരാതിക്കാരനിൽ നിന്നും 61, 86,94 149 രൂപ പണമായും സ്വർണ്ണമായും മറ്റും കൈക്കലാക്കി പരാതിക്കാരന് സ്വത്തുവകകൾ രജിസ്റ്റർ ചെയ്‌തു നൽകാതെയും പണം തിരികെ നൽകാതെയും പരാതിക്കാരനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

കുറുമത്തൂർ ചൊറുക്കളയിലെ കോളേകാരത്ത് മൈമൂനത്ത് 58 വയസ്സ് നിര്യാതയായി.

Image
  കുറുമത്തൂർ ചൊറുക്കളയിലെ കോളേകാരത്ത് മൈമൂനത്ത് 58 വയസ്സ് നിര്യാതയായി.  ഭർത്താവ്: അബൂബക്കർ ച്ചഴലി  മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തഖ്‌വാ പള്ളിയിൽ.

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു.

Image
  കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു. 1995ൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കന്നിയങ്കത്തിൽ ജയം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎൽഎയായി. ഐറീജ് റഹ്‌മാൻ, അനൂജ സൊഹൈബ് ...

പിലാത്തറയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും ബനറുകളും പിടികൂടി 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പിലാത്തറ ടൗണിൽ പ്രവർത്തിച്ചു വരുന്ന പെന്റാ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി. വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ പതിനഞ്ചോളം ഫ്ലെക്സ് റോളുകളും സ്ഥാപനങ്ങൾക്ക് നൽകാൻ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത 5 ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ടാം തവണയാണ് പെന്റാ ഗ്രാഫിക്സിൽ നിന്ന് ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. രണ്ടാം തവണത്തെ നിയമ ലംഘന ത്തിനു 25000 രൂപ പിഴ ചുമത്തി. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന് ഇലക്ഷൻ കമ്മീഷൻ പെരുമാറ്റചട്ടം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി ...

നാറാത്ത് : NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ

Image
  NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ ഞായരാഴ്ചവൈകുന്നേരം 3.30ന്ന്നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽബിജെപി ദേശീയ വൈസ് പ്രസിഡന്റും,, ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ A. P. അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്യും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ UDF സ്ഥാനാർത്ഥി മുസ്തഫ കോടിപ്പോയിലിന്റെ റോഡ് ഷോ ഇന്ന് കമ്പിലിൽ

Image
   കൊളച്ചേരി: തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ UDF സ്ഥാനാർത്ഥി മുസ്തഫ കോടിപ്പോയിലിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കമ്പിൽ ടൗണിൽ നിന്ന് ആരംഭിക്കും. തുടർന്ന് പന്ന്യങ്കണ്ടി, കൊളച്ചേരി മുക്ക്, കരിങ്കൽകുഴി, പാമ്പുരുത്തി എന്നിവിടങ്ങളിൽ പര്യടനം നടത്തും. കമ്പിൽ KLIC ഹോസ്പിറ്റൽ പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ കമ്പിൽ, കൊളച്ചേരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും കമ്പിൽ, പന്ന്യങ്കണ്ടി, നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, കൊളച്ചേരിപ്പറമ്പ്, പാട്ടയം, ചെറുക്കുന്ന്, പാമ്പുരുത്തി വാർഡ് സ്ഥാനാർത്ഥികളും പങ്കെടുക്കുമെന്ന് കൊളച്ചേരി പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു..

മയ്യിൽ : യു ഡി എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു.

