Posts

Showing posts from July, 2025

മുയ്യത്തെ സുനിൽ കുമാർ കവളാൻ അന്തരിച്ചു .

Image
  മുയ്യത്തെ സുനിൽ കുമാർ കവളാൻ.50 വയസ്സ് .അന്തരിച്ചു .  .അച്ഛൻ പരേതനായ ജനാർദ്ദനൻ. അമ്മ സാവിത്രി ( മുൻ അംഗൻവാടി ടീച്ചർ). ഭാര്യ ജയശ്രീ കൂട്ടുംമുഖം (സർവ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം)  മക്കൾ: ദേവിക, ആത്മിക ( വിദ്യാർത്ഥിനികൾ )  സംസ്കാരം (1/8/25) വെളളിയാഴ്ച 11 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ

കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു.

Image
   വയറിങ്ങ് ജോലിക്കാരനായ പ്രബിൻ ആണ് മരണപ്പെട്ടത്. ചക്കരകല്ലിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ചക്കരക്കല്ല് ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവെ വളവിൽ പീടികക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

തളിപ്പറമ്പ്: ഗുഡ്‌സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ സാരിയിൽ തുങ്ങി മരിച്ച നിലയിൽ.

Image
   ബക്കളം കാനൂൽ ചെഗുവേര നഗറിൽ ലക്ഷംവീട് കോളനി യിലെ അന്തിക്കാട്ട് പറമ്പിൽ എ.കെ.വിജേ ഷിനെയാണ്(38)ഇന്നലെ രാത്രി 11.30 ന് താ മസിക്കുന്ന വീടിൻ്റെ വരാന്തയൽ തുങ്ങിയ നിലയിൽ കണ്ടത്. പരേതനായ കുഞ്ഞപ്പ എ.കെ.കമല ദമ്പതികളുടെ മകനാണ്. ഭാ ര്യ: ദിവ്യ. മക്കൾ: വൈഗ, വൈഷ്ണവ്. സ ഹോദരി ബിന്ദു(കോഴിക്കോട്).

അലവിൽ :കെ ശ്രീന അന്തരിച്ചു.

Image
  അലവിൽ: ഒറ്റത്തെങ്ങ് മുത്തപ്പൻ" ക്ഷേത്രത്തിന് സമീപം കെ പി കെ നഗർ ലക്ഷ്മി കാന്തത്തിൽ കെ. ശ്രീന (53) അന്തരിച്ചു.  കെ.ബാലകൃഷ്‌ണന്റെയും പി.ശാന്തയുടെയും മകളാണ്.  ഭർത്താവ്: കെ.വി.സന്ദീപ്,  മകൻ: ലക്ഷ്മി കാന്ത്.സഹോദരൻ: സന്തോഷ്. സംസ്കാരം (വ്യാഴം) വൈകീട്ട് 3.30ന് പയ്യാമ്പലത്ത്

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി വന്നു കൊടുത്ത പാർസലിലെ അച്ചാർ ബോട്ടിലിൽ മയക്കുമരുന്ന്; മൂന്നുപേർ അറസ്റ്റിൽ

Image
                           ചക്കരക്കൽ: വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ഇറങ്ങിയ ലഹരി മാഫിയ സംഘം പിടിയിൽ. ചക്കരക്കൽ കുളം ബസാർ സ്വദേശികളായ ജിസിൻ, ശ്രീലാൽ, അർഷാദ് എന്നിവരെയാണ് ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ ഷാജി എം പി യും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 12.15 മണിയോടെയാണ്കേസിനാസ്പദമായ സംഭവം.  ചക്കരക്കൽ കണയന്നൂർ സ്വദേശി മിദിലാജിൻ്റെ വീട്ടിൽ മയക്കുമരുന്ന് ഉള്ളിലൊളിപ്പിച്ച പ്ലാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ഇതിനൊപ്പം ചിപ്സും മറ്റു മടങ്ങുന്ന പാർസൽ പൊതിയെത്തിച്ചത്.  ഇന്ന് ഗൾഫിലേക്ക് മടങ്ങാനിരുന്ന മിദിലാജിന്റെ കൈവശമാണ് മയക്കുമരുന്ന് ഒളിപ്പിച്ച പൊതിയെത്തിച്ചത്. അച്ചാറിൻ്റെ ചെറിയ പ്ളാസ്റ്റിക്ക് ബോട്ടിലിൽ 02.6 ഗ്രാം എം.ഡി.എം.എം.എയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ലാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു.  അയൽവാസിയായ ജസീനാണ് മിദിലാജിൻ്റെ വീട്ടിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങൾ എത്തിച്ചത്. വിദേശത്ത് കൂടെ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനായിരുന്നു പാർസൽ ശ്രീലാൽ എന...

ദേശീയ സുരക്ഷ ദിനചാരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർ വൈസേഴ്സ് അസോസിയേഷൻ KEWSA മയ്യിൽ യൂണിറ്റും KSEB മയ്യിൽ സെക്ഷനും സായുക്തമായി സംഘടിപ്പിച്ച കുഞ്ഞുകൈകളിലൂടെ വൈദ്യുത സുരക്ഷ ബോധവത്കരണ ക്ലാസ്സ്പെരുവങ്ങൂർ ALP സ്കൂൾ, കണ്ടക്കൈ ALP സ്കൂൾ എന്നിവിടങ്ങളിൽ നടന്നു

Image
ദേശീയ സുരക്ഷ ദിനചാരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർ വൈസേഴ്സ് അസോസിയേഷൻ KEWSA മയ്യിൽ യൂണിറ്റും KSEB മയ്യിൽ സെക്ഷനും സായുക്തമായി സംഘടിപ്പിച്ച കുഞ്ഞുകൈകളിലൂടെ വൈദ്യുത സുരക്ഷ ബോധവത്കരണ ക്ലാസ്സ്പെരുവങ്ങൂർ ALP സ്കൂൾ, കണ്ടക്കൈ ALP സ്കൂൾ എന്നിവിടങ്ങളിൽ നടന്നു. സ്കൂൾ HM സുരേഷ് ബാബു, വിനോദ് മാസ്റ്റർ എന്നിവർ ഉൽഘാടനം ചെയ്തു. മയ്യിൽ സെക്ഷൻ SUB എഞ്ചിനീയർ മാരായ കെ ബാബു, കെപി മഹേശ്വരി എന്നിവർ ക്ലാസ്സ്‌ നയിച്ചു. പി പി ഷിബു, സഹജൻ കെ കെ,സോജു, രതീഷ് എ, റെനിൽ, മിനി വി വി എന്നിവർ സംസാരിച്ചു.

മാങ്ങാട് നൂറുൽ ഹിദായത്ത് കമ്മിറ്റി മുൻ സെക്രട്ടറി ഷാഹൂൽ ഹമീദ് നിര്യാതനായി

Image
  മാങ്ങാട് നൂറുൽ ഹിദായത്ത് കമ്മിറ്റി മുൻ സെക്രട്ടറി ഷാഹൂൽ ഹമീദ് നിര്യാതനായി.

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്

Image
  ചക്കരക്കൽ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിദിലാജിന്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.  വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മയ്യിൽ: നണിയൂർനമ്പ്രം ഷുഹൈബ് റിലീഫ് സെൽ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

Image
  കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി ദമ്മാം കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുസ്തഫ നണിയൂർ നമ്പ്രം അധ്യക്ഷത വഹിച്ചു. നാസർ കോറളായി, കെ സുനിൽ, രമേശൻ പാറക്കണ്ടി, ഇബ്രാഹിം, അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു

സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജന അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Image
  ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാലാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു മാറ്റം നടപ്പിലാക്കിയാൽ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും ? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഈ മാറ്റം എങ്ങനെ ബാധിക്കും ? രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ഇത് എത്രത്തോളം പ്രായോഗികമാകും ? മറ്റ് രാജ്യങ്ങൾ, സംസ്ഥാനങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം ? തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം ആരാഞ്ഞത്.