Image
  മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജിനീഷ് ചാപ്പാടിയുടെ പ്രചരാണത്തം കുടുംബ സംഗമം കോറളായിൽ സംഘടിപ്പിച്ചു.അയ്യപ്പൻ്റെ സ്വർണ്ണം മോഷ്ടിച്ചവർക്ക് കേരളത്തിലെ ജനങ്ങളുടെ വോട്ടില്ല എന്ന് സംഘമം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ. പി. സി. സി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് സംസാരിച്ചു. ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി മോഹനൻ മൂത്തേടത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ.പി.ശശീധരൻ, കെ.സി.ഗണേശൻ, വാർഡ് സ്ഥാനാർത്ഥികളായ ജിനീഷ് ചാപ്പാടി, എം.വി. ലളിത ടീച്ചർ, സി.ശ്രീലേഷ്, എം. ഖദീജ, കെ.ലീലാവതി, യു. പി. ഫാത്തിമ എന്നിവർ സംസാരിച്ചു. കെ.സി. രാജൻ,ടി.വി.അസൈനർ, സി.എച്ച് .മൊയ്തീൻകുട്ടി, പി.പി. മമ്മു, ടി.നാസർ എന്നിവർ നേതൃത്വം നല്കി.

കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി പള്ളിപ്രത്തെ കൃഷ്ണാലയത്തിൽഎൻ. കൃഷ്ണൻ ( 63 ) അന്തരിച്ചു.

Image
  പുല്ലൂപ്പി പള്ളിപ്രത്തെ കൃഷ്ണാലയത്തിൽഎൻ. കൃഷ്ണൻ ( 63 ) അന്തരിച്ചു.     ഭാര്യ - സരസ്വതി   മക്കൾ - സനീഷ് , സനൂപ് , സനിഷ മരുമക്കൾ - നിഖില ( അത്താഴക്കുന്ന് ) , അഭിഷ്ണ ( നണിയൂർ ) , ലതീഷ് (കൊളച്ചേരി പറമ്പ് ) സഹോദരങ്ങൾ - ശ്രീധരൻ, കണ്ണൻ , സുജാത ( എറണാകുളം ) , ചന്ദ്രൻ ( CPM കണ്ണാടിപ്പറമ്പ് LC അംഗം ), സജീവൻ , സുരേന്ദ്രൻ (HI കോഴിക്കോട് ), ശ്രീജ ( അത്താഴക്കുന്ന് )     സംസ്ക്കാരം ഇന്ന് 3.30 മണിക്ക് പുല്ലൂപ്പിയിൽ.

കുറുമാത്തൂർ : കൂനത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

Image
  ചുഴലി കൂനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുഴലി തോളൂർ സ്വദേശി മീത്തലേ പുരയിൽ അജുൽ രവീന്ദ്രൻ (21) ആണ് മരിച്ചത്.  ഇന്നലെ രാത്രി അജുൽ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. എം പി രവീന്ദ്രൻ-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരൻ: മിജുൽ.  

കോഴിക്കോട് ബേബി മെമ്മോറിയൽആശുപത്രിയിൽ തീപിടിത്തം, വലിയ തോതിൽ തീയും പുകയുമുയരുന്നു

Image
  കോഴിക്കോട്: ബേബി മെമ്മോറിയൽആശുപത്രിയിൽ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെല്ലാംസുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർഅറിയിച്ചിട്ടുണ്ട്. ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികൾ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെ ത്തി. വലിയ രീതിയിൽ പുക ഉയരുന്നുണ്ടെങ്കിലും രോഗികൾസുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം ശിവാനന്ദ തേജസ്സിൽ ഗോപാലകൃഷ്ണ സ്വാമി (80) നിര്യാതനായി

Image
  വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം ശിവാനന്ദ തേജസ്സിൽ ഗോപാലകൃഷ്ണ സ്വാമി (80) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: സുപ്രിയ (വില്ലേജ് ഓഫീസ്, കാണിച്ചാർ), സുജാത (ഓപ്റ്റോമെട്രിസ്റ്റ്), സുധർമ്മ (നഴ്സിംഗ് ഓഫീസർ, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: അശോകൻ (റിട്ട. കെ എസ് ആർ ടി സി കണ്ടക്ടർ), പ്രജിത്ത് കുമാർ (സിവിൽ എൻജിനീയർ), സജിത്ത് (പൊലീസ്). സംസ്കാരം ഇന്ന് വെള്ളി വൈകീട്ട് അഞ്ച് മണിക്ക് പടപ്പേങ്ങാട്ട് കുടുംബ ശ്മശാനത്തിൽ.നടന്നു 

ഇരിണാവ്: കാക്കാടി കണ്ണാടിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു

Image
  കാക്കാടി കണ്ണാടിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ കെ നാരായണൻ, കെ കെ മോഹനൻ, കെ മനോഹരൻ, കെ രതീശൻ, കെ ഷീബ, കെ സുശീല, കെ കെ രാജീവൻ , കെ കെ രോഷിന്‍, കെ കെ സുരേശൻ , കെ കെ സാവിത്രി, കെ കെ കമലാക്ഷി എന്നിവർ സംസാരിച്ചു.  https://chat.whatsapp.com/BSWzeJN2VKy6HoKTo4pADz?mode=hqrt3

ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം, യുവതി ഗർഭിണിയായി എന്ന വാദം തെറ്റ്; മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ.

Image
  തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. നാളെ ഹർജി കോടതിയുടെ പരിഗണനയിൽ വരുമെന്നാണ് വിവരം.  കേസ് വന്നത് സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നത്. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെൺകുട്ടി ഗർഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം. പരാതിക്ക് പിന്നിൽ സിപിഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു.  തനിക്ക് അവരോട് സഹതാപം തോന്നി. തുടർന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് അത് വളർന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗർഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ വാദിക്കുന്നത്.  അവരുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്...

ചേലേരി നളന്ദ ക്ലബിന് സമീപം കാമ്പ്രത്ത് സുരേശൻ (66) നിര്യാതനായി.

Image
  ചേലേരി നളന്ദ ക്ലബിന് സമീപം കാമ്പ്രത്ത് സുരേശൻ (66) നിര്യാതനായി.  ഭാര്യ: അനിത. മക്കൾ: സുനിത, ജിജി. മരുമക്കൾ: രാജീവൻ (അരിമ്പ്ര), പ്രജീഷ് (തലശ്ശേരി). സഹോദരങ്ങൾ: ലത (അരിമ്പ്ര), പരേതരായ കോരൻ, നാരായണൻ, ജാനകി. സംസ്ക‌കാരം ഇന്ന് വൈകീട്ട് 6.30ന് മാലോട്ട് സമുദായ ശ്‌മ ശാനം

അഴീക്കോട്‌ : ഒണ്ടേൻ ശ്രീധരൻ(88)വയസ്സ് നിര്യാതനായി.

Image
  ഒണ്ടേൻ ശ്രീധരൻ(88) ശ്രീ ശൈലം, മൂന്നുനിരത്ത് നിര്യാതനായി. ഭാര്യ: ശൈലജ മക്കൾ: ശരത്,സുജിത്, സുഹാസ്,ശരണ്യ മരുമക്കൾ: നിത്യ, മിനി, ഐശ്വര്യ, സുജേഷ്. സംസ്കാരം ഇന്ന് വൈകീട്ട് 5മണിക്ക് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ.

പാപ്പിനിശ്ശേരി വെസ്റ്റ്‌ : കടന്നൽ കുത്തേറ്റ് പയ്യട്ടം ആന വളപ്പ് സ്വദേശി മരണപ്പെട്ടു.

Image
കടന്നൽ കുത്തേറ്റ് മരണപ്പെട്ടു. പാപിനിശ്ശേരി വെസ്റ്റ്: കക്കാട്ടുവളപ്പിൽ ഹംസ (72) ആന വളപ്പ്  മരണപ്പെട്ടു. ഭാര്യ: റുഖിയ മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ് ഖബറടക്കം: അസർ നിസ്കാര  ശേഷം പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി കബർസ്ഥാനിൽ.

കണ്ണൂർ : എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

Image
   ഇരിട്ടി : കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇരിക്കൂർ പഴയങ്ങോട് സ്വദേശിയായ കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് ഇൻസ്‌പെക്ടർ ശബിരി ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.  തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടത്.  പ്രതിയുടെ പോക്കറ്റിനുള്ളിൽ രണ്ട് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം അശ്വതിയിൽ പി. വി. കുഞ്ഞിരാമൻ നിര്യാതനായി.