തളിപ്പറമ്പ് പ്രദേശത്തുള്ള കേരള ബിൽഡിംങ് ഓണേർസ്‌ (KBOWA) മെമ്പർമാരുടെ ജനറൽബോഡി യോഗം റിക്രിയേഷൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Image
    റഹിംഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ സലാഹുദ്ദീൻ യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു, യോഗത്തിൽ കെ.പി അസീസ്, ഷദീർ, ആശംസ അർപ്പിച്ചു സി എച്ച് അലി മുൻ കമ്മിറ്റിയുടെ പ്രവർത്തനവും വരവ് ചിലവ് അവലോകനം ചെയ്ത് സംസാരിച്ചു, ജില്ലാ സിക്രട്ടറി മുഹമ്മദ് Smp യുടെ നേത്രത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് അബൂബക്കർ കെ.കെ ജനറൽസിക്രട്ടറി. ടി.കെ മുഹമ്മദ് കുഞ്ഞി. ട്രഷറർ.മുഹമ്മദ് അശ്രഫ് കെ.പി (TFC)വർക്കിങ് പ്രസിഡണ്ട് എ പി ഉമ്മർ, ഉദയകുമാർ, റഷീദ് കൊടിയിൽ വൈസ് പ്രസിഡണ്ടായും,കെവി ഫൈസൽ,സിടി അശ്രഫ്, പിപി മൊയ്തീൻകുട്ടി,സെക്രെട്ടറി മാരായും തിരഞ്ഞടുത്തു വേദിയിൽ വിവിധ യുനിറ്റ് ഭാരവാഹികളായ അബ്ദുറഹിമാൻ സുരേന്ദ്രൻ വിജയൻ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. വിവിധ നിയമ വിഷയങ്ങളെകുറിച്ച് അനീസ് പിലാത്തറ ക്ലാസ്സെടുത്തു. ടികെ മുഹമ്മദ് കുഞ്ഞി സ്വാഗതവും മുഹമ്മദ് അശ്രഫ് TFC നന്ദിയും പറഞു

സംഗീത നാടക അക്കാദമി സംഗീതോത്സവം ആഗസ്റ്റ് 23 ന് കണ്ണൂരിൽ

Image
  കണ്ണൂർ കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ ലൈബ്രറിയുടെയും കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെയും സഹകരണത്തോടെ ആഗസ്ത് 23 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ "സംഗീതോത്സവം 2025" സംഘടിപ്പിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്തരായ സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും. സംഗീതോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണം സംഗീത സംവിധായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. എം രത്നകുമാർ അധ്യക്ഷത വഹിച്ചു. ആനയടി പ്രസാദ് വിശദീകരണം നടത്തി. ടി വേണുഗോപാലൻ, ബാലകൃഷ്ണൻ കൊയ്യാൽ, ശ്രീധരൻ സംഘമിത്ര, സുധീർ പയ്യനാടൻ എന്നിവർ സംസാരിച്ചു.  അഡ്വ. ടി ഒ മോഹനൻ ചെയർമാനും ശ്രീധരൻ സംഘമിത്ര കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

വാടി സജിക്ക് ജില്ലാ കേന്ദ്ര കലാസമിതിയുടെ ആദരം

Image
  കണ്ണൂർ: ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനത്തിൻ്റ ഭാഗമായി ജില്ലയിലെ നിരവധി വേദികളിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായ നാടക പ്രവർത്തകൻ വാടി സജിയെ കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി ആദരിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഗീതജ്ഞൻ വിടി മുരളി ഉപഹാരം നൽകി. എം രത്നകുമാർ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, ബാലകൃഷ്ണൻ കൊയ്യാൽ, ടി വേണുഗോപാലൻ, ഇ മോഹനൻ കുറ്റിക്കോൽ, ജിജു ഒറപ്പടി എന്നിവർ സംസാരിച്ചു.

കണ്ണൂർ : വീടിൻ്റെ അടുക്കളയില്‍ കയറിയ മൂര്‍ഖനെ പിടികൂടി

Image
  പട്ടുവം: അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് സംരക്ഷകന്‍ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ മാര്‍ക്ക് (മലബാര്‍ അവേര്‍നെസ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്.  പാമ്പിനെ പിന്നീട് ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു.

അർഹതപെട്ട അംഗീകാരം.

Image
  മനാഫ് . പുതിയതെരുവിലുള്ള ഒട്ടു മിക്ക ആൾക്കാർക്കും സുപരിചിതമായ പേര്.... പ്രതേകിച്ച് വ്യാപാരികളുടെ നന്മക്ക് വേണ്ടി അഹോരാത്രം എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ആരുടെ മുന്നിലും മുട്ട് മടക്കാതെ സത്യമായ നീതിക്ക് വേണ്ടി പോരാടുന്ന മനാഫിനു കണ്ണൂരിൽ വെച്ച് നടന്ന KRFA (കേരള റിട്ടയിൽ ഫുട് വെയർ അസോസിയേഷൻ)ജില്ലാ സമ്മേളനത്തിൽ ജന്മനാട്ടിലെ ഒരുപറ്റം സുഹൃത്തുക്കൾ ചേർന്ന് ആദരിച്ചു.... തീർത്തും അർഹതക്കുള്ള അംഗീകാരം... 

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്തു വീണ്ടും തോണി അപകടം ഒരു മരണം

Image
  ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ ഇടിച്ചു ആണ് അപകടം അപകടത്തിൽ കാണാതായ അസം സ്വദേശി ആലിയുടെ മൃതദേഹം കണ്ടെത്തി

അരോളിയിലെ പോള ഗോവിന്ദൻ 82 വയസ്സ് നിര്യാതനായി.

Image
  അരോളിയിലെ പോള ഗോവിന്ദൻ 82 വയസ്സ് നിര്യാതനായി. പിതാവ് പരേതനായ ഒണക്കൻ മേസ്ത്രി.  മാതാവ് പരേതയായ താല.  ഭര്യ : പരേതയായ ശ്യാമള ആന്തൂര്. മക്കൾ അജിത്ത്,ഷാജി, പരേതനായ ഷെമി.  മരുമക്കൾ:  നിഷ,ദീപ, രമ്യ.  സഹോദരങ്ങൾ :നാരായണൻ,മാധവി, പരേതരായ കണ്ണൻ, കുഞ്ഞപ്പ, ഗോപാലൻ. സംസ്കാരം ഇന്ന് 12 മണിക്ക് പാപ്പിനിശ്ശേരിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി; വേടനെതിരെ ബലാത്സംഗ കേസ്

Image
  കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ  പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തത്. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്.  2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു വെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നുപീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി.  വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. 

നാറാത്ത് ഗ്രാമത്തിന് അഭിമാനമായി ഫല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഫാത്തിമത്ത് സനിയ.

Image
  ഇന്ത്യയിലെ തന്നേയ് മികച്ച യൂണിവേഴ്‌സിറ്റിയായ നിഷ്, ട്രിവാൻഡ്രം, കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി ടോപ്പേർ അച്ചീവേമെന്റ് കരസ്ഥമാക്കിയ ഫാത്തിമതുൽ സനിയ നാറാത്ത്  നു അഭിമാനമായി മാറി. FEMS NARATH പൂർവ്വ വിദ്യാർത്ഥി കൂടിയാണ് (Audiology and speech  Language Pathology)

പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം പാട്ടത്തിൽ രാജൻ (68) നിര്യാതനായി.

Image
  പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം പാട്ടത്തിൽ രാജൻ (68) നിര്യാതനായി.  പരേതരായ പാട്ടത്തിൽ കുഞ്ഞമ്പു, പാർവതി എന്നിവരുടെ മകനാണ്.  ഭാര്യ: പ്രവീണ  മകൻ: ഗോകുൽ മരുമകൾ: ദിവ്യ  സഹോദരങ്ങൾ: പദ്മനാഭൻ,പങ്കജം സംസ്കാരം 31-07-2025 വ്യാഴാഴ്ച്ച പകൽ 10 മണിക്ക് സമുദായ സ്മശാനത്തിൽ.

പാപ്പിനിശ്ശേരി ആനാം കോവ്വലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർന്നു.

Image
  പാപ്പിനിശ്ശേരി ആനാം കോവ്വലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു ആളാപായം ഇല്ല  കാർ അമിത വേഗതയെന്ന് നാട്ടുകാർ പറഞ്ഞു.

സായാഹ്ന ഒ.പിയില്‍ ഡോക്ടര്‍മാരെ നിയമിക്കുക; നാറാത്ത് എഫ്.എച്ച്.സിയോടുള്ള അവഗണന: എസ്.ഡി.പി.ഐ. വീണ്ടും പ്രക്ഷോഭത്തിലേക്ക്

Image
  നാറാത്ത്: നാടാകെ പനി പടരുമ്പോള്‍ നാറാത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിൽ ആവശ്യമായ ഡോക്ടറെ നിയമിക്കാത്തത് കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ എസ്.ഡി.പി.ഐ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ കാലത്തേക്ക് ഉച്ചക്ക് ശേഷം ഡോക്ടറെ നിയമിച്ചത്. പി.എച്ച്.സിയെ എഫ്.എച്ച്.സിയാക്കി ഉയര്‍ത്തുകയും വൈകുന്നേരം വരെ ഒ.പി. സേവനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സായാഹ്ന ഒ.പി. ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം ഡോക്ടര്‍ ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡ് ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നിരന്തരം പുറവെടുപ്പിക്കുമ്പോഴാണ് ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നത്. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് പഞ്ചായത്ത് അധികൃതര്‍ ഡോക്ടറില്ലാത്ത കാര്യത്തെ ന്യായീകരിക്കുന്നത്. മാത്രമല്ല, ലാബിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല. മരുന്നിന്റെ ലഭ്യതക്കുറവും രോഗികളെ പ്രയ...