Image
 പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം അശ്വതിയിൽ പി. വി. കുഞ്ഞിരാമൻ (73) (റിട്ടയേർഡ് സി. ആർ. പി. എഫ്, റിട്ടയേർഡ് വെസ്റ്റേൺ ഇന്ത്യ കോട്ടൺസ്) അന്തരിച്ചു. ചെറുകുന്ന് പളളിച്ചാലിലെ പരേതരായ ചിണ്ടന്റെയും കുഞ്ഞാദിയുടേയും മകനാണ്. ഭാര്യ :പ്രസന്ന, മക്കൾ: നിത, നിതേഷ്, നിവ്യ. മരുമക്കൾ : ഉമേഷ് (കോൺട്രാക്ട‌ർ-ചോരക്കുളം), അനീഷ് (ദുബൈ), ജിമിഷ (റെയിൽവെ). സഹോദരൻ :പരേതനായ കണ്ണൻ. സംസ്കാരം ഇന്ന് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് പാപ്പിനിശ്ശേരി കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ.

കൊയിലാണ്ടിയിൽ വാഹനാപകടം കണ്ണൂർ സ്വദേശിനിയായ സ്വദേശിനിയായ വീട്ടമ്മ മരിച്ചു .

Image
  ഇരിട്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നു രാവിലെ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു.പുന്നാട് താ വിലക്കുറ്റിയിലെ പാർവ്വതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരണപ്പെട്ട ഓമന കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി രമണി (55),ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.30 കൊയിലാണ്ടിയിൽ വെച്ച് ആണ് അപകടം നടന്നത്. മട്ടന്നൂർവാർത്ത.ഇവരുടെ ഭർതൃസഹോദരിയായ രമണിയുടെ ചികിത്സാവശ്യാർത്ഥം കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്:പന്നിയോടൻ ശ്രീധരൻ. മക്കൾ: ശ്രീജേഷ് (ബിസിനസ്സ്, ബംഗലുരു), മഹിമ മരുമക്കൾ: പ്രജീഷ്(എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശ്ശൂർ) സഹോദരങ്ങൾ...

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംമ്പർ 2ന്

Image
  ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും. ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു. തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തോടുകൂടി തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ച വരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കുന്നു. സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു. ഡിസംബർ 3ന് പുലർച്ചെ 5.30 ന് തിരുവപ്പന ആരംഭിക്ക

രാജസ്ഥാനിലുണ്ടായ കാർ അപകടത്തിൽ കൊളച്ചേരി, നാറാത്ത് സ്വദേശികൾക്ക് പരിക്ക്

Image
  നാറാത്ത്: രണ്ട് ദിവസം മുമ്പ് രാജസ്ഥാനിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ കൊളച്ചേരി, നാറാത്ത് സ്വദേശികളാണ്. ഫഹദ്, നിസാമുദ്ദീൻ, സുഹൈൽ എന്നിവർക്കാണ് പരിക്കേറ്റത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ രാജസ്ഥാനിലെ അൽവറിൽ വെച്ചാണ് ഇന്നോവ ക്രിസ്റ്റ കാർ അപകടത്തിൽപ്പെട്ടത്.

ചൊറുക്കള താനിക്കുന്ന് സ്ട്രീറ്റ് നമ്പർ 2 ൽ താമസിക്കുന്ന ഹസ്സൻകുഞ്ഞി മരണപ്പെട്ടു

Image
  ചൊറുക്കള താനിക്കുന്ന് സ്ട്രീറ്റ് നമ്പർ 2 ൽ താമസിക്കുന്ന ഹസ്സൻകുഞ്ഞി മരണപ്പെട്ടു.

കൊളച്ചേരി: ബിജെപി സ്ഥാനാർത്ഥികളുടെ ബോർഡുകൾ നശിപ്പിച്ചു; അധികൃതർക്ക് പരാതി.