മാറ്റിവച്ച പിഎസ്‍സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു

Image
പബ്ലിക് സര്‍വീസ് കമീഷന്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 732/2024) തസ്തികയുടെ ജൂലൈ 22ല്‍ നിന്നും മാറ്റിവച്ച പരീക്ഷ ആഗസ്ത് 16 നും വിവിധ വകുപ്പുകളില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 08/2024), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) (കാറ്റഗറി നമ്പര്‍ 293/2024), ട്രേസര്‍ (കാറ്റഗറി നമ്പര്‍ 736/2024) തസ്തികയുടെ ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആഗസ്ത് 25നും നടത്തും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. അതേസമയം വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 602/2024, 738/2024) തസ്തികയിലേക്ക് നടത്തുന്ന ഒഎംആര്‍ പരീക്ഷ ആഗസ്ത് 4 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 527/2024) തസ്തികയിലേക്ക് ആഗസ്ത് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും. കേരള വാട്ടര്‍ അതോറിറ്റിയി...

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഫസീലയുടെ സന്ദേശങ്ങൾ നൊമ്പരമാകുന്നു.

Image
  തൃശൂർ:  ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഫസീലയുടെ സന്ദേശങ്ങൾ നൊമ്പരമാകുന്നു. ഇരിങ്ങാലക്കുടയിലെ ഭർതൃവീട്ടിലാണ് ഫസീല ജീവനൊടുക്കിയത്. ഭർത്താവിന്റെയും അമ്മയുടെയും പീഡനത്തിൽ മനംനൊന്ത ഫസീല, സ്വന്തം മാതാവിന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. 'ഉമ്മാ, ഞാൻ മരിക്കുകയാണ്.. ഇല്ലെങ്കിൽ അവരെന്നെ കൊല്ലു'മെന്നാണ് ഫസീല അയച്ച സന്ദേശത്തിൽ പറയുന്നത് താൻ ഭർത്താവിന്റെ കഴുത്തിന് പിടിച്ചുവെന്ന് ആരോപിച്ചും തന്നെ ഉപദ്രവിച്ചുവെന്നും ഗർഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റിൽ ചവിട്ടിയെന്നും ഫസീല തന്റെ ഉമ്മയ്ക്ക് സന്ദേശമയച്ചിട്ടുണ്ട്. താൻ മരിക്കാൻ പോകുകയാണെന്നും മരിച്ചാൽ പോസ്റ്റുമോർട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തൻറെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജിൽ പറയുന്നു. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓൺലൈനിൽ കണ്ടത്. ഫസീല ഗർഭിണിയായത് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെ ഉപദ്രവം കഠിനമായത്. ഒന്നേമുക്കാൽ വർഷം മുൻപാണ് കാർഡ് ബോർഡ് കമ്പനി ജീവനക്കാരനായ നൗഫലുമായി ഫസീലയുടെ വിവാഹം നടത്തിക്കൊടുത്തത്. 8 മാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്. ഭർതൃവീട്ടിലെ ബുദ്ധിമുട്ടുകളെ കു...

കണ്ണൂർ :യുവതി രണ്ട് കുട്ടികളുമായി കിണറ്റിൽച്ചാടി

Image
  പരിയാരം : കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ മാതാവ് കുട്ടികളുമായി കിണറ്റിൽച്ചാടി. ധനഞ്ജയയാണ രണ്ടുമക്കളുമായി ബുധനാഴ്ച്ച പകൽ പന്ത്രണ്ടോടെ കിണറ്റിൽ ചാടിയത്. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മൂവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി

കേരളാ പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ 2025-27 വർഷത്തെ ജില്ലാ കമ്മറ്റിയെ ഇവർ നയിക്കും

Image
  കേരളാ പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ 2025-27 വർഷത്തെ ജില്ലാ കമ്മറ്റിയെ ഇവർ നയിക്കും

പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേർഡ് പ്രധാനാദ്ധ്യാപിക പി സി ചെല്ലമ്മ അന്തരിച്ചു.