Image
  തദ്ദേശ തെരഞെടുപ്പിൻറെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥാപിച്ച ബിജെപി യുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു. ജനാധിപത്യ രീതിയിൽ നേരിടുമെന്നും ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

പാപ്പിനിശ്ശേരി സബ്ജില്ലാ തല കായിക മേളയിൽ ആറോണിനു കിരീട നേട്ടം

Image
  പാപ്പിനിശ്ശേരി സബ്ജില്ലാ തല കായികമേളയിൽ ആറോൺ തന്റേതായ മികവിന്റെ മുദ്ര പതിപ്പിച്ചു. യു.പി. കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽ.പി. കിഡീസ് & എൽ.പി. മിനി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് വിജയം കൊയ്തത്. കലാ–കായിക–ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ വിജയിച്ച പ്രതിഭകളെ ആദരിച്ച് ഡിസംബർ 1-ാം തിയതി തിങ്കളാഴ്ച വിജയോത്സവം ആഘോഷിക്കപ്പെടും.

പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് പടിഞ്ഞാറു താമസിക്കുന്ന K. P. കുഞ്ഞികണ്ണൻ (72) നിര്യാതനായി. ഹാജി റോഡിലെ EFFICIENT AUTO GUARAGE വർക്ക്‌ ഷോപ്പ് ഉടമയാണ്.

Image
  പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് പടിഞ്ഞാറു താമസിക്കുന്ന K. P. കുഞ്ഞികണ്ണൻ (72) നിര്യാതനായി. ഹാജി റോഡിലെ EFFICIENT AUTO GUARAGE വർക്ക്‌ ഷോപ്പ് ഉടമയാണ്. ഭാര്യ :പരേതയായ വത്സല. മക്കൾ :റിതിൻ ( മണി ) EFFICIENT AUTO GAURAGE. പരേതനായ ലജിൻ. മരുമകൾ. അതുല്യ. സഹോദരങ്ങൾ : കമല, നളിനി, കാർത്യായനി, രഘു, രതി, പരേതയായ ലീല. സംസ്ക്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് സമുദായ ശ്മശാനത്തിൽ.

പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു; 48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Image
  പാലക്കാട് : കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിന് (34) ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിൽ പാമ്പ് കടിയേറ്റത്. വിഷപ്പാമ്പാണ് കടിച്ചത് എന്നാണ് വിവരം. അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

കണ്ണപ്പുരത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

Image
  കണ്ണപുരം  കെഎസ്ടിപി റോഡിൽ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വ പ്പുറം സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിലാ (26 )ണ് മരിച്ചത് ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു  റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.മൃതദേഹം പാപ്പിനിശേരി ആശുപത്രി മോർച്ചറിയിൽ. ചെറുകുന്നിലെ വിനോദിൻ്റയും കോലത്തു വയലിലെ കരിക്കോട്ട് വളപ്പിൽ അജിതയുടെയും മകനാണ്. സഹോദരൻ: ജിതിൻ.

ഗർഭിണിയായ യുവതിയെ വീടിന് പിന്നിലെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തി, ശരീരത്ത് പൊള്ളലേറ്റ പാടുകൾ,ഭർത്താവ് കസ്റ്റഡിയിൽ

Image
  തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യയായ അർച്ചന (20) ആണ് മരിച്ചത്. സംഭവത്തിൽ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് മൃതദേഹം വീടിന് പിന്നിലുള്ള കോൺക്രീറ്റ് കാനയിൽ കണ്ടത്. യുവതിയുടെ ദേഹത്ത് തീ പൊള്ളലേറ്റ പാടുകളുണ്ട്. വീടിനുള്ളിൽ വെച്ച് തീ പടർന്ന ശേഷം യുവതി പുറത്തേക്ക്ഓടിരക്ഷപ്പെടാൻശ്രമിച്ചതാകാംഎന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ഭർത്താവിൻ്റെഅമ്മഷാരോണിൻ്റെസഹോദരിയുടെകുട്ടിയെഅംഗൻവാടിയിൽനിന്ന്കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. അവർതിരികെയെത്തിയപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽകണ്ടെത്തിയത്. ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിപരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. അർച്ചന ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതിനൽകി.വരന്തരപ്പിള്ളി പൊലീസ്അന്വേഷണം ആരംഭിച്ചു.

കണ്ണൂർ : നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും ബനറുകളും പിടികൂടി 50000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

Image
  ചെമ്പേരിയിൽ നിന്നും നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളും ബനറുകളും പിടികൂടി 50000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേ ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെമ്പേരി ടൗണിൽ പ്രവർത്തിച്ചു വരുന്ന ചെറുപുഷ്പം ഡിജിറ്റൽ പ്രിന്റിങ് പ്രെസ്സ്, അൽഫോൻസാ ഓഫ്‌സെറ്റ് & ഡിജിറ്റൽ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങൾക്ക് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിലും നിരോധിത മെറ്റീരിയലിലും പ്രിന്റ് ചെയ്തതിനു 25000 രൂപ വീതം പിഴ ചുമത്തി.ചെറുപുഷ്പം ഡിജിറ്റൽ പ്രിന്റിങ് പ്രസ്സിൽ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭവിച്ചു വെച്ചതുമായ പതിനേഴു നിരോധിത ഫ്ലെക്സ് റോളുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.അൽഫോൻസാ ഓഫ്‌സെറ്റ് & ഡിജിറ്റൽ പ്രിന്റിങ്ങിൽ നിന്നും നിരോധിത ഉൽപ്പന്നത്തിൽ വ്യാജ ക്യു. ആർ കോഡ് വെച്ച് പ്രിന്റ് ചെയ്ത ഇലക്ഷൻ ബാനർ സ്‌ക്വാഡ് പിടികൂടി.രണ്ട് സ്ഥാപനങ്ങൾക്കും 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാം തവണയാണ് സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനം കണ്ടെത്തുന...

ബാംഗ്ലൂരിൽ വാഹനാപകടം : കണ്ണൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു

Image
  കണ്ണൂർ മൂന്നാപീടിക : ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജ് സമീപത്തു വെച്ച് പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു കണ്ണൂർ മൂന്നാപീടിക നാലാം വീട് റോഡിലെ "ഹോപ്പ് വില്ലയിൽ" വില്യം ഗോമസിന്റെയും ഷേർലി ഗോമസിന്റെയും മകൻ റയൺ ഗോമസ് (20) മരണപ്പെട്ടു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സഹോദരി : ആൻഞ്ചലീന ഗോമസ്.സംസ്ക്കാരം വെള്ളിയാഴ്ച‌ വൈകിട്ട് 4 മണിക്ക് കന്റോണ്മെന്റ്റ് ഹോളി ട്രിനിറ്റി സെമിതേരിയിൽ.

കുറുമാത്തൂർ താമസിക്കുന്ന RP . അബ്ദുറഹ്മാൻ മരണപ്പെട്ടു.( പൊക്കുണ്ട് റോയൽ ഫാൻസി ഉടമ ശൗക്കത്തിന്റെ പിതാവ് )

Image
  കുറുമാത്തൂർ താമസിക്കുന്ന RP . അബ്ദുറഹ്മാൻ മരണപ്പെട്ടു.( പൊക്കുണ്ട് റോയൽ ഫാൻസി ഉടമ ശൗക്കത്തിന്റെ പിതാവ് ) മയ്യിത്ത് നിസ്കാരം നാളെ വ്യാഴം രാവിലെ 10 മണിക്ക് കുറുമാത്തൂർ കടവ് പടിഞ്ഞാറേ പള്ളിയിൽ .

ദുബായിൽ വെച്ച് മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ കബറടക്കം ഇന്ന്.

Image
  ദുബായിൽ വെച്ച് മരണപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി പാളയം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലെത്തിക്കും...  അഞ്ചരക്കണ്ടി പാളയം സ്വദേശിയായ ചന്ദ്രോത്ത്ഷബീർ (32) നാല് ദിവസം മുമ്പ് ദുബായിൽ വെച്ച് മരണപ്പെട്ടത്.  മൃതദേഹം പൊതുദർശനവും മയ്യത്ത് നിസ്കാരവും ഇന്ന് രാത്രി 7 മണിക്ക് അഞ്ചരക്കണ്ടി പാളയം പള്ളിയിൽ. ശേഷം ഖബറടക്കം പാളയം കബർസ്ഥാനിൽ

ആരോഗ്യ പ്രശ്നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Image
  കോഴിക്കോട്: ആരോഗ്യപ്രശ്നത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് നവംബർ 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബർ 12ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി.