Image
  പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേർഡ് പ്രധാനാദ്ധ്യാപിക പി സി ചെല്ലമ്മ അന്തരിച്ചു.

കുറുമാത്തൂർ പെരുമ്പയിലെ ദിനേശൻ.ഇ അന്തരിച്ചു

Image
  കുറുമാത്തൂർ പെരുമ്പയിലെ ദിനേശൻ.ഇ അന്തരിച്ചു  അച്ഛൻ :പരേതനായ രാമൻ നായർ കൊയ്യം  അമ്മ: ലക്ഷ്മി അമ്മ ഭാര്യ : സരോജിനി ടി വി.  മക്കൾ: ധന്യ, ധീരജ്. മരുമകൻ സുമേഷ് (കണിക്കുന്ന്), സഹോദരങ്ങൾ: സഹദേവൻ (കൊയ്യം ),സൗദാമിനി (കവുമ്പായി ),ഭാർഗവി (ഐച്ചേരി ), ഇന്ദിര(കീരിയാട് )രാധ (കൊയ്യം ). സംസ്ക്കാരം : പകൽ 11.30 ന് മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ

പ്രമുഖ കോൺഗ്രസ് നേതാവ് എം. നാരായണൻകുട്ടി അന്തരിച്ചു

Image
  പയ്യന്നൂർ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പയ്യന്നൂരിലെ എം. നാരായണൻകുട്ടി (76) അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ശോഭ (മുൻ സെക്രട്ടറി, പയ്യന്നൂർ ടൗൺ ബാങ്ക്). മക്കൾ: ശരത് നമ്പ്യാർ, ഡോ. വരുൺ നമ്പ്യാർ.   സംസ്കാരം ഇന്ന് വൈകിട്ട് 5:30ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ. ഭൗതിക ശരീരം രാവിലെ 9 മണിയോടെ പയ്യന്നൂരിലെ വീട്ടിലെത്തിക്കും. 

പാപ്പിനിശ്ശേരി : ആനവളപ്പ് കൊട്ടപ്പാലത്ത് താമസിക്കുന്ന മുസ്തഫ നിര്യാതനായി.

Image
  പാപ്പിനിശ്ശേരി : ആനവളപ്പ് കൊട്ടപ്പാലത്ത് താമസിക്കുന്ന മുസ്തഫ(70) ചെന്ന കണ്ടത്തിൽ നിര്യാതനായി. ഉപ്പ: പരേതനായ അബ്ദുള്ള ഉമ്മ: കുഞ്ഞാമിന. ഭാര്യ : ശരീഫ  മക്കൾ : സുമയ്യ, ഹബീബ് മരുമക്കൾ :ബിലാൽ, റിയ. കബറടക്കം : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

കണ്ണൂർ : ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു.

Image
പയ്യന്നൂര്‍:ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു. കോറോം സെന്‍ട്രലില്‍ ഇന്ന് രാത്രി എട്ടേകാലോടെയാണ് സംഭവം. പാടിച്ചാല്‍ സ്വദേശിയുടെ കെ.എല്‍- 13 ഇസഡ് 0794 മാരുതി റിറ്റ്‌സ് കാറാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് പുക ഉയരവെ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാണ് തീ അണച്ചത്

എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.

Image
  തളിപ്പറമ്പ്:എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ നുച്ചിയാട് മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനയൊണ് (54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ലെ ക്രിസ്തുമസ് അവധിക്കാലത്തും പീഡനം നടന്നു. ആദ്യം തളിപ്പറമ്പ് സ്റ്റേഷനില്‍ എസ്.ഐ ദിനേശന്‍ കൊതേരി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കല്‍ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു. ഉളിക്കല്‍ എസ്.ഐ സുധീര്‍ കല്ലനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