Image
  വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹനം ഓടിക്കാൻ കൊടുത്തവർക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ ചിറക്കൽ പനങ്കാവ് വെച്ചാണ് കെ എൽ 13. എ.യു 7289 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എം. അജയനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ പിതാവ്നെതിരെ കേസെടുത്തു.

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടൂകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരനെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനം നടന്നത് കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി.

കണ്ണൂർ : പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ.

Image
  തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു. പലരിൽ നിന്നും പണമായി സ്വർണമായും രണ്ടു കോടിയോളം രൂപ സ്വരൂപിക്കുകയും ചെയ്തു. പാനൂർ കടവത്തൂർ സ്വദേശി രാമൻകടവത്ത് ഇല്യാസ് ആണ് പിടിയിലായത്. 6 പേർ പ്രതികളായ കേസിൽ 3 പേരെ നേരത്തെ പിടികൂടിയിരുന്നു.  കേസ് എടുത്തതറിഞ്ഞ് പ്രതി രണ്ടുവർഷത്തോളം ദുബൈ, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പ്രതിയെ ധർമ്മടം പോലീസ് ഹൈദരാബാദിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയാരുന്നു. ഇല്യാസിന് കൂത്തുപറമ്പ്, പിണറായി പോലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. 

മാങ്ങാട് : NC പ്രമീള. (59) നിര്യാതയായി.

Image
  തളിയിൽ കനകാലയ കലാവേദിക്ക് സമീപം പരേതരായ NC കണ്ണൻ്റെയും കോക്കാടൻ കല്ല്യാണിയുടെയും മകൾ NC പ്രമീള. (59) നിര്യാതയായി.   ഭർത്താവ് തങ്കരാജൻ (മടക്കര)  മക്കൾ അഞ്ചുഷ ( നേഴ്സ് ആസ്റ്റർ മിംസ് ചാല) അർജുൻ ( മാനേജർ -ജൂബിലന്റ് വർക്സ് ലിമിറ്റഡ് ) സഹോദരൻ NC അശോകൻ (CPIM തളിയിൽ A ബ്രാഞ്ച് മെമ്പർ) രാവിലെ 9.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം  സംസ്കാരം 11 മണിക്ക് മാങ്ങാട്ടു പറമ്പ് ശാന്തിതീരത്ത്

വളപട്ടണം : മാലിന്യത്തിന് തീപിടിച്ചു റെയിൽവേ സ്റ്റേഷന് പിഴ ചുമത്തി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  വളപട്ടണം പാലോട്ട് വയലിൽ അഴീക്കോട് കെ. എസ്. ഇ. ബി 11 KV UG കേബിൾ ലെനിന് താഴെ റെയിൽവേ ഭൂമിയിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീ പിടിച്ചു കത്തി നശിക്കാൻ സാഹചര്യം ഒരുക്കിയതിനും റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയതിനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് കേരള പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി. റെയിൽവേ ഭൂമിയിൽ തള്ളിയ മാലിന്യങ്ങൾക്ക് തീ പിടിച്ചു കത്തി നശിച്ചെന്ന സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനി, മറ്റു കച്ചവട സ്ഥാപനങ്ങൾ പൊതു റോഡ് എന്നിവയ്ക്ക് സമീപമാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ച് വലിയ ദുരന്തം ഒഴിവാക്കിയത്. സ്റ്റേഷന് സമീപത്തായി തന്നെ 2 കോൺക്രീറ്റ് ബിന്നുകളിൽ മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും സ്ക്വാഡ് കണ്ടെത്തി. കൂടാതെ റെയിൽവേയുടെ ഭൂമിയിൽ പല ഇടങ്ങളിലായി വലിയ തോതി ൽമാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ റെയിൽവെയ്ക്കും തുടർ നടപടികൾ സ്...