കുഞ്ഞിപ്പള്ളി പുലിമുക്കിന് സമീപം പടിഞ്ഞാറയിൽ അസ്മ (91) നിര്യാതയായി

Image
  കക്കാട്  കുഞ്ഞിപ്പള്ളി പുലിമുക്കിന് സമീപം പടിഞ്ഞാറയിൽ അസ്മ (91) നിര്യാതയായി  ഭർത്താവ് പരേതനായ മുസ്ലിം ലീഗ് നേതാവ് അത്ത അബ്ദുറഹിമാൻ. പരേതരായ റംസാൻ - ഖദീജ ദമ്പതികളുടെ മകളാണ് മക്കൾ ഖാലിദ്, സഹീദ്, സക്കരിയ, ഹനീഫ (ഇരുവരും ദുബൈ). റൗള, റാബിയ, റഷീദ ജാമാതാക്കൾ റംല (കക്കാട്),ഷാക്കിറ (കൊല്ലറത്തിക്കൽ),സീനത്ത് ( കൊല്ലറത്തിക്കൽ),സീനത്ത് കെ പി (കക്കാട്) പരേതരായ  മുസ്തഫ എ വി, അബ്ദുല്ല, ഉമ്മർ സഹോദരങ്ങൾ മജീദ് സുഹറ, , പരേതരായ ഹംസ, നഫീസ, സഫിയ

പാപ്പിനിശ്ശേരി : ആയിഷ നിര്യാതയായി.

Image
  കുഴിക്കണ്ടത്തിൽ ആയിഷ.പാപ്പിനിശ്ശേരി മരണപെട്ടു. മക്കൾ.. അബ്ദുറഹ്മാൻ, ജബ്ബാർ, സൈനബ..... കബറടക്കം : വളവട്ടണം മന്ന കബർസ്ഥാനിൽ

പുല്ലൂപ്പിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; യാത്രികന് പരിക്ക്

Image
  കണ്ണാടിപ്പറമ്പ്:  പുല്ലൂപ്പി:ഇന്ന് ഉച്ചയ്ക്ക് 12:15 ഓടെ, പുല്ലൂപ്പി ജുമാമസ്‌ജിദിനടുത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. അപകടം സംഭവിച്ച ഉടൻ തന്നെ നാട്ടുകാർ ഉടനടി സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ പി.ലീല (75)(റിട്ട. അധ്യാപിക പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ ഇരിണാവ്) നിര്യാതയായി.

Image
പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ പി.ലീല (75)(റിട്ട. അധ്യാപിക പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ ഇരിണാവ്) നിര്യാതയായി.  ഭർത്താവ് അഡ്വക്കേറ്റ് സി. കൃഷ്ണൻ മക്കൾ അഡ്വക്കേറ്റ് സി.ലീന, അഡ്വക്കേറ്റ് സി.ഷീന. മരുമക്കൾ അഡ്വക്കേറ്റ് വി എൻ മനോജ് കുമാർ, വിനോദ് കുമാർ ടി ഇരിണാവ്. സഹോദരങ്ങൾ ഭാസ്ക്കരൻ. കമലാക്ഷൻ, രാധാമണി, പങ്കജാക്ഷി, ജയശ്രി സംസ്ക്കാരം 30.07.2025 രാവിലെ 9 മണി കരിക്കൻകുളം സമുദായ ശ്മശാനത്തിൽ

മാട്ടൂൽ : മൃതദേഹം കണ്ടെത്തി

Image
പാലക്കോട് അഴിമുഖത്ത് മൂന്നു ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി പി അബ്രഹാമിന്റെ മൃതദേഹമാണ് വളപട്ടണം അഴിമുഖം ഭാഗത്ത് കടലിൽ നിന്നും മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.

കണ്ണൂർ : നൂഞ്ഞേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം ?

Image
  കൊളച്ചേരി:നൂഞ്ഞേരി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർക്കിടയിൽ അഭ്യൂഹം. നൂഞ്ഞേരി വയലിൻ്റെ പുറം ഭാഗത്ത് പുലിയെ കാണപ്പെട്ടതായാണ് നാട്ടുകാരിൽ ചിലർ അവകാശപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ഒലീവ് റോഡിനു സമീപത്തു വെച്ചും പുലിയെ കണ്ടതായി ചിലർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപവാസികളിൽ അതീവ ആശങ്കയാണ് നിലനിൽക്കുന്നത്. പ്രസ്തുത വിവരം ലഭിച്ച ഉടൻ തന്നെ നാട്ടുകാർ മയ്യിൽ പൊലീസിനെയും വനപാലകരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനിടയിൽ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച ഓഡിയോ ക്ലിപ്പും നാടൊന്നാകെ പരന്നു. അതേസമയം, നാട്ടുകാർ കണ്ടത് കാട്ടുപൂച്ച ആകാനാണ് കൂടുതൽ സാധ്യതയെന്നാണ് അധികൃതരും പ്രദേശവാസികളും സംശയിക്കുന്നത്

മുല്ലക്കൊടി:അരിമ്പ്രയിലെ എൻ സി രഞ്ജിത്ത് മരണപ്പെട്ടു.