ഡിജിറ്റൽ അറസ്റ്റ്; 1.64 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ

Image
    കണ്ണൂർ: കണ്ണൂർ താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച സംഘത്തിൽപ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീൻ ഫർഹാൻ (24) ആണ് അറസ്റ്റിലായത്.  ഗൾഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിന്റെ അന്വേഷണം നടത്തിവരുന്ന കണ്ണൂർ സിറ്റി സൈബർ ക്രൈം ഇൻസ്പെക്ട‌ർ സനൽ കുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ. ഷമിത്ത്, എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. ജിതിൻ, സി.പി.ഒ. സുനിൽ എന്നിവരടങ്ങുന്ന സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിലുള്ള 11 പേരെ കണ്ണൂർ സിറ്റി സൈബർ പോലീസ് സ്ക്വാഡ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

കണ്ണാടിപ്പറമ്പ് : കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി.

Image
  കണ്ണാടിപ്പറമ്പ് : ക്ലാസ് മുറികളിൽ നിന്നു പഠിച്ച നൻമയുടെ നല്ല പാഠങ്ങൾ ജീവിതത്തിൽ പകർത്തി മാതൃകയാവുകയാണ് ദേശസേവയിലെ വിദ്യാർത്ഥികൾ. 7 ബി ക്ലാസിൽ പഠിക്കുന്ന ആദിൽ, ആസിം, മുഫീദ്, ഹയാൻ, മിനാസ് എന്നീ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം വഴിയരികിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്. കുട്ടികൾ ഉടനെ തന്നെ സ്കൂൾ ഓഫീസിലെത്തി ഹെഡ്‌മിസ്ട്രസ് ഇ.ജെ സുനിത ടീച്ചർക്ക് കൈമാറുകയായിരുന്നു. ഇന്ന് സ്കൂൾ ഗ്രൂപ്പ് വഴി വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണ് തെളിവ് സഹിതം ഉടമ എത്തിയത്. തുടർന്ന് കുട്ടികളുടെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. നാളെ വിദ്യാർഥികളെ അനുമോദിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാലയ അധികൃതർ.

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

Image
  കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു മലയാളി കൂടി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത് 38 വയസ്സായിരുന്നു പ്രായം... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് അന്ന് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ തൊഴിലാളികള്‍ ആയിരുന്നു..

വളപട്ടണം പാലത്തിന്റവിടെ മഖാമിന് സമീപം ടിപ്പർ ലോറി മറിഞ്ഞു

Image
  വളപട്ടണം പാലത്തിന്റവിടെ മഖാമിന് സമീപം ടിപ്പർ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല 

അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു

Image
  ജേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ  അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം

കണ്ണൂർ : വി സപ്ത 29 വയസ്സ് നിര്യാതയായി.

Image
ചട്ടുകപ്പാറ വേശാല കോമക്കരി  പ്രീജേഷ് ഭവനിൽ വി സപ്ത 29 വയസ്സ് നിര്യാതയായി.  തിലാന്നൂരിലെ ദിനേശൻ്റെയും ശോഭയുടെയും മകളാണ്  ഭർത്താവ് പ്രീജേഷ് (അമേരിക്ക) മകൾ ഐവാന  സഹോദരൻ ദിനോവ്  26.11.2025 ബുധൻ രാവിലെ ഒൻപത് മണി മുതൽ കോമക്കരിയിലെ ഭർതൃഗൃഹത്തിലും പത്ത് മണി മുതൽ തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിലെ വീട്ടിലും പൊതുദർശനം ശേഷം  10.30ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോവുകയായിരുന്ന വിമാനം വഴി തിരിച്ചു വിട്ടു

Image
  മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം 6E 1433 തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. എത്യോപ്യയിലെ വൻ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നാണിത്.  ഇൻഡിഗോ എയർബസ് വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് മടക്ക സർവീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.