Image
  മുല്ലക്കൊടി:അരിമ്പ്രയിലെ എൻ സി രഞ്ജിത്ത് മരണപ്പെട്ടു.  ഭാര്യ പെരുന്താറ്റിൽ ബേബി മകൾ ശ്രീലക്ഷ്മി സഹോദരങ്ങൾ രമേശൻ (പനയത്താം പറമ്പ) രത്നാകരൻ (ചക്കരക്കൽ) പുഷ്‌പ (അഴിക്കൽ ചാൽ) കിഷോർ കുമാർ (കണ്ണോത്തുംചാൽ)ചിത്ര (അഴിക്കോട്) പൊതുദർശനം 9 :30 മുതൽ 11 മണി വരെ അരിമ്പ്രയിലെ വീട്ടിൽ സംസ്കാരം പയ്യാമ്പലത്ത്

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Image
  കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.  അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.

മയ്യിൽ:- കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.

Image
  മയ്യിൽ:- കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.  (കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട്) ഭാര്യ: റുഖിയ മക്കൾ:അബൂബക്കർ, ബരീറ, മരുമക്കൾ:ശിഫാന (പഴശ്ശി ) നിയാസ് ഇർഫാനി കാനച്ചേരി ഖബറടക്കം ഇന്ന് (28-7-2025) രാത്രി 11 മണിക്ക് കണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ചെറുപുഴയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

Image
  ചെറുപുഴ: തിരുമേനിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 59 ക്യു 5076 നമ്പർ ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ ടി അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ പാറപ്പുറം ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്ത് നടത്തി

Image
 കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പറും നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ ടി അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ പാറപ്പുറം ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്ത് നടത്തി. സി കുഞ്ഞഹമ്മദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ്, അഷ്ക്കർ കണ്ണാടിപ്പറമ്പ് സി ആലികുഞ്ഞി, കെ പി അബൂബക്കർ ഹാജി, സിഎൻ അബ്ദുറഹിമാൻ , നിയാസ് കെവി, സഹദ്, അസ്ലം ഹുദവി , അഷ്‌കർ സിപി , സഫ്വാൻ പുല്ലൂപ്പി , ആദിൽ , നബീൽ കെവി നേത്രത്വം നൽകി

മാട്ടൂൽ നോർത്ത്‌ അസീസ്‌ ഹോട്ടലിനു സമീപം താമസിക്കുന്ന ബി ഖാലിദ്‌ മരണപ്പെട്ടു

Image
മാട്ടൂൽ നോർത്ത്‌ അസീസ്‌ ഹോട്ടലിനു സമീപം താമസിക്കുന്ന ബി ഖാലിദ്‌  മരണപ്പെട്ടു 

കണ്ണാടിപ്പറമ്പ് : ചെഗുവേര സെൻ്റർ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പുല്ലൂപ്പിക്കടവിൽ വച്ച് മൂന്നാമത് ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു.

Image
  ചെഗുവേര സെൻ്റർ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പുല്ലൂപ്പിക്കടവിൽ വച്ച് മൂന്നാമത് ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു.  ശ്രീ : ജംഷീർ കെ വി പരിപാടി ഉദ്ഘാടനം ചെയ്തു രഞ്ജിത്ത് ( സെക്രട്ടറി ചെഗുവേര സെൻറർ ) സ്വാഗതം പറഞ്ഞു ബിജു ജോൺ (പ്രസിഡണ്ട് ചെഗുവേര സെൻറർ ) അധ്യക്ഷനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി50 ലധികം പേർ മത്സരത്തിൽ പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ സലിം മട്ടന്നൂർ ഒന്നാം സ്ഥാനവും ഷംസുദ്ദീൻ പുല്ലൂപ്പി രണ്ടാം സ്ഥാനവും റഫീഖ് കണ്ണാടിപ്പറമ്പ് മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് ശ്രീ:കെ എൻ ഖാദർ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു ചടങ്ങിന് ജോയ് തോമസ് (ജോ:സെക്രട്ടറി ചെ ഗുവേര സെൻ്റർ) നന്ദി രേഖപ്പെടുത്തി തുടർന്ന് രാസലഹരിക്കെതിരെ ടീം ചെഗുവേര അവതരിപ്പിച്ച ഫ്ലാഷ് മോബും ഉണ്ടായിരുന്നു